#Goturut | ഗോതുരുത്ത് ജലമാമാങ്കം നാളെ; 
ഇക്കുറി ചലഞ്ചിങ്‌ ട്രോഫിയും

#Goturut | ഗോതുരുത്ത് ജലമാമാങ്കം നാളെ; 
ഇക്കുറി ചലഞ്ചിങ്‌ ട്രോഫിയും
Sep 21, 2024 09:36 AM | By Amaya M K

പറവൂർ : (piravomnews.in) ഓളപ്പരപ്പുകളിൽ ആവേശമുയർത്തി പറവൂർ മേഖലയിലെ വള്ളംകളി മത്സരങ്ങൾക്ക് ഞായറാഴ്‌ച തുടക്കമാകും.

ഇരുട്ടുകുത്തിവള്ളങ്ങൾ മാറ്റുരയ്ക്കുന്ന ഗോതുരുത്ത് വള്ളംകളിയാണ് ഞായറാഴ്‌ച നടക്കുന്നത്. കടൽവാതുരുത്തിനും മൂത്തകുന്നത്തിനും മധ്യേ ഒഴുകുന്ന പെരിയാറിന്റെ കൈവഴിയിലാണ്‌ ജലമാമാങ്കം.

കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിയിലെ തിരുനാളിന്റെ ഭാഗമായി ഗോതുരുത്ത് ദ സ്പോർട്സ് ആൻഡ് ആർട്‌സ് ക്ലബ്ബാണ് (എസ്എസി) 87–--ാമത് ജലമേള സംഘടിപ്പിക്കുന്നത്.

എ ഗ്രേഡിൽ താണിയൻ, പൊഞ്ഞനത്തമ്മ നമ്പർ വൺ, സെന്റ്‌ സെബാസ്റ്റ്യൻ ഒന്നാമൻ, ഗോതുരുത്തുപുത്രൻ, തുരുത്തിപ്പുറം, പുത്തൻപറമ്പിൽ, വെണ്ണക്കലമ്മ, താണിയൻ ദ ഗ്രേറ്റ് എന്നീ വള്ളങ്ങൾ മാറ്റുരയ്ക്കും.

ചെറിയപണ്ഡിതൻ, ഗോതുരുത്ത്, മയിൽപ്പീലി, ശ്രീമുരുകൻ, പമ്പാവാസൻ, വടക്കുംപുറം, സെന്റ്‌ സെബാസ്റ്റ്യൻ രണ്ടാമൻ, സെന്റ്‌ ജോസഫ് രണ്ടാമൻ, തട്ടകത്തമ്മ, മടപ്ലാതുരുത്ത് എന്നിവയാണ് ബി ഗ്രേഡിൽ അങ്കത്തിനിറങ്ങുക. 516 മീറ്റർ ദൂരമുള്ള ട്രാക്കിലാണ് മത്സരങ്ങൾ.

11.30ന്‌ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മേഖലയിലാദ്യമായി ചലഞ്ചിങ് ട്രോഫിക്കുവേണ്ടിയുള്ള മത്സരങ്ങൾ നടക്കുന്നെന്ന പ്രത്യേകതയുമുണ്ട്. ഫൈനലിൽ എത്താത്ത വള്ളങ്ങൾക്ക് പരസ്പരം മത്സരിക്കാൻ അവസരം നൽകുന്ന ഒന്നാണിത്.

ഹീറ്റ്സ്, ക്വാർട്ടർ, സെമി ഫൈനലുകൾക്കുശേഷമാകും ചലഞ്ചിന് അവസരം. ഒരു വള്ളത്തിന്റെ ക്യാപ്റ്റൻ മറ്റൊരു വള്ളത്തെ വെല്ലുവിളിക്കുകയും അവർ അത് അംഗീകരിക്കുകയും ചെയ്താൽ മത്സരം നടക്കും.

ഹീറ്റ്സ്, ക്വാർട്ടർ, സെമി എന്നിവയിൽ പരസ്‌പരം മത്സരിച്ചവർ തമ്മിൽ ചലഞ്ച് അനുവദിക്കില്ല. ചലഞ്ചിൽ ജയിക്കുന്നവർക്ക് പ്രത്യേക ക്യാഷ് പ്രൈസും ട്രോഫിയുമുണ്ട്. ഒരു വള്ളത്തിന് ഒരു ചലഞ്ചിനേ അവസരം ഉണ്ടാകൂ. 

#Goturut #Jalamamangam #tomorrow; 
This time the #challenging #trophy

Next TV

Related Stories
#RimaKallingal | സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി ; നടി റിമ കല്ലിങ്കൽ പൊലീസിൽ പരാതി നൽകി

Sep 21, 2024 02:18 PM

#RimaKallingal | സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി ; നടി റിമ കല്ലിങ്കൽ പൊലീസിൽ പരാതി നൽകി

സമൂഹമാധ്യമങ്ങളിലൂടെ പ്രതിഛായ തകർക്കാൻ ശ്രമിക്കുന്നതായും റിമയുടെ പരാതിയിൽ പറയുന്നു. ഓൺലൈനായാണു പരാതി...

Read More >>
#Worms | ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനോടെ നുരക്കുന്ന പുഴുക്കൾ

Sep 21, 2024 10:32 AM

#Worms | ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനോടെ നുരക്കുന്ന പുഴുക്കൾ

തുടർന്ന് വയറു വേദനയും തളർച്ചയും അനുഭവപ്പെട്ടതോടെ മൂന്നു പേരെയും ആശുപത്രിയിൽ...

Read More >>
#arrest | വനിത സഹപ്രവർത്തക റെസ്റ്റ് റൂമിൽ യൂണിഫോം മാറുന്ന വീഡിയോ ചിത്രീകരിച്ചു; സർക്കാർ ജീവനക്കാരൻ പിടിയിൽ

Sep 21, 2024 10:23 AM

#arrest | വനിത സഹപ്രവർത്തക റെസ്റ്റ് റൂമിൽ യൂണിഫോം മാറുന്ന വീഡിയോ ചിത്രീകരിച്ചു; സർക്കാർ ജീവനക്കാരൻ പിടിയിൽ

ഉടനെതന്നെ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയും ഡോക്കിലെ മെക്കാനിക്കൽ എൻജിനീയറോട് വിവരം പറയുകയും...

Read More >>
#Kuttampuzha | കുട്ടമ്പുഴ സൊസൈറ്റിയിൽ 3.71 കോടിയുടെ തട്ടിപ്പ്‌ ; കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി 
ഉൾപ്പെടെ 13 പ്രതികൾ

Sep 21, 2024 10:01 AM

#Kuttampuzha | കുട്ടമ്പുഴ സൊസൈറ്റിയിൽ 3.71 കോടിയുടെ തട്ടിപ്പ്‌ ; കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി 
ഉൾപ്പെടെ 13 പ്രതികൾ

ആൽവിനെക്കൂടാതെ നിരവധിപേർ തട്ടിപ്പിനിരയായ വിവരവും പുറത്തുവന്നു. 3,71,46,248 കോടിയുടെ തട്ടിപ്പാണ്‌ ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്‌....

Read More >>
#vypin | നൂറുദിന കർമപരിപാടി : ആരോഗ്യകേന്ദ്രങ്ങൾ തുറന്നു

Sep 21, 2024 09:48 AM

#vypin | നൂറുദിന കർമപരിപാടി : ആരോഗ്യകേന്ദ്രങ്ങൾ തുറന്നു

പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി 53.60 ലക്ഷം രൂപ ചെലവഴിച്ചാണ്‌ നായരമ്പലത്തെ കുടുംബാരോഗ്യകേന്ദ്രം നിർമിച്ചത്....

Read More >>
#arrested | സ്‌പായുടെ മറവിൽ സെക്‌സ്‌ റാക്കറ്റ്‌ ; 3 പേർ അറസ്റ്റിൽ

Sep 21, 2024 09:44 AM

#arrested | സ്‌പായുടെ മറവിൽ സെക്‌സ്‌ റാക്കറ്റ്‌ ; 3 പേർ അറസ്റ്റിൽ

ഇരുവരുടെയും മൊഴികളിൽ സംശയംതോന്നി വിശദമായി ചോദ്യംചെയ്‌തപ്പോഴാണ്‌ സെക്‌സ്‌ റാക്കറ്റിനെക്കുറിച്ച്‌...

Read More >>
Top Stories