---
title: "#Methipara | മെതിപാറ ലിഫ്റ്റ് ഇറിഗേഷൻ:പമ്പിങ് ആരംഭിച്ചു "
english_title: "#Methipara #Lift #Irrigation: #Pumping #started"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/240364/methipara-lift-irrigation-pumping-started"
published_at: "2024-10-05T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700efc5c9d7a_methipara.jpg"
keywords: []
---

# #Methipara | മെതിപാറ ലിഫ്റ്റ് ഇറിഗേഷൻ:പമ്പിങ് ആരംഭിച്ചു 

> **Lead Summary:** **പിറവം : ** രാമമംഗലത്തും പാമ്പാക്കുടയിലും കർഷകർക്ക് ആശ്വാസമായി മെതിപാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ നിന്നു പമ്പിങ് ആരംഭിച്ചു.

## Article Content

**പിറവം : ** രാമമംഗലത്തും പാമ്പാക്കുടയിലും കർഷകർക്ക് ആശ്വാസമായി മെതിപാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ നിന്നു പമ്പിങ് ആരംഭിച്ചു.

വൈദ്യുതി ബിൽ കുടിശിക 1.30 കോടി കവിഞ്ഞതോടെ കെഎസ്ഇബി വൈദ്യുതി വിഛേദിച്ചതു മൂലമാണു 4 മാസമായി പമ്പിങ് നിലച്ചത്. പരാതിയും പ്രതിഷേധവും ശക്തമായതോടെ ഇന്നലെ കെഎസ്ഇബി അധികൃർ വൈദ്യുതി പുനഃസ്ഥാപിച്ചു.

പമ്പിങ് വൈകുന്നതു മൂലമുള്ള കർഷകരുെട ദുരിതം കഴിഞ്ഞ ദിവസം മനോരമ ചൂണ്ടിക്കാട്ടിയിരുന്നു. 4 മോട്ടറുകളാണ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ പമ്പിങിന് ഉള്ളത്. ചെറുകിട ജലസേചന വിഭാഗത്തിന്റെ മേൽനോട്ടത്തിലാണു മെതിപാറ പദ്ധതി.

ബിൽ തുക അടയ്ക്കുന്നതു സംബന്ധിച്ചു തർക്കം പരിഹരിക്കാൻ വൈകിയതോടെ പാടശേഖരങ്ങളിൽ ഉഴവു പോലും ആരംഭിക്കാനായില്ല . കനാലുകളിലൂടെ നീരൊഴുക്കു നിലച്ചത് കരഭൂമിയിലെ കൃഷികളെയും ബാധിച്ചു.

മേഖലയിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതു സംബന്ധിച്ചു നിയമസഭയിൽ പ്രമേയം ഉന്നയിക്കുമെന്ന് അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/240364/methipara-lift-irrigation-pumping-started)