#stolen | അലൻ വാക്കറുടെ 
സംഗീതപരിപാടിക്കിടെ
 35 ഫോണുകൾ 
മോഷ്ടിച്ചു

#stolen | അലൻ വാക്കറുടെ 
സംഗീതപരിപാടിക്കിടെ
 35 ഫോണുകൾ 
മോഷ്ടിച്ചു
Oct 8, 2024 05:24 AM | By Amaya M K

കൊച്ചി : (piravomnews.in) ബോൾഗാട്ടി പാലസിൽ പ്രശസ്ത ഡിജെ അലൻ വാക്കറുടെ സംഗീതപരിപാടിക്കിടെ 35 മൊബൈൽ ഫോണുകൾ മോഷണം പോയതായി പരാതി.

21 ഐ ഫോണുകൾ ഉൾപ്പെടെ നഷ്ടമായതായി മുളവുകാട് പൊലീസിനാണ്‌ പരാതി ലഭിച്ചത്‌. രണ്ട്‌ പരാതികളിൽ കേസെടുത്തു. സംഗീതപരിപാടിക്കിടെ കഞ്ചാവുമായി നാലുപേർ പിടിയിലായി.

ആലപ്പുഴ സ്വദേശികളായ അഗസ്റ്റിൻ ജോസഫ്, ഷാരോൺ മൈക്കിൾ, അഗസ്റ്റിൻ റിജു, ആന്റണി പോൾ എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്.

ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഞായറാഴ്ച വൈകിട്ടാണ് ഇ സോൺ എന്റർടെയ്ൻമെന്റ്‌സ്‌ നേതൃത്വത്തിൽ ‘സൺബേൺ അറീന ഫീറ്റ് അലൻ വാക്കർ’ സംഗീതനിശ അരങ്ങേറിയത്. വാക്കർ വേൾഡ് എന്നപേരിൽ അലൻ വാക്കർ രാജ്യത്ത്‌ 10 നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടികളുടെ ഭാഗമായിരുന്നു ഇത്‌.

ആറായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടിക്കിടെ മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് ഫോണുകൾ മോഷ്ടിച്ചത്‌.

ഇത്രയധികം ഫോണുകൾ ഒരുമിച്ച് നഷ്ടപ്പെട്ടത്‌ ആസൂത്രിതമാണെന്നാണ്‌ പൊലീസ് വിലയിരുത്തൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്‌. 

#35 #phones #stolen #during #AlanWalker #concert

Next TV

Related Stories
 #Athletics | കായികപ്രേമികളുടെ തീരാദുരിതം ; പറവൂർ ഉപജില്ലാ അത്‌ലറ്റിക്സ് ഇരിങ്ങാലക്കുടയിൽ

Oct 8, 2024 05:54 AM

#Athletics | കായികപ്രേമികളുടെ തീരാദുരിതം ; പറവൂർ ഉപജില്ലാ അത്‌ലറ്റിക്സ് ഇരിങ്ങാലക്കുടയിൽ

ഒരുപതിറ്റാണ്ടിലേറെയായി സ്‌റ്റേഡിയം നശിച്ചുകിടക്കുകയാണ്. സ്‌റ്റേഡിയം മികച്ച കളിസ്ഥലമാക്കിമാറ്റാനുള്ള ഒരു നടപടിയും അധികൃതർ...

Read More >>
#UrbanCooperatives | അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പ് ; പി ടി പോളി​ന്റെ ഒന്നാംചരമവാർഷികം കരിദിനമാക്കി പ്രതിഷേധം

Oct 8, 2024 05:50 AM

#UrbanCooperatives | അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പ് ; പി ടി പോളി​ന്റെ ഒന്നാംചരമവാർഷികം കരിദിനമാക്കി പ്രതിഷേധം

സംഘം ഓഫീസിനുമുന്നിൽ പ്രതിഷേധയോഗം ചേർന്നു. സമിതി പ്രസിഡ​ന്റ് പി എ തോമസ് ഉദ്ഘാടനം ചെയ്തു....

Read More >>
#camel | തീറ്റ തളർത്തിയ ഒട്ടകത്തിന്‌ 
ഡോക്ടർമാർ രക്ഷകരായി

Oct 8, 2024 05:47 AM

#camel | തീറ്റ തളർത്തിയ ഒട്ടകത്തിന്‌ 
ഡോക്ടർമാർ രക്ഷകരായി

പരിചിതമല്ലാത്ത തീറ്റയും തീറ്റയിലുണ്ടായ വ്യതിയാനവുംമൂലം അസിഡോസിസ് എന്ന രോഗം പിടിപെടുകയായിരുന്നുവെന്ന് ഡോ. അഖിൽരാഗ്...

Read More >>
#SpecialMemo | സ്‌പെഷ്യൽ മെമു ഓടിത്തുടങ്ങി; 
യാത്രക്കാർക്ക്‌ താൽക്കാലിക ആശ്വാസം

Oct 8, 2024 05:43 AM

#SpecialMemo | സ്‌പെഷ്യൽ മെമു ഓടിത്തുടങ്ങി; 
യാത്രക്കാർക്ക്‌ താൽക്കാലിക ആശ്വാസം

കൊല്ലംമുതൽ എറണാകുളം സൗത്ത്‌വരെ 18 സ്‌റ്റേഷനുകളിലും മെമുവിനെ യാത്രക്കാർ ആവേശത്തോടെ...

Read More >>
#GoshreeParallelBridges | ഗോശ്രീ സമാന്തര പാലങ്ങൾക്ക് 
നടപടി തുടങ്ങി: മന്ത്രി റിയാസ്

Oct 8, 2024 05:40 AM

#GoshreeParallelBridges | ഗോശ്രീ സമാന്തര പാലങ്ങൾക്ക് 
നടപടി തുടങ്ങി: മന്ത്രി റിയാസ്

എളങ്കുന്നപ്പുഴ–-പുക്കാട് പാലം നിർമിക്കുന്നതിന് പരിശോധനാനടപടി നടത്താനും ബ്രിഡ്ജസ് വിഭാഗത്തിന് നിർദേശവും നല്‍കി. എംഎൽഎ അവതരിപ്പിച്ച സബ്മിഷനാണ്...

Read More >>
#Edyarblast | എടയാറിലെ അപകട മരണം ; ഫാക്ടറിയിൽ ഉപയോഗിച്ചത്‌
 അംഗീകാരമില്ലാത്ത ബോയിലർ

Oct 8, 2024 05:28 AM

#Edyarblast | എടയാറിലെ അപകട മരണം ; ഫാക്ടറിയിൽ ഉപയോഗിച്ചത്‌
 അംഗീകാരമില്ലാത്ത ബോയിലർ

ബോയിലർ നിർമിച്ച എടയാറിലെ സ്ഥാപനയുടമയിൽനിന്ന്‌ സംഘം വിവരം ശേഖരിച്ചു. പരിക്കുപറ്റിയവരിൽനിന്ന്‌ മൊഴിയും വിശദ അന്വേഷണവും...

Read More >>
Top Stories










News Roundup






Entertainment News