---
title: " #hanging | ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി"
english_title: "The #youngwoman was found #hanging in the #bathroom after a #quarrel with her #husband"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/236980/the-youngwoman-was-found-hanging-in-the-bathroom-after-a-quarrel-with-her-husband"
published_at: "2024-09-21T10:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee4f373fadc_hanging4.jpg"
keywords: []
---

#  #hanging | ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം : ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ കുടുംബവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

തിരുവനന്തപുരം : ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ കുടുംബവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

മൈലച്ചല്‍ സൂര്യഭവനില്‍ സുരേഷിന്റെയും ബിന്ദുവിന്റെയും മകള്‍ സൂര്യയാണ് (25) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളറട സ്വദേശിയായ വിഷ്ണുവുമായി രണ്ട് വര്‍ഷത്തിന് മുന്‍പാണ് സൂര്യയുടെ വിവാഹം നടന്നത്. ആറുമാസമായി ഇരുവരും പിണക്കത്തിലാണ്. കുടുംബ കോടതിയില്‍ കേസ് നടന്നു വരികയുമാണ്. ആര്യങ്കോട് പോലീസ് കേസെടുത്തു.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).***

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/236980/the-youngwoman-was-found-hanging-in-the-bathroom-after-a-quarrel-with-her-husband)