#ARREST | കോട്ടക്കൽ ആര്യവൈദ്യശാലയിൽ അതിക്രമിച്ചുകയറി, വ്ലോഗർ അറസ്റ്റിൽ

#ARREST | കോട്ടക്കൽ ആര്യവൈദ്യശാലയിൽ അതിക്രമിച്ചുകയറി, വ്ലോഗർ അറസ്റ്റിൽ
Oct 11, 2024 10:30 AM | By Amaya M K

കോട്ടക്കൽ: (piravomnews.in) ആര്യവൈദ്യശാലയിൽ അതിക്രമിച്ചുകയറുകയും സ്ഥാപനത്തിനെതിരെയുള്ള വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പണം ആവശ്യപ്പെടുകയും ചെയ്ത വ്ലോഗർ അറസ്റ്റിൽ.

ആലപ്പുഴ പുറക്കാട് ദേവസ്വം പുതുവൻ ഹൗസ് അഖിലേഷിനെയാണ് (37) ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് 21ന് നടന്ന സംഭവത്തിലാണ് നടപടി.

 ‘വ്യൂ പോയന്റ് ആലപ്പുഴ’ യൂട്യൂബ് ചാനലിലെ ജീവനക്കാരനാണെന്നും അഖിലേഷ് രാമചൈതന്യ എന്നാണ് പേരെന്നും പരിചയപ്പെടുത്തിയായിരുന്നു ഇയാൾ ആര്യവൈദ്യശാല പി.ആര്‍.ഒ ഓഫിസില്‍ എത്തിയത്.

ആര്യവൈദ്യശാലയുടെ സല്‍പേരിന് കളങ്കം വരുത്തുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ പി.ആര്‍.ഒക്ക് കാണിച്ചുകൊടുത്തു. സ്ഥാപനത്തെക്കുറിച്ച് വീഡിയോ ചെയ്യാനുള്ള ഓര്‍ഡറും ഒരു വര്‍ഷത്തേക്ക് പരസ്യത്തിനായി മൂന്നു ലക്ഷം രൂപയും നൽകണമെന്ന് ആവശ്യപ്പെട്ടു.

ഇല്ലെങ്കില്‍ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തൃപ്പൂണിത്തുറയിൽനിന്നാണ് പ്രതിയെ പിടികൂടിയത്. കൊടുങ്ങല്ലൂർ, ആളൂർ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. എസ്.ഐ വിമൽ, സി.പി.ഒ അജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

#Kottakal #Aryavaydyshala #trespassed, #vlogger #arrested

Next TV

Related Stories
#road | ചെളിക്കുണ്ടായി കൂരിലെ വണ്ടിപ്പുര– കൂർപ്പാടം റോഡ്

Oct 11, 2024 01:38 PM

#road | ചെളിക്കുണ്ടായി കൂരിലെ വണ്ടിപ്പുര– കൂർപ്പാടം റോഡ്

സ്കൂളിനു മുൻപിൽ ഉൾപ്പെടെ ലോറികൾ പാർക്ക് ചെയ്യുന്നത് കുട്ടികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പ്രദേശത്ത് പൊടി ശല്യവും...

Read More >>
#waste | പിറവത്ത് മാലിന്യം നടുറോഡിൽ; പൊറുതിമുട്ടി നാട്ടുകാർ

Oct 11, 2024 01:31 PM

#waste | പിറവത്ത് മാലിന്യം നടുറോഡിൽ; പൊറുതിമുട്ടി നാട്ടുകാർ

കവറിനുള്ളിൽ നിന്നു ലഭിച്ച വിലാസം പിന്തുടർന്ന് ഉടമയെ കണ്ടെത്തി. 10000 രൂപ പിഴ ചുമത്തിയതായി പഞ്ചായത്ത് ഭരണസമിതി അംഗം മീനു മോൻസി...

Read More >>
#accident | ഗതാഗതക്കുരുക്ക് നിയന്ത്രിച്ച യുവാവിനെ ലോറിയിടിച്ചു

Oct 11, 2024 01:23 PM

#accident | ഗതാഗതക്കുരുക്ക് നിയന്ത്രിച്ച യുവാവിനെ ലോറിയിടിച്ചു

നിയന്ത്രണം വിട്ട് എത്തിയ ലോറി ടോറസ് ലോറിയിൽ ഇടിച്ചതോടെ മോസസ് രണ്ടു ലോറികൾക്കും ഇടയിൽ...

Read More >>
#Theft | അലൻ വോക്കർ ഷോയിലെ മോഷണം; അന്വേഷണം അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്

Oct 11, 2024 01:07 PM

#Theft | അലൻ വോക്കർ ഷോയിലെ മോഷണം; അന്വേഷണം അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്

ആറായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടിക്കിടെ മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ്...

Read More >>
#Vailoramhotel | വയലോരം ഹോട്ടലിന്റെ അനധികൃതനിർമാണം പൊളിച്ചുനീക്കി

Oct 11, 2024 10:46 AM

#Vailoramhotel | വയലോരം ഹോട്ടലിന്റെ അനധികൃതനിർമാണം പൊളിച്ചുനീക്കി

പരാതി പരിശോധിച്ച ആർഡിഒ അനധികൃതപ്രവർത്തനങ്ങൾ കണ്ടെത്തുകയും കലക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം...

Read More >>
#police | ഓം പ്രകാശിനെതിരായ ലഹരിക്കേസ്; പ്രയാ​ഗയുടെ മൊഴി തൃപ്തികരമെന്ന് പൊലീസ്

Oct 11, 2024 10:42 AM

#police | ഓം പ്രകാശിനെതിരായ ലഹരിക്കേസ്; പ്രയാ​ഗയുടെ മൊഴി തൃപ്തികരമെന്ന് പൊലീസ്

ലഹരി ഇടപാടുകളിലെ പ്രധാന കണ്ണിയായ ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. ഇത്...

Read More >>
Top Stories










Entertainment News