#Basilica | വല്ലാർപാടം ബസിലിക്ക തിരുനാള്‍ സമാപിച്ചു

#Basilica | വല്ലാർപാടം ബസിലിക്ക തിരുനാള്‍ സമാപിച്ചു
Sep 25, 2024 10:10 AM | By Amaya M K

കൊച്ചി : (piravomnews.in) വല്ലാർപാടം ബസിലിക്ക തിരുനാള്‍ സമാപിച്ചു. പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യകാർമികനായി.

ഫാ. ജോംസൺ തോട്ടുങ്കൽ വചനപ്രഘോഷണം നടത്തി. ദിവ്യബലിക്ക് മുന്നോടിയായി ചേന്ദമംഗലം കുടുംബാംഗങ്ങൾക്കും പള്ളിവീട്ടിൽ മീനാക്ഷിയമ്മയുടെ പിൻതലമുറക്കാർക്കും സ്വീകരണം നൽകി.

പള്ളിവീട്ടിൽ കുടുംബാംഗങ്ങൾ പരമ്പരാഗതമായി ചെയ്തുപോരുന്ന മോരുവിതരണത്തിന്റെ ആശീർവാദകർമവും സഹായമെത്രാൻ നിർവഹിച്ചു.

ദിവ്യബലിക്ക് മുന്നോടിയായി പാലിയത്ത് വേണുഗോപാലനച്ചൻ, പാലിയത്ത് കൃഷ്ണചന്ദ്രൻ എന്നിവർ ചേർന്ന് അൾത്താരയിലെ കെടാവിളക്കിൽ എണ്ണ പകർന്നു.

വിവിധ ഭാഷകളിൽ ദിവ്യബലികളുണ്ടായി. സെപ്‌തംബർ 29 മുതൽ ഒക്ടോബർ ഒന്നുവരെയുള്ള മഹാജൂബിലി തിരുനാളും ഈ വർഷം പ്രത്യേകമായി എട്ടാമിടത്തോടൊപ്പം ആഘോഷിക്കുന്നുണ്ട്.

#Vallarpadam #Basilica #festival #concluded

Next TV

Related Stories
#stealing | ദോഷം മാറാൻ പൂജ ചെയ്തില്ലെങ്കിൽ മരണം ഉറപ്പ്; ഒടുവിൽ ലക്ഷങ്ങളുമായി മുങ്ങി യുവതിയും സംഘവും

Sep 25, 2024 10:47 AM

#stealing | ദോഷം മാറാൻ പൂജ ചെയ്തില്ലെങ്കിൽ മരണം ഉറപ്പ്; ഒടുവിൽ ലക്ഷങ്ങളുമായി മുങ്ങി യുവതിയും സംഘവും

യുവതിക്ക് ദേവിയുടെ അനുഗ്രഹം കിട്ടിയെന്ന പേരിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ഉറഞ്ഞു തുള്ളുകയും നെറ്റിയിൽ നിന്നും കണ്ണിൽ നിന്നും ചുവന്ന ദ്രാവകം...

Read More >>
#murder | യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ കയറ്റി വിട്ട സംഭവം; അഞ്ച് പേർ പിടിയിൽ

Sep 25, 2024 10:43 AM

#murder | യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ കയറ്റി വിട്ട സംഭവം; അഞ്ച് പേർ പിടിയിൽ

ഇറിഡിയം വീട്ടിൽ വെച്ചാൽ അഭിവൃദ്ധി ഉണ്ടാകുമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. എന്നാൽ, തട്ടിപ്പ് മനസിലാക്കിയ സാദിഖും സംഘവും അരുണിനെയും...

Read More >>
#Case | രോഗിയെ ആര് കൊണ്ടു പോകുമെന്ന് തർക്കം; ആംബുലൻസ് ജീവനക്കാരുടെ കൈയാങ്കളിയിൽ കേസെടുത്തു

Sep 25, 2024 10:36 AM

#Case | രോഗിയെ ആര് കൊണ്ടു പോകുമെന്ന് തർക്കം; ആംബുലൻസ് ജീവനക്കാരുടെ കൈയാങ്കളിയിൽ കേസെടുത്തു

കഴിഞ്ഞദിവസം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേസെടുത്തത്. അക്രമങ്ങളിൽ കാരുണ്യ ആംബുലൻസ് ഉടമയുടെ സുഹൃത്ത് അജിത്ത് ലൈഫ് ഫൈറ്റർ അംബേഴ്സിന്റെ...

Read More >>
#criminal | ക്രിമിനലുകള്‍ വാഴുന്ന ബിവറേജ് പരിസരം

Sep 25, 2024 05:58 AM

#criminal | ക്രിമിനലുകള്‍ വാഴുന്ന ബിവറേജ് പരിസരം

അടുത്തിടെ രണ്ട് അതിഥിത്തൊഴിലാളികൾ ഇവിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചു. മദ്യം വാങ്ങാനെത്തുന്നവരെ ആക്രമിച്ച് പണം തട്ടുന്നതും ഇവിടെ പതിവാണ്....

Read More >>
#shock | യുവതിക്ക് ഷോക്കേറ്റ സംഭവം ; ചാർജിങ് സ്റ്റേഷനിൽ പരിശോധന നടത്തി

Sep 25, 2024 05:56 AM

#shock | യുവതിക്ക് ഷോക്കേറ്റ സംഭവം ; ചാർജിങ് സ്റ്റേഷനിൽ പരിശോധന നടത്തി

കാറിന്റെ കണക്ട‌റിൽനിന്ന്‌ പ്ലഗ് വിച്ഛേദിച്ച്‌ യന്ത്രത്തിലേക്ക് തിരികെ വച്ചപ്പോഴാണ് ഷോക്കേറ്റത്. സ്വപ്‌ന നൽകിയ പരാതിയിൽ പറവൂർ പൊലീസ്...

Read More >>
#arrested | ആശുപത്രിയിൽ ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയില്‍

Sep 25, 2024 05:52 AM

#arrested | ആശുപത്രിയിൽ ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയില്‍

പിന്നീട് ശാന്തനായ ഇയാളെ പരിശോധിച്ചു. തലയ്‌ക്ക് പരിക്കുള്ളതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു....

Read More >>
Top Stories