#Council | കൗൺസിലിൽ പ്രതിഷേധം; 
പ്രതിപക്ഷം ബഹിഷ്കരിച്ചു ; നഗരഭരണം നിശ്ചലം

 #Council | കൗൺസിലിൽ പ്രതിഷേധം; 
പ്രതിപക്ഷം ബഹിഷ്കരിച്ചു ; നഗരഭരണം നിശ്ചലം
Sep 27, 2024 05:44 AM | By Amaya M K

അങ്കമാലി : (piravomnews.in) അങ്കമാലി നഗരസഭയിൽ വ്യാഴാഴ്ച ചേർന്ന അടിയന്തര കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധം.

അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെത്തുടർന്ന്‌ പ്രതിപക്ഷം കൗൺസിൽ ബഹിഷ്കരിച്ചു. താലൂക്കാശുപത്രിയിൽ മുൻഭരണസമിതിയുടെ കാലത്ത് നടപടി പൂർത്തിയാക്കി എട്ടുമാസംമുമ്പേ ഉദ്ഘാടനം ചെയ്ത ഡയാലിസിസ് യൂണിറ്റ് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

ഇതുമൂലം നിരവധി വൃക്കരോഗികൾ ബുദ്ധിമുട്ടുകയാണ്‌. പ്രസവ വാർഡും മാതൃ–-ശിശു യൂണിറ്റും ഒരു വർഷത്തിലേറെയായി അടച്ചുപൂട്ടിയനിലയിലാണ്‌. കോടികളുടെ യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു.

മുൻഭരണസമിതിയുടെ കാലത്ത് പ്രവർത്തനമാരംഭിച്ച മുലയൂട്ടൽകേന്ദ്രം മാലിന്യംതള്ളുന്ന കേന്ദ്രമാക്കി. വിവിധ വാർഡുകളിൽ ഒരാൾപ്പൊക്കത്തിൽ പുല്ല് വളർന്ന് കാടുപിടിച്ച അവസ്ഥയിലാണ്. ബ്രഷ് കട്ടറുകൾ 12 എണ്ണവും കേടുപാട്‌ സംഭവിച്ചു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനങ്ങൾ വാർത്തയിലൊതുങ്ങി.

പഴയ നഗരസഭാ കാര്യാലയത്തിനുചുറ്റും മാസങ്ങളായി കുന്നുകൂടിയ മാലിന്യം നീക്കിയിട്ടില്ല. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഹരിതകർമസേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങളും വിവിധ പ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്നു.

സ്ഥിരംസമിതി അധ്യക്ഷരെയും കൗൺസിലിനെയും നോക്കുകുത്തിയാക്കിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ് പറഞ്ഞു. 

#Protest in #Council; 
The #opposition #boycotted; The #city #administration is #stagnant

Next TV

Related Stories
#Actressassaultcase | നടിയെ ആക്രമിച്ച കേസ്‌ ; കോടതിയുടെ ചോദ്യംചെയ്യൽ 
ഇന്നത്തേക്ക്‌ മാറ്റി

Sep 27, 2024 09:41 AM

#Actressassaultcase | നടിയെ ആക്രമിച്ച കേസ്‌ ; കോടതിയുടെ ചോദ്യംചെയ്യൽ 
ഇന്നത്തേക്ക്‌ മാറ്റി

എന്നാൽ, അഞ്ച്‌ സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തി വിസ്‌തരിക്കണമെന്ന്‌ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത്‌ പരിഗണിച്ചാണ്‌ ചോദ്യംചെയ്യൽ...

Read More >>
#arrest | മദ്യപിക്കാൻ പണം കൊടുത്തില്ല; യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പൊലീസ് പിടിയിൽ

Sep 27, 2024 09:34 AM

#arrest | മദ്യപിക്കാൻ പണം കൊടുത്തില്ല; യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പൊലീസ് പിടിയിൽ

ഹെൽമറ്റും കല്ലും ഉപയോഗിച്ചുള്ള ആക്രമത്തിൽ രാജേഷ് കുമാറിന്റെ വാരിയെല്ലുകൾക്കും തലയോട്ടിക്കും പൊട്ടലുണ്ടായി.രാജേഷിനെ ആദിത്ത് സഹായിച്ചതുമായി...

Read More >>
#Arrest | ബന്ധുവീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ

Sep 27, 2024 09:28 AM

#Arrest | ബന്ധുവീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More >>
#railwaystation | റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു

Sep 27, 2024 09:24 AM

#railwaystation | റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു

ഇത് കണ്ട യാത്രക്കാർ പരിഭ്രാന്തരായി. മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കായംകുളം എറണാകുളം പാസഞ്ചർ 20 മിനിറ്റ് ചേപ്പാട് റെയിൽവേ സ്റ്റേഷനിൽ...

Read More >>
#kochi | കോടതിയുടെ കനിവിൽ മകന്റെ കരൾ സ്വീകരിച്ച്‌ അച്ഛൻ പുതുജീവിതത്തിലേക്ക്‌

Sep 27, 2024 05:51 AM

#kochi | കോടതിയുടെ കനിവിൽ മകന്റെ കരൾ സ്വീകരിച്ച്‌ അച്ഛൻ പുതുജീവിതത്തിലേക്ക്‌

എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടർമാർ ശസ്‌ത്രക്രിയ ചെയ്യാൻ തയ്യാറാകുകയായിരുന്നു. പ്ലസ് വൺ വിദ്യാർഥിയും മകനുമായ എഡിസൺ കരൾ പകുത്തുനൽകാൻ തയ്യാറായി....

Read More >>
#hangingfence | വേങ്ങൂരിൽ തൂക്കുവേലി
 സ്ഥാപിക്കുന്നത്‌ തുടങ്ങി

Sep 27, 2024 05:47 AM

#hangingfence | വേങ്ങൂരിൽ തൂക്കുവേലി
 സ്ഥാപിക്കുന്നത്‌ തുടങ്ങി

പഞ്ചായത്ത് രൂപീകരിച്ച പ്രാദേശിക ഗുണഭോക്തൃ സമിതികൾക്കാണ് വേലിയുടെ പരിപാലനചുമതല. മൂന്നുമാസംകൊണ്ട് നിർമാണം...

Read More >>
Top Stories










News Roundup