---
title: "#sexuallyassault | അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി; 54 -കാരന് 30 വർഷം കഠിന തടവ് "
english_title: "#Class 5 student #sexually #assaulted; 54-year-old #sentenced to 30 years #rigorous #imprisonment"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/240452/class-5-student-sexually-assaulted-54-year-old-sentenced-to-30-years-rigorous-imprisonment"
published_at: "2024-10-05T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67014cbfbc74a_impris.jpg"
keywords: []
---

# #sexuallyassault | അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി; 54 -കാരന് 30 വർഷം കഠിന തടവ് 

> **Lead Summary:** തൃശ്ശൂർ : തൃശ്ശൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്കനെ 30 വർഷം കഠിന തടവിനും ഒര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

## Article Content

തൃശ്ശൂർ : തൃശ്ശൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്കനെ 30 വർഷം കഠിന തടവിനും ഒര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

പിഴ സംഖ്യയിൽ നിന്ന് 50000 രൂപ അതിജീവിതക്ക് നൽകാനും കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ഉത്തരവ് ഇട്ടു.

വടക്കേക്കാട് പോലീസ് എടുത്ത കേസിലാണ് എടക്കദേശം സ്വദേശി 54 വയസ്സുള്ള അഷറഫിനെ കോടതി ശിക്ഷിച്ചത്.

2018 ൽ പെൺകുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രതിയുടെ വീടിൻ്റെ അടുക്കളയിൽ വെച്ച് കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നതായിരുന്നു പരാതി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/240452/class-5-student-sexually-assaulted-54-year-old-sentenced-to-30-years-rigorous-imprisonment)