മൂവാറ്റുപുഴ : (piravomnews.in) മാറാടി മഞ്ചേരിപ്പടിക്ക് സമീപം കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു.
കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനി മലപ്പുറം വടപുരം ഇല്ലിക്കൽ അസ്റ അഷൂർ(19) ആണ് മരിച്ചത്.
ഇന്നലെ രാത്രി 9ഓടെ ആലുവ രാജഗിരി ആശുപത്രിയിൽ വെച്ച് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
മൂവാറ്റുപുഴ-പിറവം റോഡിൽ കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ്കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു.
പിറവം അരീക്കൽ വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഇതേ ദിശയിൽ പിറവം ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തെക്ക് വരുകയായിരുന്ന കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് കാറിലും എതിർ ദിശയിൽ വന്ന മൂവാറ്റുപുഴ വൈക്കം റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസിലും ഇടിക്കുകയായിരുന്നു.
അസ്റ അഷൂർ ഇല്ലക്കലിൻ്റെ (എസ്3 സിഎ) ഭൗതീക ശരീരം അന്തിമോപചാരം അർപ്പിക്കുന്നതിനായി രാവിലെ 11.00 ന് ആലുവ ടൗൺ ജുമാ മസ്ജിദ് അങ്കണത്തിൽ (ഇസ്‌ലാമിക് സ്കൂളിന് എതിർവശം) പൊതുദർശനത്തിന് വയ്ക്കുന്നതാണ്.
#Accident between #car and #KSRTC #bus; The #student, who was #undergoing #treatment, #died of his #injuries