#accident | പെരുനാൾ ആഘോഷത്തിൽ പങ്കെടുത്ത് ബന്ധു വീട്ടിൽ നിന്നും മടങ്ങുന്നതിനിടെ അപകടം, വീട്ടമ്മ മരിച്ചു

#accident | പെരുനാൾ ആഘോഷത്തിൽ പങ്കെടുത്ത് ബന്ധു വീട്ടിൽ നിന്നും മടങ്ങുന്നതിനിടെ അപകടം, വീട്ടമ്മ മരിച്ചു
Oct 3, 2024 10:51 AM | By Amaya M K

തൊടുപുഴ: (piravomnews.in) പെരുനാൾ ആഘോഷത്തിൽ പങ്കെടുത്ത് ബന്ധു വീട്ടിൽ നിന്നും മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം . വീട്ടമ്മ മരിച്ചു. ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. കുടയത്തൂര്‍ ശരംകുത്തി പടിപ്പുരയ്ക്കല്‍ മേരി ജോസഫ് (75) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ മൂന്നോടെ തൊടുപുഴ വെങ്ങല്ലൂര്‍ ഷാപ്പുംപടിയിലായിരുന്നു അപകടം. മേരിയുടെ സഹോദരന്‍ രാജന്‍ ജോസഫിന്‍റെ ഭാര്യ അഡ്വ.ഗ്രേസി കുര്യാക്കോസ് (60), മകന്‍ ടെഡ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കോതമംഗലത്തെ പള്ളിയില്‍ ഇന്നലെ പെരുനാള്‍ ആഘോഷത്തിനു പോയതായിരുന്നു ഇവര്‍.

പെരുനാളില്‍ പങ്കെടുത്ത ശേഷം ബന്ധു വീട്ടില്‍ നിന്നും ഇന്നു പുലര്‍ച്ചെ തന്നെ വീട്ടിലേയ്ക്കു തിരിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സംശയം. മരത്തിലിടിച്ചതിനെ തുടര്‍ന്ന് കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു.

ബോണറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്നുള്ള അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ബാറ്ററി ബന്ധം വിച്ഛേദിച്ചും വെള്ളം പമ്പ് ചെയ്തും തീ പിടുത്ത സാധ്യത ഒഴിവാക്കി.

An #accident #occurred #while the relative was #returning home after #attending the #Perunal #celebration, and the housewife died

Next TV

Related Stories
#suicide | സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി എം

Oct 3, 2024 01:03 PM

#suicide | സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി എം

തമ്പിയുടെ പോക്കറ്റിൽ നിന്ന് ഒരു ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങൾ പൊലീസ്...

Read More >>
#Elur | മാലിന്യമുക്തം നവകേരളം ; ഏലൂർ നഗരസഭ കേരളത്തിന്‌ മാതൃക

Oct 3, 2024 11:02 AM

#Elur | മാലിന്യമുക്തം നവകേരളം ; ഏലൂർ നഗരസഭ കേരളത്തിന്‌ മാതൃക

‘ശുചിത്വത്തിനൊപ്പം കളമശേരി’ പദ്ധതിയും നല്ലരീതിയിൽ നടപ്പാക്കിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ,...

Read More >>
#HemaCommittee | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Oct 3, 2024 10:59 AM

#HemaCommittee | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിനിമാമേഖലയിലുള്ളവർക്കെതിരെ ഉയർന്ന കേസുകളടക്കം റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ സെപ്തംബർ ഒമ്പതിനാണ്‌ ഹെെക്കോടതി പ്രത്യേക...

Read More >>
#arrest | നാല് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, രണ്ടാനച്ഛൻ അറസ്റ്റിൽ

Oct 3, 2024 10:46 AM

#arrest | നാല് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, രണ്ടാനച്ഛൻ അറസ്റ്റിൽ

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് പ്രതിയെ സ്ഥലത്തു നിന്നും...

Read More >>
#liquor | ഡ്രൈ ഡേയിൽ എക്സൈസ് ഓഫീസിന് സമീപത്തെ ബാറിൽ മദ്യവിൽപന

Oct 3, 2024 10:39 AM

#liquor | ഡ്രൈ ഡേയിൽ എക്സൈസ് ഓഫീസിന് സമീപത്തെ ബാറിൽ മദ്യവിൽപന

ഡ്രൈ ഡേയിൽ മദ്യവിൽപന നടത്തിയതിന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി 4 പേരെ എക്സൈസ്...

Read More >>
 #pocso | അർദ്ധരാത്രിയിൽ ആശുപത്രിയിൽ കയറി ഗർഭിണിയെ കടന്നുപിടിച്ചു, പ്രതി അറസ്റ്റിൽ

Oct 3, 2024 10:18 AM

#pocso | അർദ്ധരാത്രിയിൽ ആശുപത്രിയിൽ കയറി ഗർഭിണിയെ കടന്നുപിടിച്ചു, പ്രതി അറസ്റ്റിൽ

പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മനോജിനെ പൊലീസ്...

Read More >>
Top Stories










Entertainment News