#Trafficcontrol | ഇന്ന്‌ ഗതാഗതനിയന്ത്രണം

#Trafficcontrol | ഇന്ന്‌ ഗതാഗതനിയന്ത്രണം
Sep 22, 2024 05:51 AM | By Amaya M K

കൊച്ചി : (piravomnews.in) ഐഎസ്‌എൽ ഫുട്ബോൾ മത്സരത്തിനോടനുബന്ധിച്ച് ഞായർ പകൽ രണ്ടുമുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.

വടക്കൻ ജില്ലകളിൽനിന്ന്‌ വരുന്നവരുടെ വാഹനങ്ങൾ ആലുവ മണപ്പുറത്ത് പാർക്കിങ് ഏരിയകളിൽ നിർത്തി മെട്രോ അടക്കമുള്ള പൊതു ഗതാഗതസംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തണം.

ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങിയ മേഖലകളിൽനിന്ന്‌ വരുന്നവർ വാഹനങ്ങൾ തൃപ്പൂണിത്തുറ ടെർമിനലിലും വടക്കേകോട്ട മെട്രോ സ്റ്റേഷനിലും കാണികളെ ഇറക്കി ഇരുമ്പനം സീപോർട്ട്-–-എയർപോർട്ട് റോഡിന്റെ വശങ്ങളിൽ പാർക്ക്‌ ചെയ്ത് പൊതു ഗതാഗതസംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തണം.

ആലപ്പുഴ അടക്കമുള്ള തെക്കൻ മേഖലകളിൽനിന്ന്‌ വരുന്നവർ വാഹനങ്ങൾ വൈറ്റില പാർക്കിങ് ഏരിയകളിൽ നിർത്തി പൊതു ഗതാഗതസംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തണം.

പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽനിന്ന്‌ വരുന്നവരുടെ വാഹനങ്ങൾ മറൈൻ ഡ്രൈവ് പാർക്കിങ് ഗ്രൗണ്ടിൽ നിർത്തി പൊതു ഗതാഗതസംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തണം. കാണികളുമായി എത്തുന്ന വലിയ വാഹനങ്ങൾക്ക്‌ നഗരത്തിലേക്ക്‌ പ്രവേശനമില്ല.

വൈകിട്ട് അഞ്ചിനുശേഷം എറണാകുളം ഭാഗത്തുനിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജങ്ഷനിൽനിന്ന്‌ ഇടത്തോട്ടുതിരിഞ്ഞ് പൊറ്റക്കുഴി–-മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിയിൽ എത്തി യാത്ര ചെയ്യണം.

വൈകിട്ട് അഞ്ചിനുശേഷം ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജങ്‌ഷൻ, എസ്എ റോഡുവഴി യാത്ര ചെയ്യണം. മത്സരദിവസം വൈകിട്ട് നാലുമുതൽ രാത്രി 11 വരെ കൂടുതൽ മെട്രോ സർവീസുകൾ ഉണ്ടാകും.

#Trafficcontrol #today

Next TV

Related Stories
#koothattukulam | കാസ്കോ ഓഫീസും കമ്പനി ഔട്ട്ലെറ്റും തുറന്നു

Sep 22, 2024 05:48 AM

#koothattukulam | കാസ്കോ ഓഫീസും കമ്പനി ഔട്ട്ലെറ്റും തുറന്നു

കുഴിക്കാട്ടുകുന്നിലെ കമ്പനിക്കുസമീപമാണ് ഓഫീസും ഔട്ട്‌ലെറ്റും തുറന്നത്. ഓഫീസ് ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിനും ഫാക്ടറി ഔട്ട്‌ലെറ്റ് ഉദ്ഘാടനം...

Read More >>
#pattayam | കാത്തിരിപ്പിന് വിരാമമിട്ട്‌ എണ്ണൂറോളം കുടുംബങ്ങൾക്ക് പട്ടയം ലഭിക്കും

Sep 22, 2024 05:45 AM

#pattayam | കാത്തിരിപ്പിന് വിരാമമിട്ട്‌ എണ്ണൂറോളം കുടുംബങ്ങൾക്ക് പട്ടയം ലഭിക്കും

പരിശോധന പൂർത്തിയാക്കി രണ്ടാഴ്ചയ്‌ക്കുള്ളിൽ പ്രദേശത്തെ സർവേ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു. കല്ലേലിമേട്ടിലും മണികണ്ഠൻചാലിലും ചേർന്ന...

Read More >>
 #PRajeev | അന്നയുടെ വീട്‌ മന്ത്രി പി രാജീവ് സന്ദർശിച്ചു

Sep 22, 2024 05:40 AM

#PRajeev | അന്നയുടെ വീട്‌ മന്ത്രി പി രാജീവ് സന്ദർശിച്ചു

അന്നയുടെ മാതാപിതാക്കളായ സിബി ജോസഫിനെയും അനിത അഗസ്റ്റിനെയും ആശ്വസിപ്പിച്ച്‌ എല്ലാ പിന്തുണയും...

Read More >>
#arrested | ട്രെയിൻ യാത്രക്കാരനെ ആക്രമിച്ച്‌ 
പണം കവർന്നയാൾ പിടിയിൽ

Sep 22, 2024 05:35 AM

#arrested | ട്രെയിൻ യാത്രക്കാരനെ ആക്രമിച്ച്‌ 
പണം കവർന്നയാൾ പിടിയിൽ

കേസിലെ ഒന്നാംപ്രതി കുന്നത്തുനാട്‌ വടയമ്പാടി അമ്പലക്കണ്ടത്തിൽ ഷക്കീൽ (24), രണ്ടാംപ്രതി കാസർകോട്‌ പനയാൽ ചർക്കപ്പാറ ഹസ്‌ന മൻസിലിൽ ഇബ്രാഹിം ബാദുഷ (26)...

Read More >>
#accident | മകനെ യാത്രയാക്കി വിമാനത്താവളത്തിൽനിന്ന് മടങ്ങിവരവെ കാർ അപകടം, മരിച്ചത് അമ്മയും മകനും

Sep 21, 2024 08:32 PM

#accident | മകനെ യാത്രയാക്കി വിമാനത്താവളത്തിൽനിന്ന് മടങ്ങിവരവെ കാർ അപകടം, മരിച്ചത് അമ്മയും മകനും

മടക്കയാത്രയിൽ കാർ അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ കോന്നി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
 #arrest | മാല മോഷണക്കേസ് ; പ്രതി കൂത്താട്ടുകുളം പോലീസിന്റെ പിടിയിൽ

Sep 21, 2024 08:13 PM

#arrest | മാല മോഷണക്കേസ് ; പ്രതി കൂത്താട്ടുകുളം പോലീസിന്റെ പിടിയിൽ

കൂത്താട്ടുകുളം പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് കൂത്താട്ടുകുളം ടൗണിൽ നിന്നാണ് പ്രതിയെ...

Read More >>
Top Stories










News Roundup