#Drinkingwater | പറവൂർ നഗരത്തിൽ കുടിവെള്ളം നിലച്ചിട്ട് 
4 നാൾ ; ജനപ്രതിനിധികൾ പ്രതിഷേധിച്ചു

#Drinkingwater | പറവൂർ നഗരത്തിൽ കുടിവെള്ളം നിലച്ചിട്ട് 
4 നാൾ ; ജനപ്രതിനിധികൾ പ്രതിഷേധിച്ചു
Sep 29, 2024 05:29 AM | By Amaya M K

പറവൂർ : (piravomnews.in) നഗരസഭയിലെ വിവിധ വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് നഗരസഭാ അധ്യക്ഷ ബീന ശശിധര​ന്റെ നേതൃത്വത്തിൽ ഭരണ–-പ്രതിപക്ഷ കൗൺസിലർമാർ പറവൂർ ജല അതോറിറ്റി അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിനുമുന്നിൽ കുത്തിയിരിപ്പുസമരം സംഘടിപ്പിച്ചു.

നാലുദിവസമായി കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും ജനങ്ങൾ വലയുകയാണെന്നും ജനപ്രതിനിധികൾ പറഞ്ഞു. രണ്ടുദിവസംമുമ്പ് മറിയപ്പടിയിൽ കുടിവെള്ളക്കുഴൽ തകർന്നതുമൂലമാണ് ജലവിതരണം താറുമാറായത്.

വെള്ളി രാത്രിയോടെ പ്രശ്നം പരിഹരിച്ചെങ്കിലും ശനി രാവിലെ മൂന്നിടത്ത് വീണ്ടും കുടിവെള്ളക്കുഴൽ പൊട്ടി. തട്ടാംപടിയിലെ ഷാപ്പുപടി, മന്നം സബ് സ്റ്റേഷനുസമീപം, മന്നം കവല എന്നിവിടങ്ങളിലാണ് കുഴല്‍ പൊട്ടിയത്. മൂന്നിടത്തും ചെറിയ തോതിലുള്ള ചോർച്ചയാണ്‌ ഉണ്ടായിട്ടുള്ളത്.

മന്നം ആപ്പേ ബസ് സ്റ്റോപ്പിനുസമീപം കുടിവെള്ളക്കുഴൽ പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് നാളേറെയായിട്ടും പരിഹാരം ഉണ്ടായിട്ടില്ല. നഗരപ്രദേശങ്ങളിൽ തുടർച്ചയായി ഉണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് ശനി വൈകിട്ടോടെ പമ്പിങ് തുടങ്ങിയതായി അധികൃതർ അറിയിച്ചു.

ഞായർ രാവിലെയോടെ മുഴുവൻ പ്രദേശത്തും വെള്ളമെത്തുമെന്ന ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഉപാധ്യക്ഷൻ എം ജെ രാജു, എം കെ ബാനർജി, എൻ ഐ പൗലോസ്, ജോബി പഞ്ഞിക്കാരൻ, സജി നമ്പിയത്ത് എന്നിവർ സമരത്തിന് നേതൃത്വം നൽകി. 

#Drinkingwater #stopped in #Paravur city for 4 days; #People's #representatives #protested

Next TV

Related Stories
#Balasangham | ബാലസംഘം ജില്ലാ സമ്മേളനം ; ഉജ്വല തുടക്കം

Sep 29, 2024 05:35 AM

#Balasangham | ബാലസംഘം ജില്ലാ സമ്മേളനം ; ഉജ്വല തുടക്കം

പാർവതി ദിലീപ് അനുശോചനപ്രമേയം അവതരിപ്പിച്ചു. വിസ്മയ് വ്യാസ്, പാർവതി ദിലീപ്, സമദ് ദേവ് നന്ദൻ ബേബി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ...

Read More >>
#KeralaTravelMart | കേരള ട്രാവല്‍ മാര്‍ട്ട് ; കേരളീയ കരകൗശലത്തിന്‌ നിറകൈയടി

Sep 29, 2024 05:32 AM

#KeralaTravelMart | കേരള ട്രാവല്‍ മാര്‍ട്ട് ; കേരളീയ കരകൗശലത്തിന്‌ നിറകൈയടി

മിഷനിൽ രജിസ്റ്റർ ചെയ്ത യൂണിറ്റുകളാണ് കൊച്ചി വെല്ലിങ്ടണ്‍ ഐലൻഡ് സാഗര–-സാമുദ്രിക കൺവൻഷൻ സെന്ററിലെ പ്രദർശനത്തിൽ...

Read More >>
#Infopark | ഇൻഫോപാർക്കിൽ ബഗ്ഗി കാറുകൾ

Sep 29, 2024 05:26 AM

#Infopark | ഇൻഫോപാർക്കിൽ ബഗ്ഗി കാറുകൾ

ഇൻഫോപാർക്ക്‌ ഫേസ്‌ വണ്ണിലാണ്‌ കാർ ഓടിത്തുടങ്ങുക. ബാറ്ററിയിൽ ഓടുന്ന ബഗ്ഗി കാറിൽ 14 പേർക്ക്‌ ഇരിക്കാം. പരീക്ഷണ ഓട്ടം കഴിഞ്ഞദിവസം...

Read More >>
#Attemptkill | സുഹൃത്തി​ന്റെ അച്ഛനെ 
വധിക്കാന്‍ ശ്രമം: പ്രതികൾക്ക് 
പന്ത്രണ്ടരവർഷം കഠിനതടവ്

Sep 29, 2024 05:21 AM

#Attemptkill | സുഹൃത്തി​ന്റെ അച്ഛനെ 
വധിക്കാന്‍ ശ്രമം: പ്രതികൾക്ക് 
പന്ത്രണ്ടരവർഷം കഠിനതടവ്

ഇവരോട് കൂട്ടുകൂടരുതെന്ന് മകനോട് പറഞ്ഞതിലുള്ള വിരോധംമൂലം പ്രതികൾ സംഘം ചേർന്ന് ഇരുമ്പുപൈപ്പുകൊണ്ട് അംബ്രോസി​ന്റെ തലയ്‌ക്കടിക്കുകയും ദേഹോപദ്രവം...

Read More >>
 #arrested | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടി; യുവതി അറസ്റ്റിൽ

Sep 28, 2024 08:06 PM

#arrested | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടി; യുവതി അറസ്റ്റിൽ

കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More >>
#Pipesburst | പൈപ്പുകൾ പൊട്ടുന്നു; ജലക്ഷാമം തുടരുന്നു

Sep 28, 2024 08:02 PM

#Pipesburst | പൈപ്പുകൾ പൊട്ടുന്നു; ജലക്ഷാമം തുടരുന്നു

പല തവണ ജല അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. കക്കാട് റോഡിൽ റേഷൻകട ജംക്‌ഷനു സമീപമാണു മറ്റൊരു പ്രധാന ചോർച്ച....

Read More >>
Top Stories