#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം
Oct 7, 2024 06:47 PM | By Amaya M K

കൊല്ലം: (piravomnews.in) ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം. പുനലൂരിൽ നിന്നും കായംകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിലാണ് തീപിടിത്തമുണ്ടായത്.

പുനലൂര്‍ നെല്ലിപള്ളിയിൽ വെച്ചാണ് ബസിന് തീപിടിച്ചത്. യാത്രക്കാരുമായി ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്‍റെ ഭാഗത്ത് നിന്ന് തീ കത്തി പുക ഉയരുകയായിരുന്നു.

ഇതോടെ ഉടൻ തന്നെ ഡ്രൈവര്‍ ബസ് റോഡിൽ നിര്‍ത്തി. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരും ബസ് ജീവനക്കാരും പുറത്തിറങ്ങി രക്ഷപ്പെട്ടു. യാത്രക്കാരെല്ലാം ഇറങ്ങിയ ഉടനെ ബസില്‍ പൂര്‍ണമായും പുക നിറഞ്ഞു.

എഞ്ചിന്‍റെ അടിഭാഗത്തു നിന്ന് വലിയ രീതിയിൽ തീ ഉയരുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ബസിന്‍റെ എഞ്ചിൻ ഭാഗം ഉള്‍പ്പെടെ പൂര്‍ണമായും കത്തിനശിച്ചു. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. കൂടുതല്‍ പരിശോധനയ്ക്കുശേഷമെ കാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, ബസിൽ നിന്ന് ഡീസല്‍ ചോരുന്നത് കണ്ടിരുന്നുവെന്നും തുടര്‍ന്ന് പിന്തുടര്‍ന്നാണ് വിവരം അറിയിച്ചതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. 

A #fire #broke out in a #running #KSRTC #bus

Next TV

Related Stories
#Theft | സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ പൂട്ടിവെച്ച പണം പട്ടാപ്പകൽ മോഷ്ടിച്ചു

Oct 7, 2024 08:06 PM

#Theft | സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ പൂട്ടിവെച്ച പണം പട്ടാപ്പകൽ മോഷ്ടിച്ചു

ഒരാൾക്ക് പൈസ കൊടുത്ത ശേഷം ബാക്കി തുക സ്‌കൂട്ടറിന്റെ സീറ്റിനുള്ളിൽ വച്ചശേഷം അടുത്തുള്ള ഫാർമസിയിലേക്ക്...

Read More >>
#suicideattempt | വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തില്ല, പുഴയിൽ ചാടി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Oct 7, 2024 08:03 PM

#suicideattempt | വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തില്ല, പുഴയിൽ ചാടി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സൈക്കിളിൽ വന്ന വിദ്യാർത്ഥി പാലത്തിനടതുത്ത് വാഹനം നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ...

Read More >>
#accident | കൂത്താട്ടുകുളത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം മൂന്നായി

Oct 7, 2024 07:05 PM

#accident | കൂത്താട്ടുകുളത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം മൂന്നായി

അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. നാട്ടുകാരും കൂത്താട്ടുകുളം ഫയർഫോഴ്സും പൊലീസും ചേർന്നാണ് യാത്രക്കാരെ പുറത്തെടുത്ത് കൂത്താട്ടുകുളത്തെ...

Read More >>
  #arrested | യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ

Oct 7, 2024 06:58 PM

#arrested | യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ

യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെയാണ് കടക്കാവൂർ പൊലീസ്...

Read More >>
#accident | തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി അപകടം, യുവതി മരിച്ചു

Oct 7, 2024 06:28 PM

#accident | തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി അപകടം, യുവതി മരിച്ചു

സ്കൂട്ടർ മറിയുകയും രണ്ട് പേരും സ്കൂട്ടറിൽ നിന്ന് തെറിച്ചു വീഴുകയും ചെയ്തു. റോഡിലേക്ക് വീണ ലിജിയുടെ പരിക്കുകൾ...

Read More >>
#Roleplay | റോൾപ്ലേ സംസ്ഥാന മത്സരം ; ജില്ലയ്ക്കായി ഇറങ്ങുന്നത് 
അതിഥിവിദ്യാർഥികൾ

Oct 7, 2024 12:46 PM

#Roleplay | റോൾപ്ലേ സംസ്ഥാന മത്സരം ; ജില്ലയ്ക്കായി ഇറങ്ങുന്നത് 
അതിഥിവിദ്യാർഥികൾ

ആറു മിനിറ്റുള്ള നാടകം സംവിധാനം ചെയ്തത് മലയാളം അധ്യാപകൻ സി എസ് വിഷ്ണുരാജാണ്. റോഷ്നി പദ്ധതി വളന്റിയർ കെ ആർ രാജലക്ഷ്മി നേതൃത്വം നൽകി....

Read More >>
Top Stories