#arrested | ആശുപത്രിയിൽ ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയില്‍

#arrested | ആശുപത്രിയിൽ ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയില്‍
Sep 25, 2024 05:52 AM | By Amaya M K

മട്ടാഞ്ചേരി : (piravomnews.in) കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയില്‍.

ഫോർട്ട് കൊച്ചി സെന്റ് ജോൺ പാട്ടം ഫിഷർമെൻ കോളനിയിൽ കട്ടിക്കാട് തയ്യിൽവീട്ടിൽ ഇമ്മാനുവൽ അല്ലേഷാണ്‌ (23) പിടിയിലായത്. മട്ടാഞ്ചേരി അസിസ്റ്റന്റ്‌ കമീഷണർ പി ബി കിരൺ, തോപ്പുംപടി എസ്എച്ച്ഒ സി ടി സഞ്ജയ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

തിങ്കൾ പുലർച്ചെ തലയ്‌ക്ക് പരിക്കേറ്റ് റോഡരികിൽ കിടന്ന ഇമ്മാനുവൽ അല്ലേഷിനെ നാട്ടുകാര്‍ ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് ഇയാള്‍ അക്രമാസക്തനായി അത്യാഹിതവിഭാഗത്തിന്റെ മുൻവശമുണ്ടായിരുന്ന സ്ട്രെക്ചർ മറിച്ചിടുകയും കല്ലെടുത്ത് ആളുകളെ ആക്രമിക്കുകയും ചെയ്തു.

പിന്നീട് ശാന്തനായ ഇയാളെ പരിശോധിച്ചു. തലയ്‌ക്ക് പരിക്കുള്ളതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

പൊലീസ് എത്തിയാണ് ഇമ്മാനുവൽ അല്ലേഷിനെ ഇവിടെനിന്ന്‌ നീക്കിയത്. ആശുപത്രി സൂപ്രണ്ടി​ന്റെ പരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്ഐ പി ഷാബി, സിപിഒ വിപിൻമോൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായി.

#Suspect who #attacked the #hospital and #created a #terrorist #atmosphere has been #arrested

Next TV

Related Stories
#criminal | ക്രിമിനലുകള്‍ വാഴുന്ന ബിവറേജ് പരിസരം

Sep 25, 2024 05:58 AM

#criminal | ക്രിമിനലുകള്‍ വാഴുന്ന ബിവറേജ് പരിസരം

അടുത്തിടെ രണ്ട് അതിഥിത്തൊഴിലാളികൾ ഇവിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചു. മദ്യം വാങ്ങാനെത്തുന്നവരെ ആക്രമിച്ച് പണം തട്ടുന്നതും ഇവിടെ പതിവാണ്....

Read More >>
#shock | യുവതിക്ക് ഷോക്കേറ്റ സംഭവം ; ചാർജിങ് സ്റ്റേഷനിൽ പരിശോധന നടത്തി

Sep 25, 2024 05:56 AM

#shock | യുവതിക്ക് ഷോക്കേറ്റ സംഭവം ; ചാർജിങ് സ്റ്റേഷനിൽ പരിശോധന നടത്തി

കാറിന്റെ കണക്ട‌റിൽനിന്ന്‌ പ്ലഗ് വിച്ഛേദിച്ച്‌ യന്ത്രത്തിലേക്ക് തിരികെ വച്ചപ്പോഴാണ് ഷോക്കേറ്റത്. സ്വപ്‌ന നൽകിയ പരാതിയിൽ പറവൂർ പൊലീസ്...

Read More >>
#demolished | വൃദ്ധദമ്പതികളുടെ മതില്‍ 
പൊളിച്ചു ; കേസെടുത്തു

Sep 25, 2024 05:49 AM

#demolished | വൃദ്ധദമ്പതികളുടെ മതില്‍ 
പൊളിച്ചു ; കേസെടുത്തു

മതിൽനിർമാണം തടഞ്ഞുകൊണ്ട് നേരത്തേ സ്റ്റേ ഉത്തരവ് നിലവിലുണ്ടായിരുന്നു. കഴിഞ്ഞമാസം ഉത്തരവി​ന്റെ കാലാവധി കഴിഞ്ഞതോടെയാണ് ജോർജ് മതിൽ...

Read More >>
#arrested | കലക്‌ടറേറ്റിൽ ജോലി വാഗ്ദാനംചെയ്ത് 
തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

Sep 25, 2024 05:46 AM

#arrested | കലക്‌ടറേറ്റിൽ ജോലി വാഗ്ദാനംചെയ്ത് 
തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

തട്ടിപ്പിനിരയായ യുവാവിന്റെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത്‌ അന്വേഷണം തുടങ്ങി. ജോലി വാഗ്ദാനംചെയ്ത് നടത്തുന്ന തട്ടിപ്പിനെതിരെ...

Read More >>
#piravom | രാമമംഗലം ഗവ. ആശുപത്രി ദേശീയ അംഗീകാര നിറവിൽ

Sep 25, 2024 05:40 AM

#piravom | രാമമംഗലം ഗവ. ആശുപത്രി ദേശീയ അംഗീകാര നിറവിൽ

ശുചിത്വം, രോഗനിയന്ത്രണം, സേവനനിലവാരം, ആശുപത്രി പരിപാലനം തുടങ്ങി എട്ടുവിഭാഗങ്ങളായി ദേശീയ ഗുണനിലവാര സൂചികയിൽ 93.09 പോയിന്റ്‌ നേടി. അവാർഡ്‌ തുകയായി...

Read More >>
#accident | ഓട്ടോറിക്ഷ മറിഞ്ഞ് അപകടം ; യാത്രക്കാരൻ മരിച്ചു

Sep 24, 2024 03:37 PM

#accident | ഓട്ടോറിക്ഷ മറിഞ്ഞ് അപകടം ; യാത്രക്കാരൻ മരിച്ചു

റോഡിലെ കുഴി കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചതാണ് മറിയാൻ കാരണമെന്ന് സൂചന. ഓട്ടോ ഡ്രൈവർക്ക് നിസാര...

Read More >>
Top Stories










News Roundup