---
title: "#Circuittourism | സർക്കീട്ട് ടൂറിസം പദ്ധതി പരിഗണനയിൽ; വരൂ, ഈ വിസ്മയം കാണൂ "
english_title: "#Circuit #tourism #project under #consideration; #Come and see this #wonder"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/238381/circuit-tourism-project-under-consideration-come-and-see-this-wonder"
published_at: "2024-09-27T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f635bfe6ef3_waterfaal.jpg"
keywords: []
---

# #Circuittourism | സർക്കീട്ട് ടൂറിസം പദ്ധതി പരിഗണനയിൽ; വരൂ, ഈ വിസ്മയം കാണൂ 

> **Lead Summary:** **മൂവാറ്റുപുഴ : ** വിസ്മയ കാഴ്ചകളും സാഹസികതയും തീർഥാടനവും ഒക്കെ സംഗമിക്കുന്ന ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കോർത്തിണക്കിയുള്ള കിഴക്കൻ മേഖലയിലെ റൂറൽ സർക്കീട്ട് ടൂറിസം പദ്ധതി വിനോദ സഞ്ചാര വകുപ്പിന്റെ പരിഗണനയിൽ.

## Article Content

**മൂവാറ്റുപുഴ : ** വിസ്മയ കാഴ്ചകളും സാഹസികതയും തീർഥാടനവും ഒക്കെ സംഗമിക്കുന്ന ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കോർത്തിണക്കിയുള്ള കിഴക്കൻ മേഖലയിലെ റൂറൽ സർക്കീട്ട് ടൂറിസം പദ്ധതി വിനോദ സഞ്ചാര വകുപ്പിന്റെ പരിഗണനയിൽ.

5 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ഗ്രാമീണ സൗന്ദര്യ കാഴ്ചകളും ചരിത്രമുറങ്ങുന്ന വന മേഖലയും സമൂഹ മാധ്യമങ്ങളിലൂടെ കേട്ടും കണ്ടും അറിഞ്ഞ് ഒട്ടേറെ പേർ ഇവിടങ്ങളിലേക്ക് എത്താൻ ആരംഭിച്ചതോടെയാണു പഞ്ചായത്ത് വീണ്ടും പദ്ധതി പൊടി തട്ടിയെടുത്ത് സർക്കാരിനു സമർപ്പിച്ചത്.

വന്യഭംഗിയാർന്ന ശൂലം വെള്ളച്ചാട്ടം, വന ക്ഷേത്രമായ അരുവിക്കൽ കാവ്, ചരിത്ര പ്രാധാന്യമുള്ള കൊടികുത്തിമലയിലെ ഗുഹ, ജലസാഹസിക വിനോദങ്ങൾക്ക് വേദിയാകുന്ന കായനാട് തടയണ, കൊച്ചരീക്കൽ ഗുഹ, അരീക്കൽ വെള്ളച്ചാട്ടം എന്നിവ കോർത്തിണക്കിയുള്ള ഗ്രാമീണ ടൂറിസം പദ്ധതി തയാറാക്കി മാറാടി പഞ്ചായത്ത് ടൂറിസം മന്ത്രിക്ക് കൈമാറിയിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല.

വീണ്ടും പഞ്ചായത്ത് നിവേദനം നൽകിയതോടെയാണു വിനോദ സഞ്ചാര വകുപ്പ് പദ്ധതി പരിഗണിക്കുന്നത്. കിഴക്കൻ മേഖലയുടെ ടൂറിസം വികസനത്തിൽ നാഴികക്കല്ലായി മാറുമായിരുന്ന പദ്ധതി 10 വർഷം മുൻപ് തയാറാക്കിയിരുന്നെങ്കിലും ഇത് അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു.

മാറാടി പഞ്ചായത്ത് പുതിയ ഭരണസമിതിയാണു വീണ്ടും പദ്ധതി തയാറാക്കി വിനോദ സഞ്ചാര വകുപ്പിനു കൈമാറിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/238381/circuit-tourism-project-under-consideration-come-and-see-this-wonder)