#collapsed | വാളിയപ്പാടം പാലം അപകട നിലയിൽ; കരിങ്കൽ ഭിത്തി തോട്ടിലേക്ക് ഇടിഞ്ഞു വീണു

#collapsed | വാളിയപ്പാടം പാലം അപകട നിലയിൽ; കരിങ്കൽ ഭിത്തി തോട്ടിലേക്ക് ഇടിഞ്ഞു വീണു
Sep 27, 2024 08:06 PM | By Amaya M K

കൂത്താട്ടുകുളം : (piravomnews.in) ഒലിയപ്പുറം– നടക്കാവ് ഹൈവേയിലെ വാളിയപ്പാടം പാലം അപകടാവസ്ഥയിൽ.

പാലത്തിന്റെ വശത്തെയും അടിഭാഗത്തെയും ഭിത്തി വിണ്ടുകീറി ബലക്ഷയം സംഭവിച്ച നിലയിലാണ്. കരിങ്കൽ ഭിത്തിക്കുള്ളിലെ മണ്ണ് ഒലിച്ചു പോയതാണ് ബലക്ഷയത്തിനു പ്രധാന കാരണം. അടിഭാഗത്ത് കോൺക്രീറ്റ് വിണ്ടു കീറിയ ഭാഗത്ത് ചോർച്ചയുണ്ട്.

പാലത്തിനു സമീപം കരിങ്കൽ ഭിത്തി തോട്ടിലേക്ക് ഇടിഞ്ഞു വീണു. വാഹനങ്ങൾ കയറുമ്പോൾ പാലത്തിന് കുലുക്കം അനുഭവപ്പെടുന്നതായി നാട്ടുകാർ പറഞ്ഞു. പാലത്തിനു ഇരുവശങ്ങളിലെയും കടവുകളിൽ കുളിക്കുന്നതിനും മറ്റുമായി ഒട്ടേറെ പേർ എത്തുന്നതാണ്.

മുകൾ ഭാഗത്ത് പാലത്തിലേക്ക് വാഹനങ്ങൾ കയറുന്ന ഭാഗം ഇടിഞ്ഞു താണ നിലയിലാണ്. മാസങ്ങളായി ഇവിടെ അപകടം പതിവായതോടെ പിഡബ്ല്യുഡി അധികൃതർ അപകട സൂചന ബോർഡ് സ്ഥാപിച്ചു. പാലത്തിലൂടെ ഒറ്റവരി ഗതാഗതമാണ് നിലവിൽ സാധ്യമാകൂ.

ഇപ്പോൾ വാഹനം കടന്നു പോകുന്ന ഭാഗവും ഇടിഞ്ഞു താണു തുടങ്ങിയത് ആശങ്ക വർധിപ്പിക്കുന്നു.ദിവസവും ഒട്ടേറെ ബസുകൾ, ടോറസ് ലോറികൾ ഉൾപ്പെടെ ഇതുവഴി കടന്നു പോകുന്നതാണ്.

പുതിയ എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കി പാലം പണി തുടങ്ങാൻ താമസിക്കുമെന്നാണു സൂചന. പാലം പുതുക്കി പണിയുകയല്ലാതെ മറ്റ് മാർഗമില്ലെന്നും ഒരു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും പിഡബ്ല്യുഡി അധികൃതർ അറിയിച്ചു.

#Valiyapadam #bridge #under #danger; The granite wall #collapsed into the #ravine

Next TV

Related Stories
വിദ്യാർത്ഥിക്കൾ സഞ്ചരിച്ച കാറിൽ കെ.എസ് ആർ.ടി.സി ബസിടിച്ച് ഒരാൾ മരിച്ചു; മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

Sep 27, 2024 10:13 PM

വിദ്യാർത്ഥിക്കൾ സഞ്ചരിച്ച കാറിൽ കെ.എസ് ആർ.ടി.സി ബസിടിച്ച് ഒരാൾ മരിച്ചു; മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

മൂവാറ്റുപുഴ-പിറവം റോഡില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടച്ചാണ് അപകടം. ഇന്ന് വൈകിട്ട് ആണ് മാറാടി മഞ്ചേരിപ്പടിക്ക് സമീപം...

Read More >>
#KSRTC | എറണാകുളം കെഎസ്‌ആർടിസി സ്‌റ്റാൻഡിന്റെ രൂപം മാറും; ശുചീകരണ പ്രവർത്തനം ആരംഭിച്ചു

Sep 27, 2024 07:44 PM

#KSRTC | എറണാകുളം കെഎസ്‌ആർടിസി സ്‌റ്റാൻഡിന്റെ രൂപം മാറും; ശുചീകരണ പ്രവർത്തനം ആരംഭിച്ചു

ശുചീകരണത്തിന്റെ ആദ്യദിനത്തിൽ ഓടകളും കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളും വൃത്തിയാക്കൽ പ്രവർത്തനം തുടങ്ങി. സ്റ്റാൻഡിനു ചേർന്ന്‌ ഒഴുകുന്ന...

Read More >>
#NehruTrophy | ആവേശപ്പോര്‌ ; നെഹ്‌റുട്രോഫി വള്ളംകളി മത്സരങ്ങൾ നാളെ പകൽ 11ന്

Sep 27, 2024 01:08 PM

#NehruTrophy | ആവേശപ്പോര്‌ ; നെഹ്‌റുട്രോഫി വള്ളംകളി മത്സരങ്ങൾ നാളെ പകൽ 11ന്

സ്‌പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും നിയന്ത്രണമുണ്ട്. ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നു. 50,00,000 രൂപയുടെ ടിക്കറ്റുകൾ...

Read More >>
#Circuittourism | സർക്കീട്ട് ടൂറിസം പദ്ധതി പരിഗണനയിൽ; വരൂ, ഈ വിസ്മയം കാണൂ

Sep 27, 2024 10:03 AM

#Circuittourism | സർക്കീട്ട് ടൂറിസം പദ്ധതി പരിഗണനയിൽ; വരൂ, ഈ വിസ്മയം കാണൂ

വീണ്ടും പഞ്ചായത്ത് നിവേദനം നൽകിയതോടെയാണു വിനോദ സഞ്ചാര വകുപ്പ് പദ്ധതി പരിഗണിക്കുന്നത്. കിഴക്കൻ മേഖലയുടെ ടൂറിസം വികസനത്തിൽ നാഴികക്കല്ലായി...

Read More >>
 #missing | പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല ; അന്വേഷണം ആരംഭിച്ച് പോലീസ്

Sep 27, 2024 09:52 AM

#missing | പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല ; അന്വേഷണം ആരംഭിച്ച് പോലീസ്

കഴിഞ്ഞ ദിവസം വൈകിട്ട് 4 മണി സമയത്ത് വിദ്യാർഥിയെ വെള്ളിയാങ്കല്ല് പരിസരത്ത് കണ്ടതായി സ്ഥിരീകരിക്കാത്ത...

Read More >>
Top Stories










News Roundup