#kochi | കോടതിയുടെ കനിവിൽ മകന്റെ കരൾ സ്വീകരിച്ച്‌ അച്ഛൻ പുതുജീവിതത്തിലേക്ക്‌

#kochi | കോടതിയുടെ കനിവിൽ മകന്റെ കരൾ സ്വീകരിച്ച്‌ അച്ഛൻ പുതുജീവിതത്തിലേക്ക്‌
Sep 27, 2024 05:51 AM | By Amaya M K

കൊച്ചി : (piravomnews.in) കോടതിയുടെ കനിവിൽ മകന്റെ കരൾ സ്വീകരിച്ച്‌ അച്ഛൻ പുതുജീവിതത്തിലേക്ക്‌. കാസർകോട് സ്വദേശി സ്കറിയ (51)യാണ്‌ മകൻ എഡിസന്റെ കരൾ സ്വീകരിച്ച്‌ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയത്‌.

ഗുരുതര കരൾരോഗത്തെ തുടർന്ന് പല ആശുപത്രികളിലും ചികിത്സതേടിയെങ്കിലും ചെലവ് താങ്ങാനാകാത്തതിനാൽ ശസ്‌ത്രക്രിയ നടത്തിയില്ല. അനുയോജ്യമായ ദാതാവിനെ ലഭിക്കാത്തതും സ്‌കറിയയെ വലച്ചു.

എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടർമാർ ശസ്‌ത്രക്രിയ ചെയ്യാൻ തയ്യാറാകുകയായിരുന്നു. പ്ലസ് വൺ വിദ്യാർഥിയും മകനുമായ എഡിസൺ കരൾ പകുത്തുനൽകാൻ തയ്യാറായി. എന്നാൽ, അവയവദാന നിയമപ്രകാരം പ്രായപൂർത്തിയാകാത്ത ദാതാവിന് കരൾ പകുത്തുനൽകാൻ സാധ്യമായിരുന്നില്ല.

സ്‌കറിയക്ക്‌ ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചതോടെ മകൻ കരൾ പകുത്തുനൽകുകയായിരുന്നു. ഡോ. ബി വേണുഗോപാൽ, ഡോ. ഷാജി പൊന്നമ്പത്തയിൽ, ഡോ. കെ പ്രമിൽ, ഡോ. രാഹുൽ ഡി കുഞ്ഞ്, ഡോ. രാജീവ് കടുങ്ങപുരം,

ഡോ. കെ ആർ വിഷ്ണുദാസ്, ഡോ. വി ദീപക്, ഡോ. ലിജേഷ് കുമാർ, ഡോ. എ കെ വിഷ്ണു, ഡോ. ജോഷി രാജീവ് ശ്രീനിവാസ്, ഡോ. ഗജേന്ദ്ര ദണ്ഡോടിയ, ഡോ. എൻ ജോഷ്വ, ഡോ. അഫ്സൽ അഹമ്മദ് എന്നിവർ ചേർന്നാണ്‌ ശസ്ത്രക്രിയ നടത്തിയത്‌.

പൂർണ സുഖംപ്രാപിച്ച എഡിസനും സ്‌കറിയയും ആശുപത്രി ഒരുക്കിയ മധുരവും പങ്കുവച്ചാണ്‌ വീട്ടിലേക്ക്‌ മടങ്ങിയത്‌. 

The #father #accepted his #son's #liver at the #behest of the #court and started a #new #life

Next TV

Related Stories
#arrest | മദ്യപിക്കാൻ പണം കൊടുത്തില്ല; യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പൊലീസ് പിടിയിൽ

Sep 27, 2024 09:34 AM

#arrest | മദ്യപിക്കാൻ പണം കൊടുത്തില്ല; യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പൊലീസ് പിടിയിൽ

ഹെൽമറ്റും കല്ലും ഉപയോഗിച്ചുള്ള ആക്രമത്തിൽ രാജേഷ് കുമാറിന്റെ വാരിയെല്ലുകൾക്കും തലയോട്ടിക്കും പൊട്ടലുണ്ടായി.രാജേഷിനെ ആദിത്ത് സഹായിച്ചതുമായി...

Read More >>
#Arrest | ബന്ധുവീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ

Sep 27, 2024 09:28 AM

#Arrest | ബന്ധുവീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More >>
#railwaystation | റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു

Sep 27, 2024 09:24 AM

#railwaystation | റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു

ഇത് കണ്ട യാത്രക്കാർ പരിഭ്രാന്തരായി. മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കായംകുളം എറണാകുളം പാസഞ്ചർ 20 മിനിറ്റ് ചേപ്പാട് റെയിൽവേ സ്റ്റേഷനിൽ...

Read More >>
#hangingfence | വേങ്ങൂരിൽ തൂക്കുവേലി
 സ്ഥാപിക്കുന്നത്‌ തുടങ്ങി

Sep 27, 2024 05:47 AM

#hangingfence | വേങ്ങൂരിൽ തൂക്കുവേലി
 സ്ഥാപിക്കുന്നത്‌ തുടങ്ങി

പഞ്ചായത്ത് രൂപീകരിച്ച പ്രാദേശിക ഗുണഭോക്തൃ സമിതികൾക്കാണ് വേലിയുടെ പരിപാലനചുമതല. മൂന്നുമാസംകൊണ്ട് നിർമാണം...

Read More >>
 #Council | കൗൺസിലിൽ പ്രതിഷേധം; 
പ്രതിപക്ഷം ബഹിഷ്കരിച്ചു ; നഗരഭരണം നിശ്ചലം

Sep 27, 2024 05:44 AM

#Council | കൗൺസിലിൽ പ്രതിഷേധം; 
പ്രതിപക്ഷം ബഹിഷ്കരിച്ചു ; നഗരഭരണം നിശ്ചലം

ഇതുമൂലം നിരവധി വൃക്കരോഗികൾ ബുദ്ധിമുട്ടുകയാണ്‌. പ്രസവ വാർഡും മാതൃ–-ശിശു യൂണിറ്റും ഒരു വർഷത്തിലേറെയായി അടച്ചുപൂട്ടിയനിലയിലാണ്‌. കോടികളുടെ...

Read More >>
#raredisease | മാസങ്ങൾനീണ്ട പോരാട്ടത്തിനൊടുവിൽ അപൂർവരോഗത്തെ കീഴടക്കി അനൂഷ ജീവിതത്തിലേക്ക്

Sep 27, 2024 05:39 AM

#raredisease | മാസങ്ങൾനീണ്ട പോരാട്ടത്തിനൊടുവിൽ അപൂർവരോഗത്തെ കീഴടക്കി അനൂഷ ജീവിതത്തിലേക്ക്

മസ്തിഷ്കത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടതോടെ 135 ദിവസം നീണ്ട ആശുപത്രിവാസത്തിനുശേഷം രോഗത്തെ അതിജീവിച്ച അനൂഷ വീട്ടിലേക്കു...

Read More >>
Top Stories










News Roundup