#arrest | യുവാവിനെ വീട്ടിൽക്കയറി വെട്ടി; യുവതിയെ തട്ടിക്കൊണ്ടുപോയയാൾ പിടിയിൽ

#arrest | യുവാവിനെ വീട്ടിൽക്കയറി വെട്ടി; യുവതിയെ തട്ടിക്കൊണ്ടുപോയയാൾ പിടിയിൽ
Sep 20, 2024 02:43 PM | By Amaya M K

ആലപ്പുഴ:(piravomnews.in) ഭർത്താവെന്ന് അവകാശപ്പെട്ട് യുവാവിനെ വീട്ടിൽക്കയറി വെട്ടിയശേഷം യുവതിയെ തട്ടിക്കൊണ്ടുപോയയാൾ പിടിയിൽ.

ആലപ്പുഴ ആര്യാട് നോർത്ത് കോളനിയിൽ സുബിൻ (കുക്കു-31) ആണ് തമിഴ്നാട്ടിലെ തിരുപ്പൂരിൽനിന്ന് രാമങ്കരി പോലീസിന്റെ പിടിയിലായത്. തട്ടിക്കൊണ്ടുപോയ യുവതിയെയും കണ്ടെത്തി.

സുബിൻ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നും മർദിച്ചുവെന്നും ഇവർ പോലീസിനു മൊഴി നൽകി. ക്രിമിനൽ പശ്ചാത്തലമുള്ള സുബിൻ, കുറ്റം ചെയ്തശേഷം തമിഴ്നാട്ടിലേക്കു മുങ്ങുക പതിവാണ്.

ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിലൂടെ ഒളിസങ്കേതം കണ്ടെത്തിയ പോലീസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മുൻപ് സുബിനൊപ്പമാണ് യുവതി കഴിഞ്ഞത്.

ഇയാൾ മർദിച്ചെന്നുകാട്ടി നെടുമുടി സ്റ്റേഷനിൽ യുവതിനൽകിയ പരാതിയുണ്ട്. മർദനം സഹിക്കാതെ നെടുമുടിയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു.

പിന്നീട്, രാമങ്കരി വേഴപ്രയിലെ വീട്ടിലേക്കും മാറി.അവിടെയടുത്തുള്ള ബൈജുവുമായി അടുപ്പത്തിലായ യുവതി, കുറച്ചു ദിവസമായി അയാൾക്കൊപ്പമായിരുന്നു.

ഇതറിഞ്ഞ സുബിൻ ചൊവ്വാഴ്ച രാത്രി ബൈജുവിന്റെ വീട്ടിലെത്തി ആക്രമണം നടത്തി യുവതിയെയുംകൊണ്ട് പോകുകയായിരുന്നു. രാമങ്കരി സ്റ്റേഷനിൽനിന്നുള്ള സംഘമാണ് സുബിനെയും യുവതിയെയും കണ്ടെത്തിയത്. ഇവരെ നാട്ടിലെത്തിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.

അമ്പലപ്പുഴ ഡിവൈ.എസ്.പി. കെ.എൻ. രാജേഷിന്റെയും രാമങ്കരി സി.ഐ. ജയകുമാറിന്റെയും നേതൃത്വത്തിൽ എസ്‌.ഐ.മാരായ മുരുകൻ, രാജേഷ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ഡി. സുനിൽകുമാർ, സി.പി.ഒ. മാരായ വിനിൽ, ജോസഫ് ജോയ്, മനു എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.


The #young #man was #hacked into the #house; The #woman's #abductor was #arrested

Next TV

Related Stories
#arrest | സമൂഹമാധ്യമംവഴി ചൂഷണം: ഒരാൾ അറസ്റ്റിൽ

Sep 20, 2024 02:36 PM

#arrest | സമൂഹമാധ്യമംവഴി ചൂഷണം: ഒരാൾ അറസ്റ്റിൽ

വി​ദേ​ശ​​ത്ത് ഭ​ർ​ത്താ​ക്ക​ന്മാ​രു​ള്ള സ്ത്രീ​ക​ളു​മാ​യി ഇ​യാ​ൾ പ​രി​ച​യ​പ്പെ​ടു​ക​യും പ​ണ​വും സ്വ​ർ​ണ​വും കൈ​ക്ക​ലാ​ക്കു​ക​യും ലൈം​ഗി​ക...

Read More >>
#theft | ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ല്‍നി​ന്ന്​ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്ന കേസ്, യുവതി അറസ്റ്റില്‍

Sep 20, 2024 02:31 PM

#theft | ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ല്‍നി​ന്ന്​ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്ന കേസ്, യുവതി അറസ്റ്റില്‍

സെ​പ്​​റ്റം​ബ​ർ 12നും 14​നും ഇ​ട​ക്കാ​യി​രു​ന്നു മോ​ഷ​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രി പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍...

Read More >>
#PulsarSuni | നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് കർശന ഉപാധികളോടെ ജാമ്യം

Sep 20, 2024 02:22 PM

#PulsarSuni | നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് കർശന ഉപാധികളോടെ ജാമ്യം

പൾസർ സുനിയുടെ സുരക്ഷ റൂറൽ പോലീസ് ഉറപ്പാക്കണം എന്ന് കോടതി നിർദേശിച്ചു. നടിയെ അക്രമിച്ച കേസിൽ സുപ്രീം കോടതിയാണ് പൾസർ സുനിക്ക് ജാമ്യം...

Read More >>
#attack | വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം, ഒരു കുട്ടി ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

Sep 20, 2024 10:20 AM

#attack | വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം, ഒരു കുട്ടി ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

നട്ടെല്ലിന് പരിക്കേറ്റ നജ്മ , ഇടത് കൈയ്യുടെ എല്ല് പൊട്ടിയ അജ്മി, ഡോ അഫ്സൽ, അൻസാഫ് , അൻസാഫിന്റെ ഭാര്യ ഷെഹന, അൻസിൽ എന്നിവർ മൂന്നാർ ടാറ്റാ ആശുപത്രിയിൽ...

Read More >>
#pregnant | കടുത്ത വയറുവേദന,14 വയസ്സുകാരി പൂര്‍ണ ഗര്‍ഭിണി; ബന്ധുവിനെതിരെ കേസെടുക്കും

Sep 20, 2024 09:51 AM

#pregnant | കടുത്ത വയറുവേദന,14 വയസ്സുകാരി പൂര്‍ണ ഗര്‍ഭിണി; ബന്ധുവിനെതിരെ കേസെടുക്കും

കടുത്ത വയറുവേദനയാണെന്ന് കുട്ടി പറഞ്ഞതോടെ സ്‌കാനിങ് ഉള്‍പ്പെടെ നടത്തിയപ്പോഴാണ് പൂര്‍ണ ഗര്‍ഭിണിയാണെന്ന്...

Read More >>
 #arrested | ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

Sep 20, 2024 09:46 AM

#arrested | ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

കുത്തിയശേഷം പ്രതി തന്നെ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പിന്നാലെ പൊലീസ് എത്തിയാണ് പരിക്കേറ്റ മോഹനനെ ആശുപത്രിയിൽ...

Read More >>
Top Stories