#drowned | നീന്തലറിഞ്ഞിട്ടും മുഹമ്മദ് അൽഫാസിന് 
ജീൻസ് വില്ലനായി

#drowned | നീന്തലറിഞ്ഞിട്ടും മുഹമ്മദ് അൽഫാസിന് 
ജീൻസ് വില്ലനായി
Sep 21, 2024 09:33 AM | By Amaya M K

പെരുമ്പാവൂർ : (piravomnews.in) പെരിയാറ്റിൽനിന്ന്‌ മണൽവാരി രൂപപ്പെട്ട തീരത്തെ വലിയ കയത്തിൽ വീണ് ജീവൻ നഷ്‌ടപ്പെട്ട ആറാമത്തെയാളാണ് വെള്ളിയാഴ്‌ച മരിച്ച ഓണമ്പിള്ളി ഇട്ടിയാട്ടിരവീട്ടിൽ മുഹമ്മദ് അൽഫാസ് (19).

മണൽ വാരി തീരം ആറാൾ താഴ്ചയുള്ള കയമായി മാറിയ പുഴയിൽ ചെളി നിറഞ്ഞുകിടക്കുകയാണ്. നീന്തലറിഞ്ഞിട്ടും ജീൻസ് ധരിച്ച് നീന്തിയതാണ് മുഹമ്മദ് അൽഫാസ്‌ അപകടത്തിൽപ്പെടാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

പതിനഞ്ചോളംപേരെ പുഴയിൽനിന്ന് രക്ഷിക്കുകയും മൃതദേഹം പുഴയിൽനിന്ന് മുങ്ങിയെടുക്കുകയും ചെയ്തിട്ടുള്ള നീന്തൽവിദഗ്ധനായ ഒക്കൽ നമ്പിള്ളി തേനുരാൻവീട്ടിൽ ബിനുവാണ് (48) ആദ്യം പുഴയിൽ ചാടി മുഹമ്മദ് അൽഫാസിനെ തിരഞ്ഞത്.

അപ്പോഴേക്കും അഗ്നി രക്ഷാസേനയുമെത്തി. നിമിഷങ്ങൾക്കകം കരകയറ്റി കൃത്രിമശ്വാസം നൽകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബാംഗങ്ങളോടൊപ്പം ടൂർ പോയി വ്യാഴാഴ്ചയാണ് മുഹമ്മദ് അൽഫാസ് വീട്ടിലെത്തിയത്.

തപഠന വിദ്യാർഥികൂടിയായ മുഹമ്മദ് അൽഫാസ് ജുമാ നമസ്കാരത്തിന് പോകാനായാണ് കൂട്ടുകാരോടൊത്ത് കുളിക്കാൻ പോയത്.

മണൽവാരൽ നിർത്തിയെങ്കിലും പുഴയുടെ അടിയിലെ കുഴികളിൽ ചെളി നിറഞ്ഞുകിടക്കുന്നതിനാൽ എല്ലാവർഷവും ഇടവൂർ പാറക്കടവിൽ മുങ്ങിമരണമുണ്ട്. കഴിഞ്ഞവർഷം പ്ലാസ്റ്റിക് കമ്പനി ജീവനക്കാരനായ അതിഥിത്തൊഴിലാളി മരിച്ചിരുന്നു. 

#Even though he #knows how to #swim, #Muhammad Alfaz's jeans become a #villain

Next TV

Related Stories
#accident | നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു

Sep 21, 2024 02:27 PM

#accident | നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു

ശനിയാഴ്ച പുലർച്ചെ മരുത്തോർവട്ടം പോറ്റിക്കവലയ്ക്ക് കിഴക്കുവശം വച്ചാണ് അപകടം.മൃതദേഹം ചേർത്തല കെവിഎം...

Read More >>
#accident | കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപടം ; രണ്ട് പേർക്ക് ദാരുണാന്ത്യം

Sep 21, 2024 02:04 PM

#accident | കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപടം ; രണ്ട് പേർക്ക് ദാരുണാന്ത്യം

കാറിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു....

Read More >>
#accident | ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു

Sep 21, 2024 12:39 PM

#accident | ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ ആറരയോടെ...

Read More >>
#death | സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ വെച്ച് ദേഹത്ത് സ്വയം തീകൊളുത്തി; യുവാവ് മരിച്ചു

Sep 21, 2024 10:27 AM

#death | സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ വെച്ച് ദേഹത്ത് സ്വയം തീകൊളുത്തി; യുവാവ് മരിച്ചു

ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലൈജുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ...

Read More >>
 #hanging | ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Sep 21, 2024 10:13 AM

#hanging | ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആറുമാസമായി ഇരുവരും പിണക്കത്തിലാണ്. കുടുംബ കോടതിയില്‍ കേസ് നടന്നു വരികയുമാണ്. ആര്യങ്കോട് പോലീസ്...

Read More >>
#hanging | പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

Sep 21, 2024 10:08 AM

#hanging | പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

മൊബൈല്‍ എടുത്തത് കുട്ടിയുടെ അമ്മ ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി തൂങ്ങിമരിക്കാന്‍ കാരണമായതെന്നാണ് പോലീസ്...

Read More >>
Top Stories










News Roundup