#arrest | എളമക്കരയിലെ ലൈംഗിക പീഡനക്കേസിൽ പീഡനത്തിനിരയായ ബംഗ്ലാദേശുകാരിയും പിടിയിൽ

#arrest | എളമക്കരയിലെ ലൈംഗിക പീഡനക്കേസിൽ പീഡനത്തിനിരയായ ബംഗ്ലാദേശുകാരിയും പിടിയിൽ
Sep 22, 2024 09:30 AM | By Amaya M K

കൊച്ചി: (piravomnews.in) കൊച്ചി എളമക്കരയിലെ ലൈംഗിക പീഡനക്കേസിൽ പീഡനത്തിനിരയായ ബംഗ്ലാദേശുകാരിയും അറസ്റ്റിൽ. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനാണ് യുവതിയേയും അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ഇരുപതുകാരിയെ പൊലീസ് റിമാൻഡ് ചെയ്തു. യുവതിയെ പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റ് കണ്ണികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സെറീന, ജഗത, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, കേസിൽ കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണ്.

ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ എത്തിച്ച ബംഗ്ലാദേശ് സ്വദേശിയായ പെൺകുട്ടിയെ ഇടപാടുകാർക്ക് ഇവർ കാഴ്ചവച്ചെന്നാണ് പൊലീസ് നൽകുന്ന സൂചന.

ഈ സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്‌. പന്ത്രണ്ടാം വയസില്‍ ബന്ധുവിനൊപ്പം ഇന്ത്യയിലെത്തിയ പെണ്‍കുട്ടി ബെംഗളൂരു അടക്കമുള്ള നഗരങ്ങളിൽ താമസിച്ചിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി എന്നും സൂചനയുണ്ട്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി സംഘത്തിലൊരാൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പോലീസിന്റെ വലയിലാകുന്നത്.

പെണ്‍കുട്ടി നിലവിൽ പൊലീസ് സംരക്ഷണത്തിലാണ്. കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.

A #Bangladeshi #woman who was #tortured in #Elamakara #sexual #harassment #case is also #arrested

Next TV

Related Stories
#DreamlandPark | ഡ്രീം ലാൻഡ് പാർക്കിലെ സ്തൂപങ്ങളും ശിൽപങ്ങളും മരങ്ങൾ വീണു തകർന്നു

Sep 22, 2024 09:58 AM

#DreamlandPark | ഡ്രീം ലാൻഡ് പാർക്കിലെ സ്തൂപങ്ങളും ശിൽപങ്ങളും മരങ്ങൾ വീണു തകർന്നു

പുതിയ ഭരണസമിതി വന്നതിനു ശേഷം 5 ലക്ഷം രൂപ ചെലവഴിച്ച് പാർക്കിൽ പെയിന്റിങ് ജോലികളും മറ്റും...

Read More >>
#kochi | ഫ്ലാറ്റിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി, 6 മണിക്കൂർ മുൾമുനയിൽ; ഒടുവിൽ യുവാവിനെ താഴെ ഇറക്കി

Sep 22, 2024 09:45 AM

#kochi | ഫ്ലാറ്റിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി, 6 മണിക്കൂർ മുൾമുനയിൽ; ഒടുവിൽ യുവാവിനെ താഴെ ഇറക്കി

ആവശ്യപ്പെട്ടപ്പോൾ ഏഴാം നിലയുടെ മുകളിലെ ഓപ്പൺ ടെറസിലേക്ക് ഓടിക്കയറുകയായിരുന്നു. ഫ്ലാറ്റിലുള്ളവരുടെ ശ്രമം പരാജയപ്പെട്ടപ്പോൾ അഗ്നിരക്ഷാ സേനയെ...

Read More >>
#Arrest | ഇരുപതുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

Sep 22, 2024 09:35 AM

#Arrest | ഇരുപതുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

ഇതറിഞ്ഞ യുവതി ഉപ്പുതറ പൊലീസിൽ പരാതി നല്കി. യുവതിയെ ആദ്യം പീഡിപ്പിച്ചത് കാൽവരി മൗണ്ടിൽ ആയതിനാൽ കേസ് ഉപ്പുതറ പൊലീസ് തങ്കമണി പൊലീസിന്...

Read More >>
#Siddique | ലൈംഗിക അതിക്രമക്കേസില്‍ സിദ്ദീഖിനെതിരായ ശക്തമായ തെളിവുകളും, സാക്ഷിമൊഴികളും ലഭിച്ചെന്ന് പൊലീസ്

Sep 22, 2024 09:22 AM

#Siddique | ലൈംഗിക അതിക്രമക്കേസില്‍ സിദ്ദീഖിനെതിരായ ശക്തമായ തെളിവുകളും, സാക്ഷിമൊഴികളും ലഭിച്ചെന്ന് പൊലീസ്

രണ്ട് പേരും ഇക്കാര്യം ശരിവെച്ച് അന്വേഷണ സംഘത്തിന് മൊഴിനല്‍കുകയും ചെയ്തു. സംഭവ ദിവസം യുവതി ധരിച്ച വസ്ത്രങ്ങള്‍ ഫോറന്‍സിക പരിശോധനയ്ക്ക്...

Read More >>
#Trafficcontrol | ഇന്ന്‌ ഗതാഗതനിയന്ത്രണം

Sep 22, 2024 05:51 AM

#Trafficcontrol | ഇന്ന്‌ ഗതാഗതനിയന്ത്രണം

പെരുമ്പാവൂർ തുടങ്ങിയ മേഖലകളിൽനിന്ന്‌ വരുന്നവർ വാഹനങ്ങൾ തൃപ്പൂണിത്തുറ ടെർമിനലിലും വടക്കേകോട്ട മെട്രോ സ്റ്റേഷനിലും കാണികളെ ഇറക്കി ഇരുമ്പനം...

Read More >>
#koothattukulam | കാസ്കോ ഓഫീസും കമ്പനി ഔട്ട്ലെറ്റും തുറന്നു

Sep 22, 2024 05:48 AM

#koothattukulam | കാസ്കോ ഓഫീസും കമ്പനി ഔട്ട്ലെറ്റും തുറന്നു

കുഴിക്കാട്ടുകുന്നിലെ കമ്പനിക്കുസമീപമാണ് ഓഫീസും ഔട്ട്‌ലെറ്റും തുറന്നത്. ഓഫീസ് ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിനും ഫാക്ടറി ഔട്ട്‌ലെറ്റ് ഉദ്ഘാടനം...

Read More >>
Top Stories










News Roundup