#caraccident | ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

#caraccident | ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
Oct 12, 2024 11:04 AM | By Amaya M K

അമ്പലപ്പുഴ: (piravomnews.in)ദേശീയപാതാ നിർമ്മാണത്തിൻ്റെ ഭാഗമായുള്ള കുഴിയിൽ കാർ വീണു. 

ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡൻ്റ് ഡോക്ടർമാരായ മിഥു സി വിനോദ്, രാജലക്ഷ്മി എന്നിവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസയർ കാറാണ് കുഴിയിൽ വീണത്.

ദേശീയപാതയിൽ വണ്ടാനം മെഡിക്കൽ കോളേജിന് കിഴക്കുഭാഗത്തെ സർവീസ് റോഡിൽ വെള്ളി പകൽ രണ്ടോടെയായിരുന്നു അപകടം.

സർവീസ് റോഡിന് കുറുകെ ചാലു കീറിയതുപോലെ കുഴിച്ചിട്ടിരിക്കുകയാണങ്കിലും ഈ കുഴിക്ക് ഇരുഭാഗവും ടാർ ചെയ്ത് യാത്രക്ക് സുഗമമാക്കിയിട്ടുണ്ട്.

സർവീസ് റോഡുവഴി സഞ്ചരിച്ചെത്തുന്നവർ കുഴിയുടെ അടുത്തെത്തുമ്പോൾ മാത്രമാണ് ശ്രദ്ധയിൽപ്പെടുക.

സമീപത്ത് സൈൻ ബോർഡുകൾ സ്ഥാപിക്കാത്തതിനാൽ ഇരു ചക്ര വാഹന യാത്രക്കാർ ഉൾപ്പടെ ഈ കുഴിയിൽ വീണ് നിത്യേന അപകടങ്ങൾ ഉണ്ടാകാറുണ്ടന്ന് നാട്ടുകാർ പറയുന്നു.

അപകടത്തിൽ കാർ യാത്രികർക്ക് പരിക്കില്ലങ്കിലും കാറിന് സാരമായ കേടുപാടുണ്ടായി. നാട്ടുകാർ കുഴിയിൽ നിന്ന് കാർ തള്ളി നീക്കാൻ നോക്കിയെങ്കിലും ശ്രമം വിഫലമായതിനാൽ പിന്നീട് ജെസിബി എത്തിച്ച് കാർ നീക്കി.

The #car in which the #doctors were traveling met with an #accident in the #pothole for the #construction of the #national highway

Next TV

Related Stories
#haircut | നവരാത്രി ആഘോഷത്തിനിടയിൽ പെൺകുട്ടിയുടെ മുടി മുറിച്ചു

Oct 13, 2024 07:36 PM

#haircut | നവരാത്രി ആഘോഷത്തിനിടയിൽ പെൺകുട്ടിയുടെ മുടി മുറിച്ചു

പരിപാടികൾ കണ്ട് കസേരയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ പുറകില്‍ നിന്ന് മുടി മുറിച്ചു എന്നാണ്...

Read More >>
#accdient | നിയന്ത്രണം വിട്ട ബൈക്ക് ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

Oct 13, 2024 07:29 PM

#accdient | നിയന്ത്രണം വിട്ട ബൈക്ക് ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

തുടർന്ന് അതുവഴിയെത്തിയ ഒരാൾ പ്രശോഭിനെ ആംബുലൻസ് വരുത്തി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം...

Read More >>
 #brutallybeaten | വയോധിക ദമ്പതികള്‍ക്ക് അയല്‍വാസികളുടെ ക്രൂര മര്‍ദ്ദനം

Oct 12, 2024 07:29 PM

#brutallybeaten | വയോധിക ദമ്പതികള്‍ക്ക് അയല്‍വാസികളുടെ ക്രൂര മര്‍ദ്ദനം

ഇതിന് പിന്നാലെ കുടുംബം സപ്പറിന്റെ വീടിന് മുന്നില്‍ പോസ്റ്ററുമായി ഇന്നലെ മുതല്‍ സമരത്തിലിരിക്കുകയായിരുന്നു. തുടര്‍ന്നിവര്‍...

Read More >>
#Siddique | സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം ; സുപ്രീംകോടതിയെ അറിയിക്കും

Oct 12, 2024 02:51 PM

#Siddique | സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം ; സുപ്രീംകോടതിയെ അറിയിക്കും

സിദ്ധിഖ് ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയിട്ടില്ല. ഡിജിറ്റല്‍ രേഖകള്‍ ഇപ്പോള്‍ തന്റെ കയ്യിലില്ലെന്ന് സിദ്ധിഖ് പറഞ്ഞു. ആദ്യ മൊഴി ് സിദ്ധിഖ്...

Read More >>
 #Kochi | കൊച്ചിയിലെ ലഹരി പാർട്ടി; സിസിടിവിയിൽ രണ്ടാമത് ഒരു നടികൂടി

Oct 12, 2024 02:46 PM

#Kochi | കൊച്ചിയിലെ ലഹരി പാർട്ടി; സിസിടിവിയിൽ രണ്ടാമത് ഒരു നടികൂടി

ഓംപ്രകാശിനെ മുൻപരിചയമില്ലെന്നും സുഹൃത്തുക്കളല്ലെന്നും പ്രയാഗ മുമ്പ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു....

Read More >>
#felldown | ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാനക്കാരന് രക്ഷകരായി പൊലീസ്

Oct 12, 2024 11:13 AM

#felldown | ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാനക്കാരന് രക്ഷകരായി പൊലീസ്

തലയ്ക്കും കൈക്കും പരിക്കേറ്റ് ഇയാൾ അപകടനില തരണം ചെയ്തു. അപകടകാരണം അന്വേഷിക്കുന്നു എന്ന് പൊലീസ്...

Read More >>
Top Stories