---
title: "#Snake | സ്കൂ​ട്ട​ർ ഓ​ടി​ക്കു​ന്ന​തി​നി​ടെ കൈ​യി​ലേ​ക്ക്​ ഇ​ഴ​ഞ്ഞ് ക​യ​റി പാ​മ്പ് "
english_title: "#Snake #crawled on #hand while #riding #scooter"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/242556/snake-crawled-on-hand-while-riding-scooter"
published_at: "2024-10-14T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670d1abfe799a_snake.jpg"
keywords: []
---

# #Snake | സ്കൂ​ട്ട​ർ ഓ​ടി​ക്കു​ന്ന​തി​നി​ടെ കൈ​യി​ലേ​ക്ക്​ ഇ​ഴ​ഞ്ഞ് ക​യ​റി പാ​മ്പ് 

> **Lead Summary:** മു​ട്ടം: സ്കൂ​ട്ട​ർ ഓ​ടി​ക്കു​ന്ന​തി​നി​ടെ കൈ​യി​ലൂ​ടെ ഇ​ഴ​ഞ്ഞ പാ​മ്പി​നെ അ​ഗ്നി​ര​ക്ഷാ സേ​ന പി​ടി​കൂ​ടി. 

## Article Content

മു​ട്ടം: സ്കൂ​ട്ട​ർ ഓ​ടി​ക്കു​ന്ന​തി​നി​ടെ കൈ​യി​ലൂ​ടെ ഇ​ഴ​ഞ്ഞ പാ​മ്പി​നെ അ​ഗ്നി​ര​ക്ഷാ സേ​ന പി​ടി​കൂ​ടി. 

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലേ​കാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി​യാ​യ ത​ണ്ണി​ക്കാ​ട്ട് ശ്രീ​ല​ക്ഷ്മി സ്കൂ​ട്ട​ർ ഓ​ടി​ക്കു​ന്ന സ​മ​യ​ത്താ​ണ് മു​ന്നി​ൽ​നി​ന്ന്​ കൈ​യി​ലേ​ക്ക്​ പാ​മ്പ് ഇ​ഴ​ഞ്ഞ് ക​യ​റി​യ​ത്. പാ​മ്പ് ദേ​ഹ​ത്ത് കൂ​ടി ഇ​ഴ​ഞ്ഞെ​ങ്കി​ലും ക​ടി​യേ​റ്റി​ല്ല.

ഉ​ട​ൻ വാ​ഹ​നം നിർ​ത്തി സ​മീ​പ​വാ​സി​ക​ളെ വി​ളി​ച്ചു​കൂ​ട്ടി. വാ​ഹ​നം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പാ​മ്പി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ അ​ഗ്നി​ര​ക്ഷ സേ​ന​യെ അ​റി​യി​ച്ചു.

സേ​നാം​ഗ​ങ്ങ​ൾ സ്കൂ​ട്ട​ർ ഭാ​ഗ​ങ്ങ​ൾ അ​ഴി​ച്ചു​മാ​റ്റു​ക​യും പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. അ​പ്പോ​ഴാ​ണ് ഹെ​ഡ് ലൈ​റ്റി​ന്റെ പിന്നി​ൽ മ​റ​ഞ്ഞി​രി​ക്കു​ന്ന പാ​മ്പി​നെ ക​ണ്ട​ത്.

തു​ട​ർ​ന്ന് പാ​മ്പി​നെ സ്വ​ത​ന്ത്ര​മാ​ക്കു​ക​യും ചെ​യ്തു. ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം പ്ര​യ​ത്നി​ച്ചാ​ണ് പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. സീ​നി​യ​ർ ഫ​യ​ർ ഓ​ഫി​സ​ർ എം.​എ​ൻ. വി​നോ​ദ് കു​മാ​ർ, ഫ​യ​ർ ഓ​ഫി​സ​ർ​മാ​രാ​യ ബി​ബി​ൻ എ. ​ത​ങ്ക​പ്പ​ൻ, ടി.​കെ. വി​വേ​ക്, ലി​ബി​ൻ ജ​യിം​സ്, ഹോം ​ഗാ​ർ​ഡ് എം.​പി. ബെ​ന്നി എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/242556/snake-crawled-on-hand-while-riding-scooter)