#Siddique | ഒളിവ് ജീവിതത്തിന് അവസാനം; അഭിഭാഷകനെ കാണാൻ സിദ്ദീഖ് എത്തി

#Siddique | ഒളിവ് ജീവിതത്തിന് അവസാനം; അഭിഭാഷകനെ കാണാൻ സിദ്ദീഖ് എത്തി
Oct 1, 2024 08:01 PM | By Amaya M K

കൊച്ചി: (piravomnews.in) ഹൈകോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മുങ്ങിയ ചലച്ചിത്രതാരം സിദ്ദീഖ് ഒടുവിൽ അഭിഭാഷകന്റെ ഓഫീസിലെത്തി. കേസിന്റെ തുടർ നീക്കങ്ങൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്നാണ് സൂചന.

സുപ്രീംകോടതി ഇടക്കാല ആശ്വാസം അനുവദിച്ചതിന് പിന്നാലെയാണ് സിദ്ദീഖ് പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടത്.

നടിയുടെ പീഡന പരാതിയിൽ കോടതി സിദ്ദീഖിന് ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. സിദ്ദീഖിന് ജാമ്യം നൽകുന്നതിനെതിരെ അതിജീവിതയുടെയും സംസ്ഥാന സർക്കാറിന്റെയും തടസ്സഹരജിയും കോടതിയുടെ മുന്നിലെത്തിയിരുന്നു.

മുതിർന്ന അഭിഭാഷകനും മുൻ അറ്റോണി ജനറലുമായ മുകുൾ റോഹ്തകി സിദ്ദീഖിന് വേണ്ടിയും വൃന്ദ ഗ്രോവർ അതിജീവിതക്കുവേണ്ടിയും ഹാജരായിരുന്നു.

അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദീഖിന്റെ അഭിഭാഷകരോടു കോടതി നിർദേശിച്ചു. മലയാള സിനിമ സംഘടനകളായ ‘അമ്മ’യും ഡബ്ല്യു.സി.സിയും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദീഖ് സുപ്രീംകോടതിയിലെ ഹരജിയിൽ പറഞ്ഞിരുന്നു. 

ശരിയായി അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ പ്രതിയാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചതെന്നും സിദ്ദീഖ് പറഞ്ഞിരുന്നു. 2016ലാണ് കേസിനാസ്പദമായ സംഭവം.

സിനിമയുടെ പ്രിവ്യൂ ഷോയുമായി ബന്ധപ്പെട്ട് യുവനടിയെ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് ബലാത്സംഗം ചെയ്തെന്നാണ് കേസ്. കേസിൽ മുൻകൂർ ജാമ്യം തള്ളിയ ഹൈകോടതി ഉത്തരവിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു.


The end of life in #hiding; #Siddique came to meet the #lawyer

Next TV

Related Stories
#USTGlobal | ഐടി മേഖലയിൽ കുതിപ്പിനൊരുങ്ങി യുഎസ്‌ടി ഗ്ലോബൽ

Oct 1, 2024 08:22 PM

#USTGlobal | ഐടി മേഖലയിൽ കുതിപ്പിനൊരുങ്ങി യുഎസ്‌ടി ഗ്ലോബൽ

കൊച്ചിയിലെ പുതിയ ക്യാമ്പസ് ഈ മേഖലയിലെ യുഎസ്‌ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. മാത്രമല്ല, തൊഴിലവസരങ്ങളും...

Read More >>
#suspended | ഭിന്നശേഷി വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു: പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Oct 1, 2024 08:12 PM

#suspended | ഭിന്നശേഷി വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു: പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

മുറി തുറന്നപ്പോൾ കുട്ടി ഭയത്തോടെയാണ് അച്ഛന്റെ അടുത്തേക്ക് വന്നത്. പലപ്രാവശ്യം അ​ന​ന്യ​യെ പൂ​ട്ടി​യി​ടാ​റു​ണ്ടെ​ന്നും ആരോപണമുണ്ട്....

Read More >>
 #defamed | നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തി: ക്രൈം നന്ദകുമാർ അറസ്റ്റിൽ

Oct 1, 2024 08:10 PM

#defamed | നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തി: ക്രൈം നന്ദകുമാർ അറസ്റ്റിൽ

ഒരാഴ്ച മുമ്പാണ്‌ വീഡിയോ പോസ്റ്റ് ചെയ്‌തത്‌. ഇത്‌ ശ്രദ്ധയിൽപ്പെട്ടതോടെ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചെന്ന് ശ്വേതമേനോൻ എറണാകുളം നോർത്ത്...

Read More >>
#piravom | പിറവം സർവ്വീസ് സഹകരണ ബാങ്കിന്റെ കളമ്പൂർ ശാഖ തുറന്നു

Oct 1, 2024 07:35 PM

#piravom | പിറവം സർവ്വീസ് സഹകരണ ബാങ്കിന്റെ കളമ്പൂർ ശാഖ തുറന്നു

ശാഖയുടെ പ്രവർത്തനോൾ ഘാടനം പിറവം നഗരസഭ അദ്ധ്യക്ഷ ജൂലി സാബു നിർവ്വഹിച്ചു. കളമ്പൂർ കോട്ടപ്പുറത്ത് ചേർന്ന യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് സി.കെ പ്രകാശ്...

Read More >>
#accident | ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

Oct 1, 2024 01:10 PM

#accident | ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ പൊൻകുന്നം റൂട്ടിൽ വാഴേമഠം ഭാഗത്താണ്...

Read More >>
#arrest | നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം, മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

Oct 1, 2024 01:05 PM

#arrest | നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം, മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി കു​ട്ടി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പി​ക്കു​ക​യും ക​ഴു​ത്തി​ന്...

Read More >>
Top Stories