#KSRTC | എറണാകുളം കെഎസ്‌ആർടിസി സ്‌റ്റാൻഡിന്റെ രൂപം മാറും; ശുചീകരണ പ്രവർത്തനം ആരംഭിച്ചു

#KSRTC | എറണാകുളം കെഎസ്‌ആർടിസി സ്‌റ്റാൻഡിന്റെ രൂപം മാറും; ശുചീകരണ പ്രവർത്തനം ആരംഭിച്ചു
Sep 27, 2024 07:44 PM | By Amaya M K

കൊച്ചി : (piravomnews.in) എറണാകുളം കെഎസ്‌ആർടിസി സൗത്ത്‌ ബസ്‌സ്‌റ്റാൻഡിലെ വെള്ളക്കെട്ടും മാലിന്യവും അസൗകര്യങ്ങളും ഇനി പഴങ്കഥ. സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കാരിക്കാമുറിയിലെ കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡിൽ ശുചീകരണ നവീകരണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി.

ശുചീകരണത്തിനൊപ്പം, പൂന്തോട്ടം, മികച്ച ഇരിപ്പിടങ്ങൾ, നടപ്പാതകൾ, വിശ്രമകേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ സ്‌റ്റാൻഡിൽ ഒരുക്കും. ചുവരുകളിൽ മനോഹരമായ ചിത്രങ്ങളും തെളിയും. സാമൂഹ്യവിരുദ്ധരെ തടയാൻ സുരക്ഷക്രമീകരണങ്ങൾ ശക്തമാക്കും.

സ്‌റ്റാൻഡും പരിസരപ്രദേശങ്ങളാകെയും ക്യാമറയുടെ നിരീക്ഷണത്തിലാക്കും. കെഎസ്‌ആർടിസിക്കൊപ്പം, ഹരിതകേരളം, ശിചിത്വ മിഷൻ, കൊച്ചി കോർപറേഷൻ, കെഎംആർഎൽ, എസ്‌ബിഐ, എൽഐസി, കെഎസ്‌എഫ്‌ഇ, ചാവറ കൾച്ചറൽ സൊസൈറ്റി തുടങ്ങി നിരവധി സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണയോടെയാണ്‌ കാലങ്ങളായി വെള്ളക്കെട്ടിൽ കഴിഞ്ഞിരുന്ന ബസ്‌സ്‌റ്റാൻഡിനെ മികച്ച സൗകര്യങ്ങളോടെ യാത്രക്കാർക്കുള്ള മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നത്‌.

ശുചീകരണത്തിന്റെ ആദ്യദിനത്തിൽ ഓടകളും കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളും വൃത്തിയാക്കൽ പ്രവർത്തനം തുടങ്ങി. സ്റ്റാൻഡിനു ചേർന്ന്‌ ഒഴുകുന്ന വിവേകാനന്ദ കനാൽ ആഴം കൂട്ടി ചുറ്റുമതിൽ കെട്ടും.

ഇതിന്റെ മുന്നോടിയായി പരിസരം വൃത്തിയാക്കി, പൂന്തോട്ടവും നടപ്പാതയും തെരുവുവിളക്കുകളും സ്ഥാപിക്കാനും നടപടിയായി. തണൽ വൃക്ഷങ്ങളും വച്ചുപിടിപ്പിക്കും. ബസ്‌സ്‌റ്റാൻഡ്‌ കെട്ടിടത്തിലെ ഓടകൾ പൊട്ടിയൊഴുകുന്ന സ്ഥിതി പൂർണമായി ഇല്ലാതാക്കാൻ ഡ്രൈനേജ്‌ സംവിധാനം കാര്യക്ഷമമാക്കും.

വെള്ളക്കെട്ട്‌ ഒഴിവാക്കാൻ കെട്ടിടത്തിന്റെ അടിഭാഗം പൂർണമായി കോൺക്രീറ്റ്‌ ചെയ്‌ത്‌ ഉയർത്തും. പ്ലാസ്‌റ്റിക്ക്‌ പ്ലാസ്‌റ്റിക്കേതര മാലിന്യങ്ങൾ തള്ളാനായി പ്രത്യേകം ബിന്നുകൾ സ്ഥാപിക്കുമെന്ന്‌ ഡിടിഒ ടോണി കോശി അലക്‌സ്‌ പറഞ്ഞു. 

The #look of the #Ernakulam #KSRTC #stand will #change; #Cleaning #operation has #started

Next TV

Related Stories
വിദ്യാർത്ഥിക്കൾ സഞ്ചരിച്ച കാറിൽ കെ.എസ് ആർ.ടി.സി ബസിടിച്ച് ഒരാൾ മരിച്ചു; മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

Sep 27, 2024 10:13 PM

വിദ്യാർത്ഥിക്കൾ സഞ്ചരിച്ച കാറിൽ കെ.എസ് ആർ.ടി.സി ബസിടിച്ച് ഒരാൾ മരിച്ചു; മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

മൂവാറ്റുപുഴ-പിറവം റോഡില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടച്ചാണ് അപകടം. ഇന്ന് വൈകിട്ട് ആണ് മാറാടി മഞ്ചേരിപ്പടിക്ക് സമീപം...

Read More >>
#collapsed | വാളിയപ്പാടം പാലം അപകട നിലയിൽ; കരിങ്കൽ ഭിത്തി തോട്ടിലേക്ക് ഇടിഞ്ഞു വീണു

Sep 27, 2024 08:06 PM

#collapsed | വാളിയപ്പാടം പാലം അപകട നിലയിൽ; കരിങ്കൽ ഭിത്തി തോട്ടിലേക്ക് ഇടിഞ്ഞു വീണു

ഇപ്പോൾ വാഹനം കടന്നു പോകുന്ന ഭാഗവും ഇടിഞ്ഞു താണു തുടങ്ങിയത് ആശങ്ക വർധിപ്പിക്കുന്നു.ദിവസവും ഒട്ടേറെ ബസുകൾ, ടോറസ് ലോറികൾ ഉൾപ്പെടെ ഇതുവഴി കടന്നു...

Read More >>
#NehruTrophy | ആവേശപ്പോര്‌ ; നെഹ്‌റുട്രോഫി വള്ളംകളി മത്സരങ്ങൾ നാളെ പകൽ 11ന്

Sep 27, 2024 01:08 PM

#NehruTrophy | ആവേശപ്പോര്‌ ; നെഹ്‌റുട്രോഫി വള്ളംകളി മത്സരങ്ങൾ നാളെ പകൽ 11ന്

സ്‌പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും നിയന്ത്രണമുണ്ട്. ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നു. 50,00,000 രൂപയുടെ ടിക്കറ്റുകൾ...

Read More >>
#Circuittourism | സർക്കീട്ട് ടൂറിസം പദ്ധതി പരിഗണനയിൽ; വരൂ, ഈ വിസ്മയം കാണൂ

Sep 27, 2024 10:03 AM

#Circuittourism | സർക്കീട്ട് ടൂറിസം പദ്ധതി പരിഗണനയിൽ; വരൂ, ഈ വിസ്മയം കാണൂ

വീണ്ടും പഞ്ചായത്ത് നിവേദനം നൽകിയതോടെയാണു വിനോദ സഞ്ചാര വകുപ്പ് പദ്ധതി പരിഗണിക്കുന്നത്. കിഴക്കൻ മേഖലയുടെ ടൂറിസം വികസനത്തിൽ നാഴികക്കല്ലായി...

Read More >>
 #missing | പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല ; അന്വേഷണം ആരംഭിച്ച് പോലീസ്

Sep 27, 2024 09:52 AM

#missing | പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല ; അന്വേഷണം ആരംഭിച്ച് പോലീസ്

കഴിഞ്ഞ ദിവസം വൈകിട്ട് 4 മണി സമയത്ത് വിദ്യാർഥിയെ വെള്ളിയാങ്കല്ല് പരിസരത്ത് കണ്ടതായി സ്ഥിരീകരിക്കാത്ത...

Read More >>
Top Stories










News Roundup