#raredisease | മാസങ്ങൾനീണ്ട പോരാട്ടത്തിനൊടുവിൽ അപൂർവരോഗത്തെ കീഴടക്കി അനൂഷ ജീവിതത്തിലേക്ക്

#raredisease | മാസങ്ങൾനീണ്ട പോരാട്ടത്തിനൊടുവിൽ അപൂർവരോഗത്തെ കീഴടക്കി അനൂഷ ജീവിതത്തിലേക്ക്
Sep 27, 2024 05:39 AM | By Amaya M K

ആലുവ : (piravomnews.in) മാസങ്ങൾനീണ്ട പോരാട്ടത്തിനൊടുവിൽ അപൂർവരോഗത്തെ കീഴടക്കി അനൂഷ ജീവിതത്തിലേക്ക്.

സ്വന്തം പ്രതിരോധശേഷിതന്നെ തലച്ചോറിലെ കോശങ്ങളെ ആക്രമിക്കുന്ന എൻഎംഡിഎ എൻസെഫലൈറ്റിസ് എന്ന രോഗംബാധിച്ച്‌ ആറ് മാസത്തോളം അനൂഷ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പതിനഞ്ച്‌ ലക്ഷത്തിൽ ഒരാൾക്കുമാത്രം കാണുന്ന അപൂർവരോഗമാണിത്‌.

തലവേദന, ഓർമക്കുറവ്, സംസാരരീതിയിലെ മാറ്റം തുടങ്ങിയ ലക്ഷണങ്ങളാണ്‌ തൊടുപുഴ സ്വദേശിനിയിൽ ആദ്യംകണ്ടത്‌. എന്നാൽ, വീട്ടുകാർ കാര്യമാക്കിയില്ല. പ്ലസ്‌ടു പഠനത്തിന് ഇടയിൽ തുടർച്ചയായി വന്ന അപസ്മാരത്തെ തുടർന്നാണ് രാജഗിരിയിൽ പ്രവേശിപ്പിച്ചത്.

ഗുരുതരാവസ്ഥയിൽ ഐസിയു വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച അനൂഷയെ ന്യൂറോളജിസ്റ്റ് ഡോ. നിമിഷ് വിജയകുമാറിന്റെ നേതൃത്വത്തിൽ പരിശോധിച്ചു. നട്ടെല്ല് തുളച്ചുള്ള പരിശോധനയിലാണ് എൻഎംഡിഎ എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചത്.

തുടർപരിശോധനകളിൽ രക്തത്തിൽ ആന്റിബോഡികളുടെ സാന്നിധ്യം കൂടുതലാണെന്ന് വ്യക്തമായി. അപസ്മാരം, രക്തസമ്മർദം, ഉയർന്ന ഹൃദയമിടിപ്പ്, അണുബാധ എന്നിവ നിയന്ത്രിക്കാൻ മൂന്നുമാസത്തോളം വെന്റിലേറ്ററിൽ തുടർന്നു.

ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ജേക്കബ് വർഗീസിന്റെ നേതൃത്വത്തിൽ ഡോ. ബിജി തോമസ് ഫിലിപ്പ്, ഡോ. മീര ഹരിദാസ്, ഡോ. ഹരികുമാർ എന്നിവരുടെ സംഘം ചികിത്സയിൽ പങ്കാളികളായി. ആന്റിബോഡി കുറയ്ക്കാൻ മരുന്നുകൾ പ്രത്യേകം ക്രമീകരിച്ച് നൽകി.

വെന്റിലേറ്റർ പിന്തുണ നിയന്ത്രിച്ച്, മരുന്നുകളുടെ അളവ് കുറച്ചു. പിന്നാലെ അനൂഷ ബോധം വീണ്ടെടുത്തു. സാധാരണപോലെ സംസാരിക്കാനും ഭക്ഷണം കഴിക്കാനും നടക്കാനും തുടങ്ങി.

മസ്തിഷ്കത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടതോടെ 135 ദിവസം നീണ്ട ആശുപത്രിവാസത്തിനുശേഷം രോഗത്തെ അതിജീവിച്ച അനൂഷ വീട്ടിലേക്കു മടങ്ങി.

തിരികെ സ്കൂളിൽ പോകണം, നന്നായി പഠിച്ച്‌ തന്നെ ചികിത്സിച്ച നിമിഷ് ഡോക്ടറുടെ കൂടെ ജോലി ചെയ്യണമെന്നാണ് അനൂഷയുടെ ആഗ്രഹം. 

After #months of #struggle, #Anusha #conquered the #rare #disease and #returned to life

Next TV

Related Stories
#Actressassaultcase | നടിയെ ആക്രമിച്ച കേസ്‌ ; കോടതിയുടെ ചോദ്യംചെയ്യൽ 
ഇന്നത്തേക്ക്‌ മാറ്റി

Sep 27, 2024 09:41 AM

#Actressassaultcase | നടിയെ ആക്രമിച്ച കേസ്‌ ; കോടതിയുടെ ചോദ്യംചെയ്യൽ 
ഇന്നത്തേക്ക്‌ മാറ്റി

എന്നാൽ, അഞ്ച്‌ സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തി വിസ്‌തരിക്കണമെന്ന്‌ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത്‌ പരിഗണിച്ചാണ്‌ ചോദ്യംചെയ്യൽ...

Read More >>
#arrest | മദ്യപിക്കാൻ പണം കൊടുത്തില്ല; യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പൊലീസ് പിടിയിൽ

Sep 27, 2024 09:34 AM

#arrest | മദ്യപിക്കാൻ പണം കൊടുത്തില്ല; യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പൊലീസ് പിടിയിൽ

ഹെൽമറ്റും കല്ലും ഉപയോഗിച്ചുള്ള ആക്രമത്തിൽ രാജേഷ് കുമാറിന്റെ വാരിയെല്ലുകൾക്കും തലയോട്ടിക്കും പൊട്ടലുണ്ടായി.രാജേഷിനെ ആദിത്ത് സഹായിച്ചതുമായി...

Read More >>
#Arrest | ബന്ധുവീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ

Sep 27, 2024 09:28 AM

#Arrest | ബന്ധുവീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More >>
#railwaystation | റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു

Sep 27, 2024 09:24 AM

#railwaystation | റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു

ഇത് കണ്ട യാത്രക്കാർ പരിഭ്രാന്തരായി. മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കായംകുളം എറണാകുളം പാസഞ്ചർ 20 മിനിറ്റ് ചേപ്പാട് റെയിൽവേ സ്റ്റേഷനിൽ...

Read More >>
#kochi | കോടതിയുടെ കനിവിൽ മകന്റെ കരൾ സ്വീകരിച്ച്‌ അച്ഛൻ പുതുജീവിതത്തിലേക്ക്‌

Sep 27, 2024 05:51 AM

#kochi | കോടതിയുടെ കനിവിൽ മകന്റെ കരൾ സ്വീകരിച്ച്‌ അച്ഛൻ പുതുജീവിതത്തിലേക്ക്‌

എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടർമാർ ശസ്‌ത്രക്രിയ ചെയ്യാൻ തയ്യാറാകുകയായിരുന്നു. പ്ലസ് വൺ വിദ്യാർഥിയും മകനുമായ എഡിസൺ കരൾ പകുത്തുനൽകാൻ തയ്യാറായി....

Read More >>
#hangingfence | വേങ്ങൂരിൽ തൂക്കുവേലി
 സ്ഥാപിക്കുന്നത്‌ തുടങ്ങി

Sep 27, 2024 05:47 AM

#hangingfence | വേങ്ങൂരിൽ തൂക്കുവേലി
 സ്ഥാപിക്കുന്നത്‌ തുടങ്ങി

പഞ്ചായത്ത് രൂപീകരിച്ച പ്രാദേശിക ഗുണഭോക്തൃ സമിതികൾക്കാണ് വേലിയുടെ പരിപാലനചുമതല. മൂന്നുമാസംകൊണ്ട് നിർമാണം...

Read More >>
Top Stories










News Roundup