#accident | സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങവെ അപകടം, മാതൃഭൂമി ജീവനക്കാരൻ മരിച്ചു

#accident | സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങവെ അപകടം, മാതൃഭൂമി ജീവനക്കാരൻ മരിച്ചു
Sep 20, 2024 02:26 PM | By Amaya M K

വടക്കഞ്ചേരി: (piravomnews.in) ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ മാതൃഭൂമി ജീവനക്കാരൻ മരിച്ചു. 

മാതൃഭൂമി പാലക്കാട് യൂണിറ്റിലെ ജീവനക്കാരനായ ധോണി ഉമ്മിണി പഴമ്പുള്ളി വീട്ടിൽ ബി. അനിൽകുമാർ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 1:45-നായിരുന്നു അപകടം.

തൃശ്ശൂരിൽ സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനിൽകുമാർ. അനിൽകുമാർ സഞ്ചരിച്ച ബൈക്ക് അതേ ദിശയിൽ സഞ്ചരിച്ച വാഹനവുമായി ഇടിക്കുകയായിരുന്നു.ഇടിച്ച വാഹനം നിർത്താതെ പോയി. 

ഇടിയുടെ ശക്തിയിൽ റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ വന്ന യാത്രക്കാർ വിവരമറിയച്ചതനുസരിച്ച് വടക്കഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി.

ദേശീയപാത ടോൾ കേന്ദ്രത്തിലെ ആംബുലൻസിൽ ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇടിച്ച വാഹനം കണ്ടെത്തുന്നതിനായി പോലീസ് സി.ശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

#Mathrubhumi #employee #dies in #accident while #returning #home to #meet #friend

Next TV

Related Stories
#accident | നിയന്ത്രണം വിട്ട ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രക്കാരൻ മരിച്ചു

Sep 20, 2024 02:48 PM

#accident | നിയന്ത്രണം വിട്ട ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രക്കാരൻ മരിച്ചു

മറിഞ്ഞ ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി തലയിലൂടെ കയറി ഇറങ്ങിയ ഗോപിനാഥൻ, സംഭവ സ്ഥലത്തുതന്നെ...

Read More >>
#death |കളമ്പൂർ മഠത്തിൽ സതീശൻ നായർ നിര്യാതനായി

Sep 20, 2024 09:59 AM

#death |കളമ്പൂർ മഠത്തിൽ സതീശൻ നായർ നിര്യാതനായി

സംസ്ക്കാരം ഇന്ന് രാവിലെ 11 മണിയ്ക്ക് ചേർത്തലയിൽ ഉള്ള...

Read More >>
#death | വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു

Sep 20, 2024 09:43 AM

#death | വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു

എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പിൽ സാധനങ്ങൾ എടുക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം...

Read More >>
#suicide | വീടിന് തീയിട്ട ​ഗൃഹനാഥൻ ജീവനൊടുക്കി ; കിടപ്പ് രോഗിയായ ഭാര്യ ഗുരുതരാവസ്ഥയിൽ

Sep 20, 2024 09:29 AM

#suicide | വീടിന് തീയിട്ട ​ഗൃഹനാഥൻ ജീവനൊടുക്കി ; കിടപ്പ് രോഗിയായ ഭാര്യ ഗുരുതരാവസ്ഥയിൽ

സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ശ്രീകണ്ഠന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി...

Read More >>
#crime | ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു

Sep 19, 2024 01:40 PM

#crime | ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു

ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർക്ക് രണ്ടുമക്കളാണ് ഉള്ളത്....

Read More >>
#accident | മകളുടെ വിവാഹത്തിന് വിദേശത്തുനിന്നെത്തി; വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

Sep 19, 2024 01:27 PM

#accident | മകളുടെ വിവാഹത്തിന് വിദേശത്തുനിന്നെത്തി; വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് വാഹനാപകടം...

Read More >>
Top Stories