---
title: "#arrested | ട്രെയിൻ യാത്രക്കാരനെ ആക്രമിച്ച്‌  പണം കവർന്നയാൾ പിടിയിൽ  "
english_title: "The #man who #attacked the #train #passenger and #robbed #money was #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/237154/the-man-who-attacked-the-train-passenger-and-robbed-money-was-arrested"
published_at: "2024-09-22T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ef5f8db7417_arrest.jpg"
keywords: []
---

# #arrested | ട്രെയിൻ യാത്രക്കാരനെ ആക്രമിച്ച്‌  പണം കവർന്നയാൾ പിടിയിൽ  

> **Lead Summary:** **കൊച്ചി :** സൗത്ത്‌ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ പോകുകയായിരുന്ന യാത്രക്കാരനെ ആക്രമിച്ച്‌ ഫോണും 1000 രൂപയും എടിഎം കാർഡും കവർന്ന കേസിൽ മൂന്നാംപ്രതി അറസ്റ്റിൽ.

## Article Content

**കൊച്ചി :** സൗത്ത്‌ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ പോകുകയായിരുന്ന യാത്രക്കാരനെ ആക്രമിച്ച്‌ ഫോണും 1000 രൂപയും എടിഎം കാർഡും കവർന്ന കേസിൽ മൂന്നാംപ്രതി അറസ്റ്റിൽ.

കാസർകോട്‌ ബേക്കൽകുന്ന്‌ കിലാരിയ ക്വാർട്ടേഴ്‌സിലെ മുഹമ്മദ്‌ സാദിഖിനെയാണ്‌ (25) കടവന്ത്ര പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. മെയ്‌ അഞ്ചിന്‌ രാത്രിയാണ്‌ സംഭവം.

എ എൽ ജേക്കബ്‌ പാലത്തിനുതാഴെ റെയിൽ ട്രാക്കിനുസമീപമാണ്‌ മുഹമ്മദ്‌ സാദിഖും മറ്റു രണ്ടുപേരും ചേർന്ന്‌ യാത്രക്കാരനെ ആക്രമിച്ചത്‌.

സംഭവശേഷം ഒളിവിൽ പോയ മുഹമ്മദ്‌ സാദിഖിനെ വട്ടവടയിൽനിന്ന്‌ പിടികൂടി. കേസിലെ ഒന്നാംപ്രതി കുന്നത്തുനാട്‌ വടയമ്പാടി അമ്പലക്കണ്ടത്തിൽ ഷക്കീൽ (24), രണ്ടാംപ്രതി കാസർകോട്‌ പനയാൽ ചർക്കപ്പാറ ഹസ്‌ന മൻസിലിൽ ഇബ്രാഹിം ബാദുഷ (26) എന്നിവരെ നേരത്തേ അറസ്റ്റ്‌ ചെയ്തിരുന്നു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/237154/the-man-who-attacked-the-train-passenger-and-robbed-money-was-arrested)