#Arrested | അങ്കമാലി അർബൻ സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് : അക്കൗണ്ടന്റ് അറസ്റ്റിൽ

#Arrested | അങ്കമാലി അർബൻ സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് : അക്കൗണ്ടന്റ് അറസ്റ്റിൽ
Sep 28, 2024 05:25 AM | By Amaya M K

അങ്കമാലി : (piravomnews.in) അങ്കമാലി അർബൻ സഹകരണസംഘം നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് അക്കൗണ്ടന്റ് പുളിയനം സ്വദേശി പീച്ചാനിക്കാട് കൂരൻ പുളിയപ്പിള്ളി ഷിജുവിനെ (45) ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ്‌ചെയ്തു.

രണ്ടാംതവണയാണ് അറസ്റ്റ്. നേരത്തേ ജോയിന്റ് രജിസ്ട്രാറുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷിജുവിനെ റിമാൻഡ് ചെയ്തു. സഹകാരി ഡോ. ഹരിപ്രിയയുടെ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്.

ഇവർ അറിയാതെ ഷിജു ഇവരുടെ പേരിൽ ലോണെടുത്ത്‌ തട്ടിപ്പ്‌ നടത്തിയതായാണ്‌ പരാതി. സംഘത്തിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് അങ്കമാലി സ്റ്റേഷനിൽ 85 ക്രിമിനൽ കേസും കാലടി സ്റ്റേഷനിൽ 65 പരാതികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിഷയത്തിൽ കാലടി പൊലീസ് മെല്ലെപ്പോക്കാണ് സ്വീകരിക്കുന്നതെന്ന് പരാതിയുണ്ട്. ഷിജുവും സംഘം പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച പി ടി പോളും കൂട്ടാളികളും ചേർന്ന് 98 കോടിയോളം രൂപയാണ് സംഘത്തിൽനിന്ന് തട്ടിയത്.

ഇതിൽ 40 കോടിയോളം വ്യാജ വായ്പകളാണ്. അന്നത്തെ ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ഇതിനെല്ലാം കൂട്ടുനിന്നു. ഓഡിറ്റ് നടത്തി തട്ടിപ്പുകാർക്കെതിരെ നടപടിയെടുക്കുന്നതിനുപകരം നിക്ഷേപകരെ വഞ്ചിക്കാൻ കൂട്ടുനിൽക്കുകയായിരുന്നു.

മരിച്ചവരുടെ പേരിലും വായ്പ എഴുതിയെടുത്തു. കോൺഗ്രസ് ഭരണസമിതിയിലെ 13 അംഗങ്ങളും ആറ് ജീവനക്കാരുമാണ് കേസിലെ പ്രതികൾ. തട്ടിപ്പിന്‌ കൂട്ടുനിന്ന ഡയറക്ടർ ബോർഡ് അംഗങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടി പണം തിരിച്ചുപിടിക്കണമെന്നാണ് നിക്ഷേപകർ ആവശ്യപ്പെടുന്നത്. 

#Angamaly #Urban #Cooperative #Investment #Fraud: #Accountant #Arrested

Next TV

Related Stories
#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

Sep 28, 2024 10:42 AM

#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

അതിജീവനത്തിന്റെ പ്രതീകമായി ടൂറിസം മാറിയെന്നതാണ് കാൽനൂറ്റാണ്ടിലെ മാറ്റമെന്ന് സിജിഎച്ച്‌ എർത്ത് സ്ഥാപകനും കെടിഎം സ്ഥാപക പ്രസിഡന്റുമായ ജോസ്...

Read More >>
#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

Sep 28, 2024 10:33 AM

#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

സ്ഥാപനത്തിൽ 25-ന് ജോലിക്ക് ചേർന്ന ജീവനക്കാരിയെ പൂവാറുള്ള കടകളിലേക്ക് സാധനങ്ങൾ വിൽക്കാനുണ്ട് എന്ന വ്യാജേന കാറിൽ കയറ്റി ഷാപ്പുമുക്ക് ബൈപ്പാസ്...

Read More >>
#stabbed | ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

Sep 28, 2024 10:27 AM

#stabbed | ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

വാക്കേറ്റത്തിനിടെ ഇക്രു എന്ന ആള്‍ ഇജോയുടെ മുതുകില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍...

Read More >>
#HaritakarmaSena | പിറവം നഗരസഭയിലെ ഹരിതകര്‍മ്മ സേന ഹൈടെക്കായി

Sep 28, 2024 10:14 AM

#HaritakarmaSena | പിറവം നഗരസഭയിലെ ഹരിതകര്‍മ്മ സേന ഹൈടെക്കായി

ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ക്യു ആർ കോഡ് മുഖേനയും, എസ്.എം.എസ്. വഴി ലഭിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്തിയും ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്,...

Read More >>
വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി, ഭാര്യ വെന്ത് മരിച്ചു , കുട്ടിക്കളുടെ നില ഗുരുതരം

Sep 28, 2024 09:33 AM

വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി, ഭാര്യ വെന്ത് മരിച്ചു , കുട്ടിക്കളുടെ നില ഗുരുതരം

തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്...

Read More >>
 #selfie | മാലാഖച്ചിറകിൽ സെൽഫിയെടുക്കാം

Sep 28, 2024 05:37 AM

#selfie | മാലാഖച്ചിറകിൽ സെൽഫിയെടുക്കാം

ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും എച്ച്സിഎൽ ഫൗണ്ടേഷനും സന്നദ്ധസംഘടനയായ...

Read More >>
Top Stories










News Roundup