#accident | തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി അപകടം, യുവതി മരിച്ചു

#accident | തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി അപകടം, യുവതി മരിച്ചു
Oct 7, 2024 06:28 PM | By Amaya M K

കൊല്ലം: (piravomnews.in) തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരി മരിച്ചു.

ശൂരനാട് വടക്ക് സ്വദേശി ലിജിയാണ് (33) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ഇവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ലിജിയും ഒരു ബന്ധുവും സ്കൂട്ടറിൽ വരുന്നതിനിടെ ശൂരനാട് അഴകിയ കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ച് തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടുകയായിരുന്നു.

സ്കൂട്ടർ മറിയുകയും രണ്ട് പേരും സ്കൂട്ടറിൽ നിന്ന് തെറിച്ചു വീഴുകയും ചെയ്തു. റോഡിലേക്ക് വീണ ലിജിയുടെ പരിക്കുകൾ ഗുരുതരമായിരുന്നു.

അപകടം നടന്നയുടൻ തന്നെ ഓടിയെത്തിയ നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഡ്രൈവർമാരുമെല്ലാം ചേർന്ന് ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ല.

#Woman #dies after stray dog #​​jumps over #scooter

Next TV

Related Stories
#Theft | സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ പൂട്ടിവെച്ച പണം പട്ടാപ്പകൽ മോഷ്ടിച്ചു

Oct 7, 2024 08:06 PM

#Theft | സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ പൂട്ടിവെച്ച പണം പട്ടാപ്പകൽ മോഷ്ടിച്ചു

ഒരാൾക്ക് പൈസ കൊടുത്ത ശേഷം ബാക്കി തുക സ്‌കൂട്ടറിന്റെ സീറ്റിനുള്ളിൽ വച്ചശേഷം അടുത്തുള്ള ഫാർമസിയിലേക്ക്...

Read More >>
#suicideattempt | വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തില്ല, പുഴയിൽ ചാടി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Oct 7, 2024 08:03 PM

#suicideattempt | വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തില്ല, പുഴയിൽ ചാടി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സൈക്കിളിൽ വന്ന വിദ്യാർത്ഥി പാലത്തിനടതുത്ത് വാഹനം നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ...

Read More >>
#accident | കൂത്താട്ടുകുളത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം മൂന്നായി

Oct 7, 2024 07:05 PM

#accident | കൂത്താട്ടുകുളത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം മൂന്നായി

അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. നാട്ടുകാരും കൂത്താട്ടുകുളം ഫയർഫോഴ്സും പൊലീസും ചേർന്നാണ് യാത്രക്കാരെ പുറത്തെടുത്ത് കൂത്താട്ടുകുളത്തെ...

Read More >>
  #arrested | യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ

Oct 7, 2024 06:58 PM

#arrested | യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ

യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെയാണ് കടക്കാവൂർ പൊലീസ്...

Read More >>
#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

Oct 7, 2024 06:47 PM

#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

അതേസമയം, ബസിൽ നിന്ന് ഡീസല്‍ ചോരുന്നത് കണ്ടിരുന്നുവെന്നും തുടര്‍ന്ന് പിന്തുടര്‍ന്നാണ് വിവരം അറിയിച്ചതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു....

Read More >>
#Roleplay | റോൾപ്ലേ സംസ്ഥാന മത്സരം ; ജില്ലയ്ക്കായി ഇറങ്ങുന്നത് 
അതിഥിവിദ്യാർഥികൾ

Oct 7, 2024 12:46 PM

#Roleplay | റോൾപ്ലേ സംസ്ഥാന മത്സരം ; ജില്ലയ്ക്കായി ഇറങ്ങുന്നത് 
അതിഥിവിദ്യാർഥികൾ

ആറു മിനിറ്റുള്ള നാടകം സംവിധാനം ചെയ്തത് മലയാളം അധ്യാപകൻ സി എസ് വിഷ്ണുരാജാണ്. റോഷ്നി പദ്ധതി വളന്റിയർ കെ ആർ രാജലക്ഷ്മി നേതൃത്വം നൽകി....

Read More >>
Top Stories










Entertainment News