#Kuttampuzha | കുട്ടമ്പുഴ സൊസൈറ്റിയിൽ 3.71 കോടിയുടെ തട്ടിപ്പ്‌ ; കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി 
ഉൾപ്പെടെ 13 പ്രതികൾ

#Kuttampuzha | കുട്ടമ്പുഴ സൊസൈറ്റിയിൽ 3.71 കോടിയുടെ തട്ടിപ്പ്‌ ; കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി 
ഉൾപ്പെടെ 13 പ്രതികൾ
Sep 21, 2024 10:01 AM | By Amaya M K

കോതമംഗലം : (piravomnews.in) കോൺഗ്രസ് നേതൃത്വം നൽകുന്ന കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്നത്‌ 3.71 കോടിയുടെ തട്ടിപ്പ്‌.

കേസിൽ കുട്ടമ്പുഴ പൊലിസ് 13 പേർക്കെതിരെ എഫ്ഐആർ തയ്യാറാക്കി അന്വേഷണമാരംഭിച്ചു. കോൺഗ്രസ് കോതമംഗലം ബ്ലോക്ക് സെക്രട്ടറിയും കുട്ടമ്പുഴ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും സൊസൈറ്റി പ്രസിഡന്റുമായ കെ എ സിബി ഒന്നാംപ്രതിയും സൊസൈറ്റി സെക്രട്ടറി ഷൈല കരീം രണ്ടാംപ്രതിയുമാണ്‌.

കുട്ടമ്പുഴ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത്‌ അംഗവുമായ ജോഷി പൊട്ടയ്ക്കൽ, യൂത്ത് കോൺഗ്രസ് നേതാവും സൊസൈറ്റി ജീവനക്കാരനുമായ ആഷ്ബിൻ ജോസ് ഉൾപ്പെടെ 13 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സണ്ണി വർഗീസ്, സിജോ വർഗീസ്, എ കെ ശിവൻ, പി കെ ചന്ദ്രൻ, ബാബു പത്മനാഭൻ, അരുൺ ചന്ദ്രൻ, ലിസി സേവ്യർ, സിന്ധു എൽദോസ്, ബേബി പോൾ എന്നിവരാണ്‌ മറ്റു പ്രതികൾ. എറണാകുളം സഹകരണസംഘം ജോയിന്റ്‌ രജിസ്ട്രാർ നൽകിയ പരാതിയിലാണ്‌ കേസെടുത്തത്‌.

കീരംപാറ സ്വദേശി ആൽവിൻ വത്സനാണ് ആദ്യം തട്ടിപ്പിനെക്കുറിച്ച്‌ പരാതി നൽകിയത്‌. ആൽവിനും കുടുംബാംഗങ്ങളും 2021 മുതൽ 39 സ്ഥിരനിക്ഷേപങ്ങളിലായി സൊസൈറ്റിയിൽ 74 ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാൽ, പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അവധിപറഞ്ഞ് 10 ലക്ഷം രൂപ മാത്രമാണ് നൽകിയത്.

തുടർന്ന് സഹകരണസംഘം രജിസ്ട്രാർക്ക്‌ പരാതി നൽകിയതോടെയാണ് തട്ടിപ്പ്‌ പുറത്തറിയുന്നത്‌. പരാതിയിൽ അന്വേഷണം നടത്തണമെന്ന്‌ സഹകരണസംഘം അസി. രജിസ്ട്രാർ കുട്ടമ്പുഴ പൊലീസിനോട് നിർദേശിച്ചു.

ആൽവിനെക്കൂടാതെ നിരവധിപേർ തട്ടിപ്പിനിരയായ വിവരവും പുറത്തുവന്നു. 3,71,46,248 കോടിയുടെ തട്ടിപ്പാണ്‌ ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്‌. 

3.71 crore #fraud in #Kuttampuzha society; 13 #accused including Congress #Block #Secretary

Next TV

Related Stories
#RimaKallingal | സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി ; നടി റിമ കല്ലിങ്കൽ പൊലീസിൽ പരാതി നൽകി

Sep 21, 2024 02:18 PM

#RimaKallingal | സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി ; നടി റിമ കല്ലിങ്കൽ പൊലീസിൽ പരാതി നൽകി

സമൂഹമാധ്യമങ്ങളിലൂടെ പ്രതിഛായ തകർക്കാൻ ശ്രമിക്കുന്നതായും റിമയുടെ പരാതിയിൽ പറയുന്നു. ഓൺലൈനായാണു പരാതി...

Read More >>
#Worms | ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനോടെ നുരക്കുന്ന പുഴുക്കൾ

Sep 21, 2024 10:32 AM

#Worms | ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനോടെ നുരക്കുന്ന പുഴുക്കൾ

തുടർന്ന് വയറു വേദനയും തളർച്ചയും അനുഭവപ്പെട്ടതോടെ മൂന്നു പേരെയും ആശുപത്രിയിൽ...

Read More >>
#arrest | വനിത സഹപ്രവർത്തക റെസ്റ്റ് റൂമിൽ യൂണിഫോം മാറുന്ന വീഡിയോ ചിത്രീകരിച്ചു; സർക്കാർ ജീവനക്കാരൻ പിടിയിൽ

Sep 21, 2024 10:23 AM

#arrest | വനിത സഹപ്രവർത്തക റെസ്റ്റ് റൂമിൽ യൂണിഫോം മാറുന്ന വീഡിയോ ചിത്രീകരിച്ചു; സർക്കാർ ജീവനക്കാരൻ പിടിയിൽ

ഉടനെതന്നെ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയും ഡോക്കിലെ മെക്കാനിക്കൽ എൻജിനീയറോട് വിവരം പറയുകയും...

Read More >>
#vypin | നൂറുദിന കർമപരിപാടി : ആരോഗ്യകേന്ദ്രങ്ങൾ തുറന്നു

Sep 21, 2024 09:48 AM

#vypin | നൂറുദിന കർമപരിപാടി : ആരോഗ്യകേന്ദ്രങ്ങൾ തുറന്നു

പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി 53.60 ലക്ഷം രൂപ ചെലവഴിച്ചാണ്‌ നായരമ്പലത്തെ കുടുംബാരോഗ്യകേന്ദ്രം നിർമിച്ചത്....

Read More >>
#arrested | സ്‌പായുടെ മറവിൽ സെക്‌സ്‌ റാക്കറ്റ്‌ ; 3 പേർ അറസ്റ്റിൽ

Sep 21, 2024 09:44 AM

#arrested | സ്‌പായുടെ മറവിൽ സെക്‌സ്‌ റാക്കറ്റ്‌ ; 3 പേർ അറസ്റ്റിൽ

ഇരുവരുടെയും മൊഴികളിൽ സംശയംതോന്നി വിശദമായി ചോദ്യംചെയ്‌തപ്പോഴാണ്‌ സെക്‌സ്‌ റാക്കറ്റിനെക്കുറിച്ച്‌...

Read More >>
#Goturut | ഗോതുരുത്ത് ജലമാമാങ്കം നാളെ; 
ഇക്കുറി ചലഞ്ചിങ്‌ ട്രോഫിയും

Sep 21, 2024 09:36 AM

#Goturut | ഗോതുരുത്ത് ജലമാമാങ്കം നാളെ; 
ഇക്കുറി ചലഞ്ചിങ്‌ ട്രോഫിയും

ഹീറ്റ്സ്, ക്വാർട്ടർ, സെമി ഫൈനലുകൾക്കുശേഷമാകും ചലഞ്ചിന് അവസരം. ഒരു വള്ളത്തിന്റെ ക്യാപ്റ്റൻ മറ്റൊരു വള്ളത്തെ വെല്ലുവിളിക്കുകയും അവർ അത്...

Read More >>
Top Stories