---
title: "#Vembanatukayal | വേമ്പനാട്ടുകായലിനെ കീഴടക്കാൻ ആദ്യ നാളെയിറങ്ങും"
english_title: "The #first will leave #tomorrow to #conquer #Vembanatukayal"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/241742/the-first-will-leave-tomorrow-to-conquer-vembanatukayal"
published_at: "2024-10-11T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708a2c8f3038_aadhya.jpg"
keywords: []
---

# #Vembanatukayal | വേമ്പനാട്ടുകായലിനെ കീഴടക്കാൻ ആദ്യ നാളെയിറങ്ങും

> **Lead Summary:** **കോതമംഗലം :** കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായൽ നീന്തിക്കടക്കാൻ ഒരുങ്ങുകയാണ് ഈ ആറുവയസ്സുകാരി.

## Article Content

**കോതമംഗലം :** കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായൽ നീന്തിക്കടക്കാൻ ഒരുങ്ങുകയാണ് ഈ ആറുവയസ്സുകാരി.

കായലിലെ ഏഴു കിലോമീറ്ററോളം ദൂരം ശനിയാഴ്ച നീന്തിക്കടക്കാനൊരുങ്ങുകയാണ് കോതമംഗലം സ്വദേശിനി ആദ്യ ഡി നായർ.

സാഹസികപ്രകടനത്തിലൂടെ വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോഡ്സിൽ ഇടംപിടിക്കാനുള്ള ഒരുക്കത്തിലാണ് കറുകടം സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ ഈ കൊച്ചുമിടുക്കി. പരിശീലകനും റെക്കോഡ് ജേതാവുമായ ബിജു തങ്കപ്പന്റെ നിർദേശത്തെ തുടർന്നാണ് സാഹസികമായ ഈ നീന്തൽ.

കോതമംഗലം മാതിരപ്പിള്ളി പള്ളിപ്പടി ശാസ്‌തമംഗലത്ത് ദീപുവിന്റെയും അഞ്ജനയുടെയും മകളായ ആദ്യ, മൂവാറ്റുപുഴയാറിലാണ് പരിശീലനം പൂർത്തിയാക്കിയത്.

വേമ്പനാട്ടുകായലിൽ ആലപ്പുഴ അമ്പലക്കടവ് വടക്കുംകരയിൽനിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചുവരെയാണ് ആദ്യനീന്തൽ നടത്താനൊരുങ്ങുന്നത്.

വേമ്പനാട്ടുകായലിന്റെ ഏറ്റവും വീതിയേറിയ ഭാഗമാണ് അമ്പലക്കടവ്–-വൈക്കം പ്രദേശം. ആദ്യമായാണ് ഏഴു കിലോമീറ്റർ കായൽദൂരം ഒരു ആറുവയസ്സുകാരി നീന്തി റെക്കോഡ് ഇടാൻ പോകുന്നത്.

ഇതുവരെയുള്ള റെക്കോഡ് 4.5 കിലോമീറ്റർ ദൂരംവരെയാണ്. ആദ്യക്ക് പിന്തുണയുമായി കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബും സെന്റ് മേരീസ് പബ്ലിക് സ്കൂളുമുണ്ട്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/241742/the-first-will-leave-tomorrow-to-conquer-vembanatukayal)