#road | അശാസ്ത്രീയ റോഡ്‌ നിർമാണം:
നെൽപ്പാടത്ത് വെള്ളക്കെട്ട്

#road | അശാസ്ത്രീയ റോഡ്‌ നിർമാണം:
നെൽപ്പാടത്ത് വെള്ളക്കെട്ട്
Oct 3, 2024 09:44 AM | By Amaya M K

കോതമംഗലം : (piravomnews.in) വാരപ്പെട്ടി പഞ്ചായത്തിലെ 8, 9 വാർഡുകളിൽ സ്ഥിതിചെയ്യുന്ന പാടശേഖരത്തിൽ വെള്ളക്കെട്ടുമൂലം നെൽക്കൃഷിയിറക്കാൻ കഴിയുന്നില്ല.

അഞ്ചേക്കറോളം പാടശേഖരമാണ് തരിശുകിടക്കുന്നത്. ആയവന, വാരപ്പെട്ടി പഞ്ചായത്തുകളുടെ അതിർത്തിയിൽ ആയവന പഞ്ചായത്ത് നബാർഡിന്റെ സഹായത്തോടെയാണ് പരിപ്പുതോടിന്റെ കരയിലൂടെ റോഡ് നിർമിച്ചത്.

നീരൊഴുക്ക് തടസ്സപ്പെടുംവിധം അശാസ്ത്രീയമായി നിർമാണം നടത്തിയതാണ് വെള്ളക്കെട്ടിന് കാരണം. കർഷകനായ ഇളങ്ങവം സജഭവനിൽ ഗോപി കലക്ടർ, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത്‌ സെക്രട്ടറി തുടങ്ങിയവർക്ക് പരാതി നൽകിയെങ്കിലും പരിഹാരമായില്ല.

ആയവന പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയെങ്കിലും തീരുമാനം എടുത്തിട്ടില്ല. സമീപത്തെ കൈത്തോടുകൾ കെട്ടി സംരക്ഷിച്ച് പരിപ്പുതോട്ടിലേക്ക് ജലം ഒഴുകാൻ കഴിയുന്നതരത്തിൽ കലുങ്ക് നിർമിച്ചോ വ്യാസമുള്ള പൈപ്പുകൾ സ്ഥാപിച്ചോ, നീരൊഴുക്ക്‌ സുഗമമാക്കിയാലേ പ്രശ്നത്തിന് പരിഹാരമാകൂ.

മൂന്നുവർഷമായി പാടശേഖരം തരിശുകിടക്കുകയാണ്. അടിയന്തര പരിഹാരം കാണണമെന്ന് പഞ്ചായത്ത് അംഗം ദിവ്യ സലി ആവശ്യപ്പെട്ടു. 

#Unscientific #road #construction: #Vellakattu at #paddy #fields

Next TV

Related Stories
#suicide | സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി എം

Oct 3, 2024 01:03 PM

#suicide | സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി എം

തമ്പിയുടെ പോക്കറ്റിൽ നിന്ന് ഒരു ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങൾ പൊലീസ്...

Read More >>
#Elur | മാലിന്യമുക്തം നവകേരളം ; ഏലൂർ നഗരസഭ കേരളത്തിന്‌ മാതൃക

Oct 3, 2024 11:02 AM

#Elur | മാലിന്യമുക്തം നവകേരളം ; ഏലൂർ നഗരസഭ കേരളത്തിന്‌ മാതൃക

‘ശുചിത്വത്തിനൊപ്പം കളമശേരി’ പദ്ധതിയും നല്ലരീതിയിൽ നടപ്പാക്കിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ,...

Read More >>
#HemaCommittee | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Oct 3, 2024 10:59 AM

#HemaCommittee | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിനിമാമേഖലയിലുള്ളവർക്കെതിരെ ഉയർന്ന കേസുകളടക്കം റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ സെപ്തംബർ ഒമ്പതിനാണ്‌ ഹെെക്കോടതി പ്രത്യേക...

Read More >>
#accident | പെരുനാൾ ആഘോഷത്തിൽ പങ്കെടുത്ത് ബന്ധു വീട്ടിൽ നിന്നും മടങ്ങുന്നതിനിടെ അപകടം, വീട്ടമ്മ മരിച്ചു

Oct 3, 2024 10:51 AM

#accident | പെരുനാൾ ആഘോഷത്തിൽ പങ്കെടുത്ത് ബന്ധു വീട്ടിൽ നിന്നും മടങ്ങുന്നതിനിടെ അപകടം, വീട്ടമ്മ മരിച്ചു

ബോണറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്നുള്ള അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ബാറ്ററി ബന്ധം വിച്ഛേദിച്ചും വെള്ളം പമ്പ്...

Read More >>
#arrest | നാല് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, രണ്ടാനച്ഛൻ അറസ്റ്റിൽ

Oct 3, 2024 10:46 AM

#arrest | നാല് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, രണ്ടാനച്ഛൻ അറസ്റ്റിൽ

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് പ്രതിയെ സ്ഥലത്തു നിന്നും...

Read More >>
#liquor | ഡ്രൈ ഡേയിൽ എക്സൈസ് ഓഫീസിന് സമീപത്തെ ബാറിൽ മദ്യവിൽപന

Oct 3, 2024 10:39 AM

#liquor | ഡ്രൈ ഡേയിൽ എക്സൈസ് ഓഫീസിന് സമീപത്തെ ബാറിൽ മദ്യവിൽപന

ഡ്രൈ ഡേയിൽ മദ്യവിൽപന നടത്തിയതിന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി 4 പേരെ എക്സൈസ്...

Read More >>
Top Stories










Entertainment News