---
title: "#demolished | വൃദ്ധദമ്പതികളുടെ മതില്‍  പൊളിച്ചു ; കേസെടുത്തു "
english_title: "The old #couple's wall was #demolished; A #case was #filed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/237839/the-old-couples-wall-was-demolished-a-case-was-filed"
published_at: "2024-09-25T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f357191991d_stay.jpg"
keywords: []
---

# #demolished | വൃദ്ധദമ്പതികളുടെ മതില്‍  പൊളിച്ചു ; കേസെടുത്തു 

> **Lead Summary:** ഉദയംപേരൂർ : വൃദ്ധദമ്പതികളെ ഭീഷണിപ്പെടുത്തിയശേഷം നിർമാണത്തിലിരുന്ന വീടി​ന്റെ സംരക്ഷണമതിൽ അയൽവാസികളും സാമൂഹ്യവിരുദ്ധസംഘവും ചേര്‍ന്ന് പൊളിച്ചതായി പരാതി.

## Article Content

ഉദയംപേരൂർ : വൃദ്ധദമ്പതികളെ ഭീഷണിപ്പെടുത്തിയശേഷം നിർമാണത്തിലിരുന്ന വീടി​ന്റെ സംരക്ഷണമതിൽ അയൽവാസികളും സാമൂഹ്യവിരുദ്ധസംഘവും ചേര്‍ന്ന് പൊളിച്ചതായി പരാതി.

ഉദയംപേരൂർ കണ്ടനാട് വൈശ്യംപറമ്പിൽ ജോർജിന്റെ (86) മതിലാണ് അയൽവാസികളായ പെരിയപ്പുറം മാത്യു ജോൺ, ജോബ് ജോൺ എന്നിവർ സംഘം ചേർന്ന് പൊളിച്ചത്. തിങ്കള്‍ രാവിലെ 7.30ഓടെയാണ് 40 മീറ്റർ വരുന്ന മതിൽ പൂർണമായും തകർത്തത്.

കോൺക്രീറ്റ് കട്ടകൾ ഉപയോഗിച്ച് കഴിഞ്ഞദിവസമാണ് മതിൽ നിർമിച്ചത്. സംഭവസമയത്ത് ജോർജും ഭാര്യ ശാന്തമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാത്യു ജോണിന്റെ വീട്ടിലേക്കുള്ള വഴിയോട് ചേർന്നാണ് മതിൽ നിർമിച്ചിട്ടുള്ളത്.

മതിൽനിർമാണം തടഞ്ഞുകൊണ്ട് നേരത്തേ സ്റ്റേ ഉത്തരവ് നിലവിലുണ്ടായിരുന്നു. കഴിഞ്ഞമാസം ഉത്തരവി​ന്റെ കാലാവധി കഴിഞ്ഞതോടെയാണ് ജോർജ് മതിൽ നിർമിച്ചത്.

മാത്യുവും ജോബും രണ്ട്‌ വാഹനങ്ങളിലായി മാരകായുധങ്ങളുമായി എത്തിയാണ് മതിൽ പൊളിച്ചതെന്ന് ജോർജ് പറഞ്ഞു. ഉദയംപേരൂർ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/237839/the-old-couples-wall-was-demolished-a-case-was-filed)