#USTGlobal | ഐടി മേഖലയിൽ കുതിപ്പിനൊരുങ്ങി യുഎസ്‌ടി ഗ്ലോബൽ

#USTGlobal | ഐടി മേഖലയിൽ കുതിപ്പിനൊരുങ്ങി യുഎസ്‌ടി ഗ്ലോബൽ
Oct 1, 2024 08:22 PM | By Amaya M K

കൊച്ചി : (piravomnews.in) അമേരിക്ക ആസ്ഥാനമായുള്ള പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനി യുഎസ്‌ടി ഗ്ലോബലിന്റെ കൊച്ചി കേന്ദ്രം വിപുലീകരിക്കുന്നു.

3200 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൊച്ചി ഇൻഫോപാർക്കിൽ പുതിയ ക്യാമ്പസിന്‌ യുഎസ്‌ടി ഗ്ലോബൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര കല്ലിട്ടു.

കൊച്ചി ഇൻഫോപാർക്ക് ഫേസ് രണ്ടിൽ, വിശാലമായ ഒമ്പത്‌ ഏക്കറിൽ പത്തുനിലകളിലായി ആറുലക്ഷം ചതുരശ്രയടിയിലാണ്‌ പുതിയ ക്യാമ്പസ് ഉയരുക.

മൂന്നുവർഷംകൊണ്ട്‌ നിർമാണം പൂർത്തിയാക്കും. 4400 ജീവനക്കാർക്ക് ഒരേസമയമിരുന്ന്‌ പ്രവർത്തിക്കാൻ സൗകര്യമുണ്ടാകും. ജീവനക്കാർക്കായി ജിം, 1400 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവയും സജ്ജീകരിക്കും.

തിരുവനന്തപുരത്തിനുശേഷം യുഎസ്‌ടി ഗ്ലോബലിന്റെ ഇന്ത്യയിലെ രണ്ടാമത്തെ സ്വന്തം ക്യാമ്പസാകുമിത്‌. നിലവിൽ കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന യുഎസ്‌ടി ഗ്ലോബൽ യുഎസ്, യുകെ, അപാക്‌ രാഷ്‌ട്രങ്ങൾ എന്നിവിടങ്ങളിലെ ആരോഗ്യപരിരക്ഷ, റീടെയിൽ, സാമ്പത്തിക സേവനങ്ങൾ/ അസറ്റ് മാനേജ്‌മെന്റ്, ഹൈടെക്‌ മേഖലകളിലാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌.

കൊച്ചിയിലെ പുതിയ ക്യാമ്പസ് ഈ മേഖലയിലെ യുഎസ്‌ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. മാത്രമല്ല, തൊഴിലവസരങ്ങളും വർധിപ്പിക്കും.

ഇതിലൂടെ പുതു സാങ്കേതികവിദ്യയുടെ മികവുറ്റ കേന്ദ്രമാക്കി കൊച്ചിയെ മാറ്റാനാകുമെന്ന് കൃഷ്ണ സുധീന്ദ്ര പറഞ്ഞു. 2007ലാണ്‌ യുഎസ്‌ടി ഗ്ലോബൽ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചത്‌. 

#UST #Global is #ready to #jump in the #ITsector

Next TV

Related Stories
#suspended | ഭിന്നശേഷി വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു: പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Oct 1, 2024 08:12 PM

#suspended | ഭിന്നശേഷി വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു: പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

മുറി തുറന്നപ്പോൾ കുട്ടി ഭയത്തോടെയാണ് അച്ഛന്റെ അടുത്തേക്ക് വന്നത്. പലപ്രാവശ്യം അ​ന​ന്യ​യെ പൂ​ട്ടി​യി​ടാ​റു​ണ്ടെ​ന്നും ആരോപണമുണ്ട്....

Read More >>
 #defamed | നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തി: ക്രൈം നന്ദകുമാർ അറസ്റ്റിൽ

Oct 1, 2024 08:10 PM

#defamed | നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തി: ക്രൈം നന്ദകുമാർ അറസ്റ്റിൽ

ഒരാഴ്ച മുമ്പാണ്‌ വീഡിയോ പോസ്റ്റ് ചെയ്‌തത്‌. ഇത്‌ ശ്രദ്ധയിൽപ്പെട്ടതോടെ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചെന്ന് ശ്വേതമേനോൻ എറണാകുളം നോർത്ത്...

Read More >>
#Siddique | ഒളിവ് ജീവിതത്തിന് അവസാനം; അഭിഭാഷകനെ കാണാൻ സിദ്ദീഖ് എത്തി

Oct 1, 2024 08:01 PM

#Siddique | ഒളിവ് ജീവിതത്തിന് അവസാനം; അഭിഭാഷകനെ കാണാൻ സിദ്ദീഖ് എത്തി

ശരിയായി അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ പ്രതിയാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് പരാതിക്കാരി...

Read More >>
#piravom | പിറവം സർവ്വീസ് സഹകരണ ബാങ്കിന്റെ കളമ്പൂർ ശാഖ തുറന്നു

Oct 1, 2024 07:35 PM

#piravom | പിറവം സർവ്വീസ് സഹകരണ ബാങ്കിന്റെ കളമ്പൂർ ശാഖ തുറന്നു

ശാഖയുടെ പ്രവർത്തനോൾ ഘാടനം പിറവം നഗരസഭ അദ്ധ്യക്ഷ ജൂലി സാബു നിർവ്വഹിച്ചു. കളമ്പൂർ കോട്ടപ്പുറത്ത് ചേർന്ന യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് സി.കെ പ്രകാശ്...

Read More >>
#accident | ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

Oct 1, 2024 01:10 PM

#accident | ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ പൊൻകുന്നം റൂട്ടിൽ വാഴേമഠം ഭാഗത്താണ്...

Read More >>
#arrest | നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം, മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

Oct 1, 2024 01:05 PM

#arrest | നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം, മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി കു​ട്ടി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പി​ക്കു​ക​യും ക​ഴു​ത്തി​ന്...

Read More >>
Top Stories