#Awareness | അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ബോധവൽക്കരണം വേണം

#Awareness | അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ബോധവൽക്കരണം വേണം
Sep 30, 2024 09:53 AM | By Amaya M K

കൂത്താട്ടുകുളം : (piravomnews.in) അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ബോധവൽക്കരണം നടത്തണമെന്ന് ബാലസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ സയൻസ് സ്റ്റഡി സെ​ന്ററുകൾ തുറക്കണം, പൊതു ഇടങ്ങളിൽ കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ശിശുസൗഹൃദ ശുചിമുറി ആരംഭിക്കണം തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

16 ഏരിയയിൽനിന്നും അംഗങ്ങൾ പൊതുചർച്ചയിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ കെ കൃഷ്ണേന്ദു പ്രവർത്തന റിപ്പോർട്ടി​ന്റെയും സംസ്ഥാന കോ–- ഓര്‍ഡിനേറ്റർ എം രൺദീപ് സംഘടനാ റിപ്പോർട്ടി​ന്റെയും ചർച്ചകൾക്കുള്ള മറുപടി പറഞ്ഞു.

വിസ്മയ് വാസ്, പാർവതി ദിലീപ്, സമദ് ദേവ് നന്ദൻ ബേബി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പുഷ്പ ദാസ്, സംഘാടകസമിതി ചെയർമാൻ പി ബി രതീഷ്, ജില്ലാ കൺവീനർ എൻ കെ പ്രദീപ്, ഹാഫിസ് നൗഷാദ് എന്നിവർ സംസാരിച്ചു.

16 ഏരിയയിൽനിന്നായി 300 പ്രതിനിധികൾ പങ്കെടുത്തു. അറുപത്തിനാലംഗ ജില്ലാ കമ്മിറ്റിയെയും 19 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിൽനിന്ന്‌ ഒഴിയുന്ന അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി.

ഭാരവാഹികൾ: വിസ്മയ് വാസ് (പ്രസിഡ​ന്റ്), ആർ ഭഗത്, നിരഞ്ജന മേച്ചേരിൽ (വൈസ് പ്രസിഡ​ന്റുമാർ), കെ കെ കൃഷ്ണേന്ദു (സെക്രട്ടറി), പാർവതി ദിലീപ്, ഇഹിലാസ് ഹാരിസ് (ജോയി​ന്റ് സെക്രട്ടറിമാർ), എൻ കെ പ്രദീപ് (കൺവീനർ), ടി എ ജയരാജ്, കെ പുഷ്പകുമാരി (ജോയി​ന്റ് കൺവീനർമാർ), അരവിന്ദ് അശോക്‌കുമാർ (കോ–-ഓർഡിനേറ്റർ), വി എ മോഹനൻ (അക്കാദമിക് കൺവീനർ). 

#Awareness should be #raised #against #superstitions and #customs

Next TV

Related Stories
#arrest | സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായഅറസ്റ്റിൽ

Sep 30, 2024 11:16 AM

#arrest | സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായഅറസ്റ്റിൽ

യുവതിയെ വിവാഹം ചെയ്യാം എന്ന് ഇയാൾ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ ഇയാൾ വിവാഹിതനാണെന്ന വിവരം ഇതിനിടെയാണ് യുവതി അറിഞ്ഞത്. ഇതോടെ പരാതി...

Read More >>
#siddique | ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഇന്ന് നിർണായകം,മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Sep 30, 2024 11:10 AM

#siddique | ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഇന്ന് നിർണായകം,മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്.തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിൻ്റെ വാദം....

Read More >>
#arrest | ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞ് യുവാക്കളുടെ അതിക്രമം ; കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമം

Sep 30, 2024 11:05 AM

#arrest | ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞ് യുവാക്കളുടെ അതിക്രമം ; കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമം

ഇത് തടഞ്ഞ യുവതിയെ പ്രതി മർദ്ദിക്കാൻ ശ്രമിക്കുകകയും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. കടയിലെ തൊഴിലാളിയെയും പ്രതി...

Read More >>
#accident | സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

Sep 30, 2024 10:59 AM

#accident | സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാട്ടാകാമ്പാല്‍ സ്വദേശി നിരഞ്ചനെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read More >>
#accident | പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു

Sep 30, 2024 10:50 AM

#accident | പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു

ഡ്രൈവർ വാഹനം എടുത്തതാണ് അപകട കാരണമെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...

Read More >>
#TrafficReform | ഗതാഗതപരിഷ്കാര പരീക്ഷണം 2ന്

Sep 30, 2024 10:15 AM

#TrafficReform | ഗതാഗതപരിഷ്കാര പരീക്ഷണം 2ന്

എച്ച്എംടി കവലയ്‌ക്കുസമീപമുള്ള റെയിൽവേ മേൽപ്പാലം കിഫ്ബി സഹായത്തോടെ വീതി കൂട്ടി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും റെയിൽവേയിൽനിന്ന് അനുകൂല...

Read More >>
Top Stories










News Roundup






Entertainment News