#police | വനിതാ പൊലീസിന്റെ ചങ്ങാതിയായി ‘അമിഴ്‌തിനി’

#police | വനിതാ പൊലീസിന്റെ ചങ്ങാതിയായി ‘അമിഴ്‌തിനി’
Oct 7, 2024 12:41 PM | By Amaya M K

കൊച്ചി : (piravomnews.in) വനിതാ പൊലീസ്‌ കൂട്ടായ്‌മയുടെ ഇരുപതാം വാർഷികാഘോഷത്തിൽ ‘സൂപ്പർസ്റ്റാറാ’യി രണ്ടരവയസ്സുകാരി അമിഴ്‌തിനി.

അമ്മ കോസ്റ്റൽ സെക്യൂരിറ്റി എഐജി ജി പൂങ്കുഴലിയുടെ ഒക്കത്തിരുന്നാണ്‌ അമിഴ്‌തിനി വേദിയിലെത്തിയത്‌. തൃശൂർ പൊലീസ് അക്കാദമിയിൽ 2004ൽ പരിശീലനം പൂർത്തിയാക്കിയ വനിതാ പൊലീസ് ബാച്ചിന്റെ 20–-ാം വാർഷികാഘോഷം ‘അഴകോടെ ഇരുപത് 24' ഉദ്‌ഘാടനത്തിനാണ്‌ പൂങ്കുഴലി മകളുമായി എത്തിയത്‌.

മകളെ ഒക്കത്തിരുത്തിയായിരുന്നു ഉദ്‌ഘാടനപ്രസംഗവും. ഇടയ്‌ക്ക്‌ താഴെനിർത്തിയപ്പോൾ കരഞ്ഞുകൊണ്ട്‌ വീണ്ടും അമ്മയുടെ ഒക്കത്തേറിയ അമിഴ്‌തിനിയെ സദസ്സ്‌ കൈയടികളോടെ വരവേറ്റു.

പൊലീസിന്റെ ഭാഗമാകുന്ന സ്‌ത്രീകൾക്കുവേണ്ടത്‌ കുടുംബത്തിന്റെ പൂർണപിന്തുണയാണെന്ന്‌ ജി പൂങ്കുഴലി പറഞ്ഞു. തിരുവനന്തപുരം സിറ്റി സീനിയർ സിപിഒ വി ലത അധ്യക്ഷയായി. ബോൾഗാട്ടി പാലസ് ഹാളിൽ നടന്ന പരിപാടിയിൽ വിവിധ ജില്ലകളിൽനിന്നായി നൂറ്റി ഇരുപതിലധികംപേർ പങ്കെടുത്തു.

വിരമിക്കുന്ന ഉദ്യോഗസ്ഥരെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം എസ്‌പി കെ ഇ ബൈജു ആദരിച്ചു. കൊച്ചി സിറ്റി ഡിസിപി കെ എസ് സുദർശൻ, എസിപി പി രാജ്കുമാർ എന്നിവർ സംസാരിച്ചു.

തൃശൂർ റൂറൽ എസ്‌സിപിഒ റീമ റാഫേൽ, തിരുവനന്തപുരം സിറ്റി എസ്‌സിപിഒമാരായ ആർ ഗിരിജ, എസ് മനോന്മണി, തിരുവനന്തപുരം റൂറൽ എസ്‌സിപിഒ അജിതകുമാരി, കാസർകോട്‌ എസ്‌സിപിഒ ഷൈലജ എന്നിവർ സംസാരിച്ചു. 358 പേരാണ് 2004ൽ ഏഴാംബാച്ചായി പരിശീലനം പൂർത്തിയാക്കിയത്.

പലരും പരിശീലനത്തിനുശേഷം പരസ്‌പരം കാണുന്നതും ഇപ്പോഴാണ്‌. ‘റോയൽ സെവൻത് ബാച്ച്' വാട്സാപ് ഗ്രൂപ്പിലൂടെ കൂട്ടായ്‌മ നിലനിർത്തുന്ന ഇവർ ചികിത്സാസഹായം, അന്തരിച്ച സഹപ്രവർത്തകരുടെ മക്കൾക്ക്‌ ധനസഹായം തുടങ്ങിയ ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ്‌.

'#Amirtini' as #friend of #women #police

Next TV

Related Stories
#Roleplay | റോൾപ്ലേ സംസ്ഥാന മത്സരം ; ജില്ലയ്ക്കായി ഇറങ്ങുന്നത് 
അതിഥിവിദ്യാർഥികൾ

Oct 7, 2024 12:46 PM

#Roleplay | റോൾപ്ലേ സംസ്ഥാന മത്സരം ; ജില്ലയ്ക്കായി ഇറങ്ങുന്നത് 
അതിഥിവിദ്യാർഥികൾ

ആറു മിനിറ്റുള്ള നാടകം സംവിധാനം ചെയ്തത് മലയാളം അധ്യാപകൻ സി എസ് വിഷ്ണുരാജാണ്. റോഷ്നി പദ്ധതി വളന്റിയർ കെ ആർ രാജലക്ഷ്മി നേതൃത്വം നൽകി....

Read More >>
#death | പേപ്പര്‍ പഞ്ചിങ് മെഷീനിനുള്ളില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം

Oct 7, 2024 10:58 AM

#death | പേപ്പര്‍ പഞ്ചിങ് മെഷീനിനുള്ളില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം

ക്രിസ്മസ് നക്ഷത്രങ്ങളുടെ നിര്‍മാണത്തിനിടെ പഞ്ചിങ് മെഷീനില്‍ കുടുങ്ങിയ കടലാസ് എടുക്കാന്‍ ശ്രമിക്കവേ അലന്റെ കൈ മെഷിനില്‍ കുടുങ്ങുകയായിരുന്നു....

Read More >>
#kidnapped | പൊലീസ് ചമഞ്ഞ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍

Oct 7, 2024 10:48 AM

#kidnapped | പൊലീസ് ചമഞ്ഞ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍

യുവാവിനോട് നടന്നുവരാനും പെണ്‍കുട്ടിയോട് കാറില്‍ കയറാനുമാണ് ആവശ്യപ്പെട്ടത്. ഇതിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയുമായി കടന്നു...

Read More >>
#accident | മകളുടെ വിവാഹദിനത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

Oct 7, 2024 10:41 AM

#accident | മകളുടെ വിവാഹദിനത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

വിവാഹ ശേഷം കുടയംപടിയിലുള്ള വരൻ്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ്...

Read More >>
 #Marathon | തെരേസിയൻ സെന്റിനറി മാരത്തൺ നടത്തി

Oct 7, 2024 05:38 AM

#Marathon | തെരേസിയൻ സെന്റിനറി മാരത്തൺ നടത്തി

മത്സരശേഷം സൂംബ സെഷനുമുണ്ടായി. സെന്റിനറി റൺ, തെരേസിയൻ റൺ എന്നീ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയവർക്ക്‌ യഥാക്രമം 10000, 5000 രൂപ നൽകി. സെന്റിനറി റൺ...

Read More >>
#Waste-free | ഏഴിക്കരയിൽ മാലിന്യമുക്ത 
നവകേരളം പ്രവർത്തനം തുടങ്ങി

Oct 7, 2024 05:34 AM

#Waste-free | ഏഴിക്കരയിൽ മാലിന്യമുക്ത 
നവകേരളം പ്രവർത്തനം തുടങ്ങി

ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം വഞ്ചികളിൽ ശേഖരിക്കും. ഏഴിക്കര കുടുംബാരോഗ്യകേന്ദ്രം, എംസിഎഫ് എന്നിവിടങ്ങളിൽ ശുചീകരണവും പദയാത്രയും നടന്നു....

Read More >>
Top Stories










News Roundup