#attack | വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം, ഒരു കുട്ടി ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

#attack | വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം, ഒരു കുട്ടി ഉൾപ്പെടെ ആറുപേർക്ക് പരിക്ക്
Sep 20, 2024 10:20 AM | By Amaya M K

ഇടുക്കി: (piravomnews.in) മൂന്നാർ എക്കോ പോയിന്റിൽ വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം.

കൊല്ലത്തുനിന്നെത്തിയ സഞ്ചാരികളെയാണ് ഹൈഡൽ ടൂറിസം കരാർ ജീവനക്കാർ മർദിച്ചത്. ബോട്ടിങ്ങിന് ടിക്കറ്റ് എടുത്തിട്ടും കൂടുതൽ പണം ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു കയ്യാങ്കളി. 

വ്യാഴാഴ്ച രാവിലെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 17 അംഗ സംഘം കൊല്ലത്തു നിന്ന് മൂന്നാറിലെത്തിയത്. ഉച്ചയ്ക്ക് ശേഷം ബോട്ടിങിനായി ഇവർ എക്കോ പോയന്റിലെത്തി.

ഇവിടെ പ്രവേശിക്കാൻ ഒരാൾക്ക് പത്ത് രൂപ വീതം നൽകി ഇനത്തിൽ പാസ് എടുക്കണമന്ന് ഹൈഡൽ ടൂറിസത്തിലെ കരാർ ജീവനക്കാർ ആവശ്യപ്പെട്ടു.

ബോട്ടിൽ കയറാത്തവർ മാത്രം പാസ്സെടുത്താൽ പോരെയെന്ന തർക്കമാണ് പ്രകോപനത്തിന് വഴിവച്ചത്. കരാർ ജീവനക്കാരനും ഗൈഡുകളും ചേർന്ന് അസഭ്യവർഷവുമായി പാഞ്ഞെടുത്തെന്നാണ് പരാതി. തുടർന്ന് സംഘത്തിലുണ്ടായിരുന്ന നജീമ എന്ന വയോധികയെ താഴേക്ക് തള്ളിയിച്ച് ചവിട്ടി പരിക്കേൽപ്പിച്ചു.

ഒരു കുഞ്ഞിന് ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. അതിക്രമം കാണിച്ചവർ തടഞ്ഞുവെച്ച വിനോദ സഞ്ചാരികളെ മൂന്നാർ പൊലീസ് എത്തിയാണ് മോചിപ്പിച്ചത്.

നട്ടെല്ലിന് പരിക്കേറ്റ നജ്മ , ഇടത് കൈയ്യുടെ എല്ല് പൊട്ടിയ അജ്മി, ഡോ അഫ്സൽ, അൻസാഫ് , അൻസാഫിന്റെ ഭാര്യ ഷെഹന, അൻസിൽ എന്നിവർ മൂന്നാർ ടാറ്റാ ആശുപത്രിയിൽ ചികിത്സയിലാണ്.

പരിക്കേറ്റെന്ന പരാതിയിൽ ഹൈഡൽ ടൂറിസം ജീവനക്കാരും ചികിത്സ തേടി. ഇരുകൂട്ടരുടെയും മൊഴിയെടുത്ത മൂന്നാർ പോലീസ് കേസ്സെടുത്തു.

ഹൈഡൽ ടൂറിസം ജീവനക്കാരുടെ അനാവശ്യ പണപ്പിരിവിനെതിരെ നേരത്തെയും നിരവധി പരാതി ഉയർന്നിട്ടുണ്ടെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല.

#Tourists #beaten by #staff, six #injured, #including a #child

Next TV

Related Stories
#pregnant | കടുത്ത വയറുവേദന,14 വയസ്സുകാരി പൂര്‍ണ ഗര്‍ഭിണി; ബന്ധുവിനെതിരെ കേസെടുക്കും

Sep 20, 2024 09:51 AM

#pregnant | കടുത്ത വയറുവേദന,14 വയസ്സുകാരി പൂര്‍ണ ഗര്‍ഭിണി; ബന്ധുവിനെതിരെ കേസെടുക്കും

കടുത്ത വയറുവേദനയാണെന്ന് കുട്ടി പറഞ്ഞതോടെ സ്‌കാനിങ് ഉള്‍പ്പെടെ നടത്തിയപ്പോഴാണ് പൂര്‍ണ ഗര്‍ഭിണിയാണെന്ന്...

Read More >>
 #arrested | ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

Sep 20, 2024 09:46 AM

#arrested | ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

കുത്തിയശേഷം പ്രതി തന്നെ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പിന്നാലെ പൊലീസ് എത്തിയാണ് പരിക്കേറ്റ മോഹനനെ ആശുപത്രിയിൽ...

Read More >>
#familyhealthcenter | വാഴക്കുളം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ഇന്ന്

Sep 20, 2024 05:39 AM

#familyhealthcenter | വാഴക്കുളം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ഇന്ന്

കുട്ടികളുടെ കുത്തിവയ്പുമുറി, മുലയൂട്ടൽമുറി, ഒപി രജിസ്ട്രേഷൻ, കാത്തിരിപ്പുകേന്ദ്രം, ഭിന്നശേഷി സൗഹൃദ ശുചിമുറി, ഓഫീസ് നവീകരണം എന്നിവ ഇതിന്റെ ഭാഗമായി...

Read More >>
#FamilyTrustRoad | പടയാട്ടില്‍ ഫാമിലി ട്രസ്റ്റ് റോഡ് തുറന്നു

Sep 20, 2024 05:35 AM

#FamilyTrustRoad | പടയാട്ടില്‍ ഫാമിലി ട്രസ്റ്റ് റോഡ് തുറന്നു

ജോണി കുര്യാക്കോസ്, രാജൻ മാത്യു, പി ആർ സെബാസ്റ്റ്യൻ, അപ്പച്ചൻ പടയാട്ടിൽ, ജിസ് ജോർജ്‌, ബെന്നി കുര്യാക്കോസ്, ഡെന്നി പോൾ എന്നിവർ...

Read More >>
 #waterpipe | കുടിവെള്ളക്കുഴൽ പൊട്ടി രണ്ടാഴ്ച കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല

Sep 20, 2024 05:29 AM

#waterpipe | കുടിവെള്ളക്കുഴൽ പൊട്ടി രണ്ടാഴ്ച കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല

റോഡും പരിസരവും വെള്ളക്കെട്ടിലായത്‌ കാൽനടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ്‌....

Read More >>
#Kothamangalam | കോതമംഗലത്ത്‌ 
6.81 കോടിയുടെ പദ്ധതി ; വൈദ്യുതി വിതരണം മെച്ചപ്പെടും

Sep 20, 2024 05:25 AM

#Kothamangalam | കോതമംഗലത്ത്‌ 
6.81 കോടിയുടെ പദ്ധതി ; വൈദ്യുതി വിതരണം മെച്ചപ്പെടും

വിവിധപ്രദേശങ്ങളിലെ വോൾടേജ് മെച്ചപ്പെടുത്താനും വൈദ്യുതി മുടക്കം കുറയ്‌ക്കാനും സഹായകരമാകും. വടാട്ടുപാറ അരീക്ക സിറ്റി ജങ്‌ഷൻമുതൽ...

Read More >>
Top Stories










Entertainment News