#NehruTrophy | ആവേശപ്പോര്‌ ; നെഹ്‌റുട്രോഫി വള്ളംകളി മത്സരങ്ങൾ നാളെ പകൽ 11ന്

#NehruTrophy | ആവേശപ്പോര്‌ ; നെഹ്‌റുട്രോഫി വള്ളംകളി മത്സരങ്ങൾ നാളെ പകൽ 11ന്
Sep 27, 2024 01:08 PM | By Amaya M K

ആലപ്പുഴ : (piravomnews.in) നെഹ്‌റുട്രോഫി വള്ളംകളി മത്സരങ്ങൾ ശനി പകൽ 11-ന് ആരംഭിക്കുമെന്ന്‌ കലക്‌ടർ അലക്‌സ്‌ വർഗീസ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. പകൽ രണ്ടിന് ഉദ്ഘാടനസമ്മേളനത്തിന്‌ ശേഷമാകും ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനലും. വൈകിട്ട്‌ നാലുമുതലാണ് ഫൈനൽ. ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിൽ അഞ്ച്‌ ഹീറ്റ്‌സാണുള്ളത്.

ആദ്യ നാല് ഹീറ്റ്‌സിൽ നാല്‌ വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സിൽ മൂന്ന് വള്ളങ്ങളും മത്സരിക്കും. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല്‌ വള്ളമാണ് നെഹ്‌റുട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിന്‌ ഇറങ്ങുക.

ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. റോയൽ എൻഫീൽഡാണ് ഇത്തവണത്തെ ടൈറ്റിൽ സ്‌പോൺസർ. കർശന സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയാണ്‌ മത്സരം.

സ്‌പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും നിയന്ത്രണമുണ്ട്. ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നു. 50,00,000 രൂപയുടെ ടിക്കറ്റുകൾ വിറ്റു.

പാസുള്ളവർക്ക്‌ മാത്രമാണ് വള്ളംകളി കാണാൻ ഗാലറികളിലേക്ക് പ്രവേശനം. ഇതിനായി ഫിനിഷിങ്‌ പോയിന്റിലേക്കുള്ള റോഡിൽ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി- ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

is exciting. #NehruTrophy #boating #matches tomorrow at 11 am

Next TV

Related Stories
#Circuittourism | സർക്കീട്ട് ടൂറിസം പദ്ധതി പരിഗണനയിൽ; വരൂ, ഈ വിസ്മയം കാണൂ

Sep 27, 2024 10:03 AM

#Circuittourism | സർക്കീട്ട് ടൂറിസം പദ്ധതി പരിഗണനയിൽ; വരൂ, ഈ വിസ്മയം കാണൂ

വീണ്ടും പഞ്ചായത്ത് നിവേദനം നൽകിയതോടെയാണു വിനോദ സഞ്ചാര വകുപ്പ് പദ്ധതി പരിഗണിക്കുന്നത്. കിഴക്കൻ മേഖലയുടെ ടൂറിസം വികസനത്തിൽ നാഴികക്കല്ലായി...

Read More >>
 #missing | പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല ; അന്വേഷണം ആരംഭിച്ച് പോലീസ്

Sep 27, 2024 09:52 AM

#missing | പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല ; അന്വേഷണം ആരംഭിച്ച് പോലീസ്

കഴിഞ്ഞ ദിവസം വൈകിട്ട് 4 മണി സമയത്ത് വിദ്യാർഥിയെ വെള്ളിയാങ്കല്ല് പരിസരത്ത് കണ്ടതായി സ്ഥിരീകരിക്കാത്ത...

Read More >>
#Actressassaultcase | നടിയെ ആക്രമിച്ച കേസ്‌ ; കോടതിയുടെ ചോദ്യംചെയ്യൽ 
ഇന്നത്തേക്ക്‌ മാറ്റി

Sep 27, 2024 09:41 AM

#Actressassaultcase | നടിയെ ആക്രമിച്ച കേസ്‌ ; കോടതിയുടെ ചോദ്യംചെയ്യൽ 
ഇന്നത്തേക്ക്‌ മാറ്റി

എന്നാൽ, അഞ്ച്‌ സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തി വിസ്‌തരിക്കണമെന്ന്‌ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത്‌ പരിഗണിച്ചാണ്‌ ചോദ്യംചെയ്യൽ...

Read More >>
#arrest | മദ്യപിക്കാൻ പണം കൊടുത്തില്ല; യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പൊലീസ് പിടിയിൽ

Sep 27, 2024 09:34 AM

#arrest | മദ്യപിക്കാൻ പണം കൊടുത്തില്ല; യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പൊലീസ് പിടിയിൽ

ഹെൽമറ്റും കല്ലും ഉപയോഗിച്ചുള്ള ആക്രമത്തിൽ രാജേഷ് കുമാറിന്റെ വാരിയെല്ലുകൾക്കും തലയോട്ടിക്കും പൊട്ടലുണ്ടായി.രാജേഷിനെ ആദിത്ത് സഹായിച്ചതുമായി...

Read More >>
#Arrest | ബന്ധുവീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ

Sep 27, 2024 09:28 AM

#Arrest | ബന്ധുവീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More >>
#railwaystation | റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു

Sep 27, 2024 09:24 AM

#railwaystation | റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു

ഇത് കണ്ട യാത്രക്കാർ പരിഭ്രാന്തരായി. മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കായംകുളം എറണാകുളം പാസഞ്ചർ 20 മിനിറ്റ് ചേപ്പാട് റെയിൽവേ സ്റ്റേഷനിൽ...

Read More >>
Top Stories










News Roundup