തൃശൂർ: (piravomnews.in) പാടത്ത് മീൻ പിടിക്കാൻ പോയപ്പോൾ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. തൃശൂർ വരവൂരിലാണ് സംഭവം. കുണ്ടന്നൂർ സ്വദേശി രവി (50) , അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്.
ഇരുവരെയും നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത് കാട്ടുപന്നിയെയും ചത്തനിലയിൽ കണ്ടെത്തി.
The #brothers #died of #shock when they went #fishing in the field