---
title: "#ShuchinshanAtlas | വിസ്‌മയവുമായി ഷുചിൻഷൻ അറ്റ്‌ലാസ്‌ വാൽനക്ഷത്രം ദൃഷ്‌ടി പഥത്തിൽ"
english_title: "#Spectacular #Shuchinshan #Atlas #Comet in #Sight"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/239518/spectacular-shuchinshan-atlas-comet-in-sight"
published_at: "2024-10-02T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcce9968630_atlas.jpg"
keywords: []
---

# #ShuchinshanAtlas | വിസ്‌മയവുമായി ഷുചിൻഷൻ അറ്റ്‌ലാസ്‌ വാൽനക്ഷത്രം ദൃഷ്‌ടി പഥത്തിൽ

> **Lead Summary:** തിരുവനന്തപുരം : വിസ്‌മയവുമായി ഷുചിൻഷൻ അറ്റ്‌ലാസ്‌ വാൽനക്ഷത്രം ദൃഷ്‌ടി പഥത്തിൽ.

## Article Content

തിരുവനന്തപുരം : വിസ്‌മയവുമായി ഷുചിൻഷൻ അറ്റ്‌ലാസ്‌ വാൽനക്ഷത്രം ദൃഷ്‌ടി പഥത്തിൽ.

കിഴക്കൻ ചക്രവാളത്തിൽ രണ്ടാഴ്‌ചക്കാലം സൂര്യോദയത്തിന്‌ മുൻപ്‌ അപൂർവ അതിഥിയെ കാണാനാവും. ഭൂമിയിൽ നിന്ന്‌ 11 കോടി കിലോമീറ്റർ അകലെ കൂടിയാണ്‌ സഞ്ചാരമെങ്കിലും വരും ദിവസങ്ങളിൽ തിളക്കമേറും. ടെലിസ്‌കോപ്പോ ബൈനോക്കുലറോ ഉപയോഗിച്ചാൽ കൂടുതൽ വ്യക്തതയോടെ കാണാനാവും.

14 ന്‌ ശേഷം പടിഞ്ഞാറൻ ചക്രവാളത്തിലാകും കാണാനാവുക. സൂര്യാസ്‌തമനത്തിന്‌ ശേഷമായിരിക്കുമിത്‌. ചൊവ്വാഴ്‌ച പുലർച്ചെ തിരുവനന്തപുരത്ത്‌ വാൽനക്ഷത്രം ദൃശ്യമായിരുന്നു.

ഐഎസ്‌ആർഒ കേന്ദ്രമായ വലിയമല എൽപിഎസ്‌സിയിലെ ശാസ്‌ത്രജ്‌ഞരും വാന നിരീക്ഷകരുമായ കിരൺമോഹനനും ഫഹദ്‌ബിൻ അബ്‌ദുൾ ഹസീസും ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു.

80,000 വർഷങ്ങൾക്ക്‌ ശേഷം ആദ്യമായാണ്‌ ഈ വാൽ നക്ഷത്രം ഭൂമിയുടെ ഭ്രമണപഥം വഴി കടന്നുപോകുന്നത്‌. പ്രകാശവർഷം അകലെയുള്ള ഊർട്ട്‌ മേഘത്തിൽ നിന്നാണ്‌ വരവ്‌.

ചൈനയിലെ പർപ്പിൾ മൗണ്ടൻ ഒബ്‌സർവേറ്ററിയിലെ ഗവേഷകർ കഴിഞ്ഞവർഷം ജനുവരി 9 നാണ്‌ ഈ വാൽനക്ഷത്ര(സി/2023 എ3)ത്തെ ആദ്യം കണ്ടെത്തിയത്‌. ഹവായിലെ അറ്റ്‌ലസ്‌ നിരീഷണ സംവിധാനം ഫെബ്രുവരിയിൽ ഇത്‌ സ്ഥിരീകരിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/239518/spectacular-shuchinshan-atlas-comet-in-sight)