---
title: "#POCSOcase | സൈ​ക്കി​ൾ ന​ന്നാ​ക്കാ​ൻ എ​ത്തി​യ കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു, പ്രതി അറസ്റ്റിൽ "
english_title: "He tried to #molest the #child who came to #fix his #bicycle, the #accused was #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/239168/he-tried-to-molest-the-child-who-came-to-fix-his-bicycle-the-accused-was-arrested"
published_at: "2024-09-30T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66faafa9bd916_arrest.jpg"
keywords: []
---

# #POCSOcase | സൈ​ക്കി​ൾ ന​ന്നാ​ക്കാ​ൻ എ​ത്തി​യ കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു, പ്രതി അറസ്റ്റിൽ 

> **Lead Summary:** കൊ​ടു​ങ്ങ​ല്ലൂ​ർ: പ​ത്ത് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്രതി അറസ്റ്റിൽ. 

## Article Content

കൊ​ടു​ങ്ങ​ല്ലൂ​ർ: പ​ത്ത് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്രതി അറസ്റ്റിൽ. 

ശ്രീ​നാ​രാ​യ​ണ പു​രം ക​ട്ട​ൻ​ബ​സാ​ർ തെക്ക് ഭാഗത്ത് സൈ​ക്കി​ൾ ക​ട ന​ട​ത്തു​ന്ന ആ​ല​പ്പു​ഴ ക​രു​വാ​റ്റ സ്വ​ദേ​ശി പു​ത്ത​ൻ​ചി​റ​യി​ൽ സു​ദ​ർ​ശ​ന​നെ​യാ​ണ് (42) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സൈ​ക്കി​ൾ ന​ന്നാ​ക്കാ​ൻ എ​ത്തി​യ കു​ട്ടി​യെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കു​ട്ടി വീ​ട്ടി​ലെ​ത്തി കാ​ര്യം പ​റ​ഞ്ഞ​തോ​ടെ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ ത​ട​ഞ്ഞ് വെ​ച്ച് പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/239168/he-tried-to-molest-the-child-who-came-to-fix-his-bicycle-the-accused-was-arrested)