#destroyed | തേറാട്ടിക്കുന്നിലെ നെൽക്കൃഷി 
വെള്ളംകയറി നശിക്കുന്നു

 #destroyed | തേറാട്ടിക്കുന്നിലെ നെൽക്കൃഷി 
വെള്ളംകയറി നശിക്കുന്നു
Oct 6, 2024 09:16 AM | By Amaya M K

നെടുമ്പാശേരി : (piravomnews.in) ചെങ്ങമനാട് പഞ്ചായത്തിലെ ഒന്നാംവാർഡിലെ തേറാട്ടിക്കുന്ന് പാടശേഖരത്തിലെ നെൽക്കൃഷി കനത്ത മഴയിൽ വെള്ളം കയറി നശിക്കുന്നു.

കഴിഞ്ഞവർഷം നെൽക്കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്തതിനാൽ കൃഷി ചെയ്തില്ല. ഇത്തവണ വളരെ പ്രതീക്ഷയോടെ രണ്ടേകാൽ ഏക്കറോളം ഭാഗത്ത് തുടങ്ങിയ നെൽക്കൃഷിയാണ് തുടക്കത്തിൽത്തന്നെ കർഷകർക്ക് വിനയായത്.

25,000 രൂപയോളം ചെലവിലാണ് വയൽ ഉഴുതുമറിച്ച് കൃഷിയോഗ്യമാക്കിയത്. ചെങ്ങമനാട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കീഴിൽ ചെങ്ങമനാട് സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് തേറാട്ടിക്കുന്ന് പാടശേഖരത്തിൽ കാലങ്ങളായി കൃഷിചെയ്തുവരുന്നത്.

കൃഷിഭവന്റെ ഇടപെടൽമൂലം തേറാട്ടിക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ വൈദ്യുതിചാർജ് സൗജന്യമാക്കി നൽകിയിട്ടുമുണ്ട്.

പരമ്പരാഗതകർഷകരുടെ പച്ചപുതച്ച വിളഭൂമിയായിരുന്ന തേറാട്ടിക്കുന്ന് പാടശേഖരത്തിൽ കർഷകർ അധികവും കൊഴിഞ്ഞുപോയെങ്കിലും കൃഷിയെ നെഞ്ചേറ്റുന്ന ഏതാനും കർഷകരാണ് ഏറെ ക്ലേശം സഹിച്ച് ഇവിടെ നെൽക്കൃഷി നിലനിർത്തുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി നെൽവയൽ ഞാറുനടീലിന് പാകപ്പെടുത്തിയ കർഷകർ മഴ ശക്തിപ്രാപിച്ചതോടെ വിഷമത്തിലായിരിക്കുകയാണ്.

കഴിഞ്ഞ മൂന്നുദിവസങ്ങളിൽ തുടർച്ചയായി പെയ്ത കനത്ത മഴയാണ് നെൽക്കൃഷിയെ സാരമായി ബാധിച്ചിരിക്കുന്നത്. വരുംദിവസങ്ങളിലും മഴ ശക്തിപ്രാപിച്ചാൽ ഇത്തവണത്തെ നെൽക്കൃഷിയും മുടങ്ങുമെന്ന ആശങ്കയിലാണ് കർഷകർ. 

#Paddy #crops in #Therattikun are #being #destroyed by #water

Next TV

Related Stories
#piravom | പെരുവംമൂഴി റോഡ്: അപകട കാരണം ഇതാണ്; എന്നു നന്നാക്കും പാതി പൊളിച്ച കലുങ്കുകൾ

Oct 6, 2024 10:58 AM

#piravom | പെരുവംമൂഴി റോഡ്: അപകട കാരണം ഇതാണ്; എന്നു നന്നാക്കും പാതി പൊളിച്ച കലുങ്കുകൾ

പാതി പൊളിച്ച കലുങ്കുകളും സംരക്ഷണ ഭിത്തികളുമെല്ലാമാണു രാത്രി വാഹന യാത്രക്കാരെ അപകടത്തിൽ പെടുത്തുന്നത്. മിക്കയിടത്തും വഴി വിളക്കുകളും ഇല്ല. ഇതോടെ...

Read More >>
#Explosion | മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്

Oct 6, 2024 10:41 AM

#Explosion | മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്

ഒഡിഷ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു...

Read More >>
#kochi | ‘സമൃദ്ധി’യിൽ വരിനിൽക്കുന്നവരിൽ എല്ലാ കൂട്ടരുമുണ്ട്‌ ; നാലാംവർഷത്തിലേക്ക്‌

Oct 6, 2024 10:37 AM

#kochi | ‘സമൃദ്ധി’യിൽ വരിനിൽക്കുന്നവരിൽ എല്ലാ കൂട്ടരുമുണ്ട്‌ ; നാലാംവർഷത്തിലേക്ക്‌

വീടിനേക്കാൾ അടുപ്പമാണിപ്പോൾ സമൃദ്ധിയോടെന്ന്‌ ജീവനക്കാർ. കോർപറേഷൻ നല്ല പിന്തുണ നൽകുന്നു. സമൃദ്ധിയിൽ വന്നതോടെ ജീവിതം...

Read More >>
#SpecialMemo | കൊല്ലം- എറണാകുളം സ്‌പെഷ്യൽ മെമു: ക്രെഡിറ്റിനായി തമ്മിലടിച്ച്‌ യുഡിഎഫ്‌ എംപിമാർ

Oct 6, 2024 10:31 AM

#SpecialMemo | കൊല്ലം- എറണാകുളം സ്‌പെഷ്യൽ മെമു: ക്രെഡിറ്റിനായി തമ്മിലടിച്ച്‌ യുഡിഎഫ്‌ എംപിമാർ

യാത്രക്കാരുടെ ദുരിതം മാധ്യമങ്ങളിലും നിറഞ്ഞിരുന്നു. വെട്ടിക്കുറച്ച ലോക്കൽ കമ്പാർട്ടുമെന്റുകൾ പുനഃസ്ഥാപിക്കണമെന്നും പുതിയ മെമു സർവീസ്‌...

Read More >>
#kochi | ആനത്തലവട്ടം ആനന്ദന്‌ സ്‌മരണാഞ്ജലി

Oct 6, 2024 10:16 AM

#kochi | ആനത്തലവട്ടം ആനന്ദന്‌ സ്‌മരണാഞ്ജലി

സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ ജനറൽ സെക്രട്ടറി എളമരം കരീം പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി നടത്തിയ അനുസ്‌മരണ സമ്മേളനത്തിൽ വിവിധ...

Read More >>
#facebookpost | 'പുതിയ സെറ്റ് ഉടുപ്പിക്കണം, ചുറ്റും റോസാ പൂക്കൾ വേണം', 'ഇനി ചെയ്തു തീർക്കുവാൻ നിന്‍റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം' ; നൊമ്പരമായി കുറിപ്പ്

Oct 6, 2024 10:00 AM

#facebookpost | 'പുതിയ സെറ്റ് ഉടുപ്പിക്കണം, ചുറ്റും റോസാ പൂക്കൾ വേണം', 'ഇനി ചെയ്തു തീർക്കുവാൻ നിന്‍റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം' ; നൊമ്പരമായി കുറിപ്പ്

ഇനിയില്ലെന്ന് തിരിച്ചറിഞ്ഞ അവസാന കാലത്ത്, മരിച്ചാൽ പത്രത്തിൽ കൊടുക്കേണ്ട ഫോട്ടോയും ഫ്ലക്സ് വെക്കുകയാണങ്കിൽ കൊടുക്കേണ്ട ഫോട്ടോയുമെല്ലാം സ്നേഹ...

Read More >>
Top Stories










Entertainment News