---
title: "#Traffic | എച്ച്എംടി കവലയിൽ  ട്രാഫിക് പരിഷ്‌കാരത്തിന് ഇന്ന് തുടക്കം  "
english_title: "#Traffic #reform at #HMT #intersection #begins #today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/239541/traffic-reform-at-hmt-intersection-begins-today"
published_at: "2024-10-02T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcd939d1a02_traffic.jpg"
keywords: []
---

# #Traffic | എച്ച്എംടി കവലയിൽ  ട്രാഫിക് പരിഷ്‌കാരത്തിന് ഇന്ന് തുടക്കം  

> **Lead Summary:** കളമശേരി : എച്ച്എംടി കവലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വൺവേ ട്രാഫിക് പരിഷ്കാരം വ്യവസായമന്ത്രി പി രാജീവ് ബുധൻ രാവിലെ 8.30ന് ഫ്ലാഗ് ഓഫ് ചെയ്യും.

## Article Content

കളമശേരി : എച്ച്എംടി കവലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വൺവേ ട്രാഫിക് പരിഷ്കാരം വ്യവസായമന്ത്രി പി രാജീവ് ബുധൻ രാവിലെ 8.30ന് ഫ്ലാഗ് ഓഫ് ചെയ്യും.

പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെങ്കിലും വിജയകരമായാൽ സ്ഥിരപ്പെടുത്തും. ദേശീയപാതയിൽ ആര്യാസ് കവല, എച്ച്എംടി കവല, ടിവിഎസ് കവല ഉൾപ്പെടുന്ന പ്രദേശം ട്രാഫിക് റൗണ്ടാക്കിയാണ്‌ പരിഷ്‌കാരം.

സിഗ്നലുകളും വാഹനങ്ങളുടെ ക്രോസിങ്ങും ഇല്ലാത്തതിനാൽ സുഗമമായ ഗതാഗതം സാധ്യമാകും. റെയിൽവേ മേൽപ്പാലത്തിൽ വാഹനങ്ങൾ ഒരുഭാഗത്തേക്ക് മാത്രമായതിനാൽ വാഹനസാന്ദ്രത കുറയും. ഇത്‌ കാൽനടക്കാർക്ക് ആശ്വാസമാകും.

കവലകളിലെ നവീകരണം പൂർത്തിയായി. ദേശീയപാതയിൽ ട്രാക്ക് മാറുന്നതിന് ആവശ്യമായ ക്രമീകരണങ്ങളായി. എച്ച്എംടി കവലയിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് ക്രമീകരിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ നിരീക്ഷണത്തിലാകും നടപടികൾ. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/239541/traffic-reform-at-hmt-intersection-begins-today)