#pattayam | കാത്തിരിപ്പിന് വിരാമമിട്ട്‌ എണ്ണൂറോളം കുടുംബങ്ങൾക്ക് പട്ടയം ലഭിക്കും

#pattayam | കാത്തിരിപ്പിന് വിരാമമിട്ട്‌ എണ്ണൂറോളം കുടുംബങ്ങൾക്ക് പട്ടയം ലഭിക്കും
Sep 22, 2024 05:45 AM | By Amaya M K

കോതമംഗലം : (piravomnews.in) പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട്‌ കല്ലേലിമേട്ടിലെയും മണികണ്ഠൻചാലിലെയും പട്ടയനടപടികൾക്ക് തുടക്കമായി.

1983–--84 കാലത്ത് റവന്യു, വനം വകുപ്പുകൾ നടത്തിയ സംയുക്തപരിശോധനയിൽ ഉൾപ്പെട്ടവർക്കും ഭൂമി കൈമാറി കിട്ടിയവർക്കും റവന്യുഭൂമി കൈവശംവച്ചവർക്കുമാണ് ആദ്യഘട്ടത്തിൽ പട്ടയം അനുവദിക്കുക.

പ്രദേശത്തെ എണ്ണൂറോളം കുടുംബങ്ങൾക്ക് പട്ടയം നൽകാനുള്ള നടപടികൾക്കാണ് തുടക്കമായതെന്ന് ആന്റണി ജോൺ എംഎൽഎ പറഞ്ഞു.

1993ലെ വനഭൂമി കൈയേറ്റം ക്രമീകരിക്കൽ ചട്ടപ്രകാരം നാലേക്കർവരെയുള്ള ഭൂമിക്കാണ് പട്ടയം നൽകുക. ബാക്കിയുള്ള ഭൂമിക്കും തുടർന്ന് 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം പട്ടയം അനുവദിക്കും.

വനം, റവന്യു വകുപ്പുകളുടെ പട്ടികയിൽ ഉൾപ്പെട്ടവരും അവരിൽനിന്ന് ഭൂമി കൈമാറി കിട്ടിയവരും കോതമംഗലം ഭൂമി പതിവ് സ്പെഷ്യൽ ഓഫീസിൽ രണ്ടാംനമ്പർ ഫോറത്തിൽ അപേക്ഷ നൽകണം.

പരിശോധന പൂർത്തിയാക്കി രണ്ടാഴ്ചയ്‌ക്കുള്ളിൽ പ്രദേശത്തെ സർവേ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു. കല്ലേലിമേട്ടിലും മണികണ്ഠൻചാലിലും ചേർന്ന ജനകീയസദസ്സുകൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷയായി. കെ കെ ഗോപി, ഗോപി ബദറൻ, ഡെയ്സി ജോയി, ബിനേഷ് നാരായണൻ, സജിമോൻ മാത്യു, ഇ കെ ശിവൻ തുടങ്ങിയവർ സംസാരിച്ചു. 

#Eight #hundred #families will get the #pattayam after the wait is #over

Next TV

Related Stories
#Trafficcontrol | ഇന്ന്‌ ഗതാഗതനിയന്ത്രണം

Sep 22, 2024 05:51 AM

#Trafficcontrol | ഇന്ന്‌ ഗതാഗതനിയന്ത്രണം

പെരുമ്പാവൂർ തുടങ്ങിയ മേഖലകളിൽനിന്ന്‌ വരുന്നവർ വാഹനങ്ങൾ തൃപ്പൂണിത്തുറ ടെർമിനലിലും വടക്കേകോട്ട മെട്രോ സ്റ്റേഷനിലും കാണികളെ ഇറക്കി ഇരുമ്പനം...

Read More >>
#koothattukulam | കാസ്കോ ഓഫീസും കമ്പനി ഔട്ട്ലെറ്റും തുറന്നു

Sep 22, 2024 05:48 AM

#koothattukulam | കാസ്കോ ഓഫീസും കമ്പനി ഔട്ട്ലെറ്റും തുറന്നു

കുഴിക്കാട്ടുകുന്നിലെ കമ്പനിക്കുസമീപമാണ് ഓഫീസും ഔട്ട്‌ലെറ്റും തുറന്നത്. ഓഫീസ് ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിനും ഫാക്ടറി ഔട്ട്‌ലെറ്റ് ഉദ്ഘാടനം...

Read More >>
 #PRajeev | അന്നയുടെ വീട്‌ മന്ത്രി പി രാജീവ് സന്ദർശിച്ചു

Sep 22, 2024 05:40 AM

#PRajeev | അന്നയുടെ വീട്‌ മന്ത്രി പി രാജീവ് സന്ദർശിച്ചു

അന്നയുടെ മാതാപിതാക്കളായ സിബി ജോസഫിനെയും അനിത അഗസ്റ്റിനെയും ആശ്വസിപ്പിച്ച്‌ എല്ലാ പിന്തുണയും...

Read More >>
#arrested | ട്രെയിൻ യാത്രക്കാരനെ ആക്രമിച്ച്‌ 
പണം കവർന്നയാൾ പിടിയിൽ

Sep 22, 2024 05:35 AM

#arrested | ട്രെയിൻ യാത്രക്കാരനെ ആക്രമിച്ച്‌ 
പണം കവർന്നയാൾ പിടിയിൽ

കേസിലെ ഒന്നാംപ്രതി കുന്നത്തുനാട്‌ വടയമ്പാടി അമ്പലക്കണ്ടത്തിൽ ഷക്കീൽ (24), രണ്ടാംപ്രതി കാസർകോട്‌ പനയാൽ ചർക്കപ്പാറ ഹസ്‌ന മൻസിലിൽ ഇബ്രാഹിം ബാദുഷ (26)...

Read More >>
#accident | മകനെ യാത്രയാക്കി വിമാനത്താവളത്തിൽനിന്ന് മടങ്ങിവരവെ കാർ അപകടം, മരിച്ചത് അമ്മയും മകനും

Sep 21, 2024 08:32 PM

#accident | മകനെ യാത്രയാക്കി വിമാനത്താവളത്തിൽനിന്ന് മടങ്ങിവരവെ കാർ അപകടം, മരിച്ചത് അമ്മയും മകനും

മടക്കയാത്രയിൽ കാർ അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ കോന്നി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
 #arrest | മാല മോഷണക്കേസ് ; പ്രതി കൂത്താട്ടുകുളം പോലീസിന്റെ പിടിയിൽ

Sep 21, 2024 08:13 PM

#arrest | മാല മോഷണക്കേസ് ; പ്രതി കൂത്താട്ടുകുളം പോലീസിന്റെ പിടിയിൽ

കൂത്താട്ടുകുളം പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് കൂത്താട്ടുകുളം ടൗണിൽ നിന്നാണ് പ്രതിയെ...

Read More >>
Top Stories










News Roundup