#accdient | നിയന്ത്രണം വിട്ട ബൈക്ക് ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

#accdient | നിയന്ത്രണം വിട്ട ബൈക്ക് ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു
Oct 13, 2024 07:29 PM | By Amaya M K

കടുത്തുരുത്തി : (piravomnews.in) നിയന്ത്രണം വിട്ട ബൈക്ക് ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. പ്രശോഭ് മാത്യു (42) ആണ് മരണപ്പെട്ടത്.

കടുത്തുരുത്തി - ആയാംകുടി റോഡിൽ മേട്ടുംപാറ ജംഗ്ഷന് സമീപം ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം.

വീട്ടിൽ മുറ്റത്ത് ടൈൽ വിരിക്കുന്ന ജോലി നടക്കുന്നതിനാൽ അവർക്ക് നൽകുന്നതിനുള്ള പണം എടുക്കുന്നതിനായി കടുത്തുരുത്തിയിലെ എടിഎമ്മിൽ പോയി വരുന്നതിനിടെയാണ് പ്രശോഭ് ഓടിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചത്.

അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ് മുക്കാൽ മണിക്കൂറോളം റോഡിൽ രക്തം വാർന്നു കിടന്നിട്ടും ഓടി കൂടിയവർ ആരും ഇയാളെ ഹോസ്പിറ്റലിൽ എത്തിക്കാൻ തയ്യാറായില്ല.

തുടർന്ന് അതുവഴിയെത്തിയ ഒരാൾ പ്രശോഭിനെ ആംബുലൻസ് വരുത്തി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം മുട്ടുചിറ എച്ച് ജി എം ആശുപത്രി മോർച്ചറിയിൽ.സംസ്കാരം പിന്നീട്. ഭാര്യ സിമി (നഴ്സ്,ഇസ്രേയൽ). മകൾ: റോസ് മരിയ. അമ്മ: മേരി സഹോദരങ്ങൾ: പ്രകാശ്‌ (യുകെ), പ്രിൻസി(അയർലൻഡ്). 

A #young #man #died when his #bike went out of #control and hit an #electric #post

Next TV

Related Stories
#haircut | നവരാത്രി ആഘോഷത്തിനിടയിൽ പെൺകുട്ടിയുടെ മുടി മുറിച്ചു

Oct 13, 2024 07:36 PM

#haircut | നവരാത്രി ആഘോഷത്തിനിടയിൽ പെൺകുട്ടിയുടെ മുടി മുറിച്ചു

പരിപാടികൾ കണ്ട് കസേരയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ പുറകില്‍ നിന്ന് മുടി മുറിച്ചു എന്നാണ്...

Read More >>
 #brutallybeaten | വയോധിക ദമ്പതികള്‍ക്ക് അയല്‍വാസികളുടെ ക്രൂര മര്‍ദ്ദനം

Oct 12, 2024 07:29 PM

#brutallybeaten | വയോധിക ദമ്പതികള്‍ക്ക് അയല്‍വാസികളുടെ ക്രൂര മര്‍ദ്ദനം

ഇതിന് പിന്നാലെ കുടുംബം സപ്പറിന്റെ വീടിന് മുന്നില്‍ പോസ്റ്ററുമായി ഇന്നലെ മുതല്‍ സമരത്തിലിരിക്കുകയായിരുന്നു. തുടര്‍ന്നിവര്‍...

Read More >>
#Siddique | സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം ; സുപ്രീംകോടതിയെ അറിയിക്കും

Oct 12, 2024 02:51 PM

#Siddique | സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം ; സുപ്രീംകോടതിയെ അറിയിക്കും

സിദ്ധിഖ് ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയിട്ടില്ല. ഡിജിറ്റല്‍ രേഖകള്‍ ഇപ്പോള്‍ തന്റെ കയ്യിലില്ലെന്ന് സിദ്ധിഖ് പറഞ്ഞു. ആദ്യ മൊഴി ് സിദ്ധിഖ്...

Read More >>
 #Kochi | കൊച്ചിയിലെ ലഹരി പാർട്ടി; സിസിടിവിയിൽ രണ്ടാമത് ഒരു നടികൂടി

Oct 12, 2024 02:46 PM

#Kochi | കൊച്ചിയിലെ ലഹരി പാർട്ടി; സിസിടിവിയിൽ രണ്ടാമത് ഒരു നടികൂടി

ഓംപ്രകാശിനെ മുൻപരിചയമില്ലെന്നും സുഹൃത്തുക്കളല്ലെന്നും പ്രയാഗ മുമ്പ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു....

Read More >>
#felldown | ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാനക്കാരന് രക്ഷകരായി പൊലീസ്

Oct 12, 2024 11:13 AM

#felldown | ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാനക്കാരന് രക്ഷകരായി പൊലീസ്

തലയ്ക്കും കൈക്കും പരിക്കേറ്റ് ഇയാൾ അപകടനില തരണം ചെയ്തു. അപകടകാരണം അന്വേഷിക്കുന്നു എന്ന് പൊലീസ്...

Read More >>
#caraccident | ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

Oct 12, 2024 11:04 AM

#caraccident | ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

സർവീസ് റോഡിന് കുറുകെ ചാലു കീറിയതുപോലെ കുഴിച്ചിട്ടിരിക്കുകയാണങ്കിലും ഈ കുഴിക്ക് ഇരുഭാഗവും ടാർ ചെയ്ത് യാത്രക്ക്...

Read More >>
Top Stories