#house | പാലക്കുഴയിൽ 25 ലൈഫ് വീട്‌ നാളെ കൈമാറും

#house | പാലക്കുഴയിൽ 25 ലൈഫ് വീട്‌ നാളെ കൈമാറും
Oct 11, 2024 10:38 AM | By Amaya M K

കൂത്താട്ടുകുളം : (piravomnews.in) പാലക്കുഴയിൽ ലൈഫ് ഭവനപദ്ധതിയിൽ നിർമിച്ച 25 വീടുകളുടെ താക്കോൽ കൈമാറൽ ശനി പകൽ 11ന് പഞ്ചായത്ത് പ്രസിഡന്റ്‌ കെ എ ജയ നിർവഹിക്കും.

ഹരിതകർമസേന ഹരിതമിത്രം ആപ് വഴി 100 ശതമാനം യൂസർ ഫീ പിരിച്ചതിന്റെ പ്രഖ്യാപനവും നടത്തും. ആദ്യഘട്ടത്തിൽ 40 വീടുകൾ പൂർത്തിയാക്കിയിരുന്നു.

ലൈഫ്‌ പദ്ധതിയുടെ ഭാഗമായി വീട്ടമ്മയ്‌ക്ക് വീട് നൽകിയില്ലെന്ന യുഡിഎഫ് ആക്ഷേപം വാസ്തവവിരുദ്ധമാണെന്ന് പ്രസിഡന്റ്‌ കെ എ ജയ, വൈസ് പ്രസിഡന്റ്‌ ബിജു മുണ്ടപ്ലാക്കിൽ എന്നിവർ പറഞ്ഞു. വീട്ടമ്മയ്‌ക്ക് മുൻ പഞ്ചായത്ത്‌ അംഗത്തിന്റെ നേതൃത്വത്തിൽ വീട്‌ പണിത് നൽകിയിരുന്നു.

ഒരു വർഷംമുമ്പ് താമസവും തുടങ്ങി. ഇപ്പോൾ എംഎൽഎയെ കൊണ്ടുവന്ന് ഉദ്ഘാടനം നടത്തി പ്രസ്‌താവന ഇറക്കി വാർത്ത സൃഷ്ടിക്കാനാണ് ശ്രമം.

ഇരുനൂറ്‌ വീടുകൾക്കുള്ള അപേക്ഷകളാണ് 2020ൽ ലഭിച്ചത്. പരിശോധനകൾക്കുശേഷം ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടികയിൽനിന്ന്‌ ഒരാളെപ്പോലും ഒഴിവാക്കാൻ ഭരണസമിതിക്ക് സാധിക്കില്ല. വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച് യുഡിഎഫ് നടത്തുന്നത്‌ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും പാലക്കുഴ പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി.

25 life #houses will be #handedover in #Palakuza #tomorrow

Next TV

Related Stories
#road | ചെളിക്കുണ്ടായി കൂരിലെ വണ്ടിപ്പുര– കൂർപ്പാടം റോഡ്

Oct 11, 2024 01:38 PM

#road | ചെളിക്കുണ്ടായി കൂരിലെ വണ്ടിപ്പുര– കൂർപ്പാടം റോഡ്

സ്കൂളിനു മുൻപിൽ ഉൾപ്പെടെ ലോറികൾ പാർക്ക് ചെയ്യുന്നത് കുട്ടികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പ്രദേശത്ത് പൊടി ശല്യവും...

Read More >>
#waste | പിറവത്ത് മാലിന്യം നടുറോഡിൽ; പൊറുതിമുട്ടി നാട്ടുകാർ

Oct 11, 2024 01:31 PM

#waste | പിറവത്ത് മാലിന്യം നടുറോഡിൽ; പൊറുതിമുട്ടി നാട്ടുകാർ

കവറിനുള്ളിൽ നിന്നു ലഭിച്ച വിലാസം പിന്തുടർന്ന് ഉടമയെ കണ്ടെത്തി. 10000 രൂപ പിഴ ചുമത്തിയതായി പഞ്ചായത്ത് ഭരണസമിതി അംഗം മീനു മോൻസി...

Read More >>
#accident | ഗതാഗതക്കുരുക്ക് നിയന്ത്രിച്ച യുവാവിനെ ലോറിയിടിച്ചു

Oct 11, 2024 01:23 PM

#accident | ഗതാഗതക്കുരുക്ക് നിയന്ത്രിച്ച യുവാവിനെ ലോറിയിടിച്ചു

നിയന്ത്രണം വിട്ട് എത്തിയ ലോറി ടോറസ് ലോറിയിൽ ഇടിച്ചതോടെ മോസസ് രണ്ടു ലോറികൾക്കും ഇടയിൽ...

Read More >>
#Theft | അലൻ വോക്കർ ഷോയിലെ മോഷണം; അന്വേഷണം അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്

Oct 11, 2024 01:07 PM

#Theft | അലൻ വോക്കർ ഷോയിലെ മോഷണം; അന്വേഷണം അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്

ആറായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടിക്കിടെ മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ്...

Read More >>
#Vailoramhotel | വയലോരം ഹോട്ടലിന്റെ അനധികൃതനിർമാണം പൊളിച്ചുനീക്കി

Oct 11, 2024 10:46 AM

#Vailoramhotel | വയലോരം ഹോട്ടലിന്റെ അനധികൃതനിർമാണം പൊളിച്ചുനീക്കി

പരാതി പരിശോധിച്ച ആർഡിഒ അനധികൃതപ്രവർത്തനങ്ങൾ കണ്ടെത്തുകയും കലക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം...

Read More >>
#police | ഓം പ്രകാശിനെതിരായ ലഹരിക്കേസ്; പ്രയാ​ഗയുടെ മൊഴി തൃപ്തികരമെന്ന് പൊലീസ്

Oct 11, 2024 10:42 AM

#police | ഓം പ്രകാശിനെതിരായ ലഹരിക്കേസ്; പ്രയാ​ഗയുടെ മൊഴി തൃപ്തികരമെന്ന് പൊലീസ്

ലഹരി ഇടപാടുകളിലെ പ്രധാന കണ്ണിയായ ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. ഇത്...

Read More >>
Top Stories










Entertainment News