---
title: "#suffocation | ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു"
english_title: "2 persons died of #suffocation after #entering the #garbage pit of the #bakery #unit"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/238038/2-persons-died-of-suffocation-after-entering-the-garbage-pit-of-the-bakery-unit"
published_at: "2024-09-25T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f41ab2d6afc_suffo.jpg"
keywords: []
---

# #suffocation | ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു

> **Lead Summary:** തൃശൂർ: ചാലക്കുടി കാരൂരിൽ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു.

## Article Content

തൃശൂർ: ചാലക്കുടി കാരൂരിൽ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു.

റോയൽ ബേക്കേഴ്സിന്റെ നിർമ്മാണ യൂണിറ്റിനോട് ചേർന്ന മാലിന്യക്കുഴിയിലാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് 2.15 നായിരുന്നു സംഭവം.

ജിതേഷ് (45), സുനിൽകുമാർ (52) എന്നിവരാണ് മരിച്ചത്.മാലിന്യം ബ്ലോക്കായത് നീക്കാനിറങ്ങിയതായിരുന്നു ഇരുവരും. ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/238038/2-persons-died-of-suffocation-after-entering-the-garbage-pit-of-the-bakery-unit)