#Police | കേരള പൊലീസിന്റെ ശ്വാനപരിശീലനപ്രദർശനം കാണികൾക്ക് കൗതുകമായി

 #Police | കേരള പൊലീസിന്റെ ശ്വാനപരിശീലനപ്രദർശനം കാണികൾക്ക് കൗതുകമായി
Sep 28, 2024 05:29 AM | By Amaya M K

കോതമംഗലം : (piravomnews.in) എംഎ കോളേജ് മൈതാനത്ത് സംഘടിപ്പിച്ച കേരള പൊലീസിന്റെ ശ്വാനപരിശീലനപ്രദർശനം കാണികൾക്ക് കൗതുകമായി.

കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പ്രദർശനത്തിലാണ് പൊലീസിന്റെ കൊച്ചി, കളമശേരി കെ 9 ഡോഗ് സ്ക്വാഡിലെ നായകളുടെ അഭ്യാസപ്രകടനം സംഘടിപ്പിച്ചത്.

മണംപിടിച്ച് കുറ്റവാളികളെയും സ്ഫോടകവസ്തുക്കളുമെല്ലാം കണ്ടെത്തുന്ന നായകളെ നേരിട്ടുകാണാനും അഭ്യാസപ്രകടനം ആസ്വദിക്കാനും നൂറുകണക്കിനുപേരാണ് പ്രദർശനനഗരിയിൽ ഒത്തുചേർന്നത്.

ബെൽജിയം മലിനോയിസ് ഇനത്തിൽപ്പെട്ട അർജുൻ, ബീഗിൾ ഇനത്തിലുള്ള ബെർട്ടി, ജർമൻ ഷെപ്പേഡ് റൂണി എന്നിവരായിരുന്നു താരങ്ങൾ.

പരിശീലകരായ അസി. സബ് ഇൻസ്‌പെക്ടർ പ്രബീഷ് ശങ്കറിന്റെയും കളമശേരി കെ 9 ഡോഗ് സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ പി ആർ മോഹൻകുമാറിന്റെയും നേതൃത്വത്തിലായിരുന്നു നായകളെ പ്രകടനത്തിന് ഒരുക്കിയത്.

നിറഞ്ഞ കൈയടികളോടെയാണ് ഓരോ പ്രകടനവും കാണികൾ ആസ്വദിച്ചത്. ദേഹപരിശോധന, വാഹനപരിശോധന, ബാഗ് പരിശോധന എന്നിവയ്ക്കുപുറമെ ഹർഡിൽ ഉൾപ്പെടെ പ്രതിബന്ധങ്ങൾ ചാടിക്കടക്കുന്നതും നായകളുടെ ശാരീരികക്ഷമത കാണിക്കുന്ന അഭ്യാസപ്രകടനങ്ങളും അവതരിപ്പിച്ചു. 

The #dog #training show of the #Kerala #Police was #interesting to the #spectators

Next TV

Related Stories
#fire | സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

Sep 28, 2024 12:55 PM

#fire | സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

സംഭവ സമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകൾ ആരും ഉണ്ടായിരുന്നില്ല. വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച്...

Read More >>
#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

Sep 28, 2024 10:42 AM

#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

അതിജീവനത്തിന്റെ പ്രതീകമായി ടൂറിസം മാറിയെന്നതാണ് കാൽനൂറ്റാണ്ടിലെ മാറ്റമെന്ന് സിജിഎച്ച്‌ എർത്ത് സ്ഥാപകനും കെടിഎം സ്ഥാപക പ്രസിഡന്റുമായ ജോസ്...

Read More >>
#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

Sep 28, 2024 10:33 AM

#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

സ്ഥാപനത്തിൽ 25-ന് ജോലിക്ക് ചേർന്ന ജീവനക്കാരിയെ പൂവാറുള്ള കടകളിലേക്ക് സാധനങ്ങൾ വിൽക്കാനുണ്ട് എന്ന വ്യാജേന കാറിൽ കയറ്റി ഷാപ്പുമുക്ക് ബൈപ്പാസ്...

Read More >>
#stabbed | ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

Sep 28, 2024 10:27 AM

#stabbed | ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

വാക്കേറ്റത്തിനിടെ ഇക്രു എന്ന ആള്‍ ഇജോയുടെ മുതുകില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍...

Read More >>
#HaritakarmaSena | പിറവം നഗരസഭയിലെ ഹരിതകര്‍മ്മ സേന ഹൈടെക്കായി

Sep 28, 2024 10:14 AM

#HaritakarmaSena | പിറവം നഗരസഭയിലെ ഹരിതകര്‍മ്മ സേന ഹൈടെക്കായി

ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ക്യു ആർ കോഡ് മുഖേനയും, എസ്.എം.എസ്. വഴി ലഭിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്തിയും ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്,...

Read More >>
വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി, ഭാര്യ വെന്ത് മരിച്ചു , കുട്ടിക്കളുടെ നില ഗുരുതരം

Sep 28, 2024 09:33 AM

വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി, ഭാര്യ വെന്ത് മരിച്ചു , കുട്ടിക്കളുടെ നില ഗുരുതരം

തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്...

Read More >>
Top Stories










News Roundup