#familyhealthcenter | വാഴക്കുളം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ഇന്ന്

#familyhealthcenter | വാഴക്കുളം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ഇന്ന്
Sep 20, 2024 05:39 AM | By Amaya M K

കിഴക്കമ്പലം : (piravomnews.in) മലയിടംതുരുത്ത് സാമൂഹ്യാരോഗ്യകേന്ദ്രം വാഴക്കുളം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനം വെള്ളി വൈകിട്ട്‌ നാലിന് മന്ത്രി വീണാ ജോർജ് നിർവഹിക്കും.

1977ൽ ആരംഭിച്ച സാമൂഹ്യാരോഗ്യകേന്ദ്രം വെങ്ങോല, കിഴക്കമ്പലം, വാഴക്കുളം, എടത്തല, കീഴ്‌മാട്, ചൂർണിക്കര പഞ്ചായത്തുകളിലെ നൂറുകണക്കിനുപേരുടെ ആശ്രയകേന്ദ്രമാണ്. ആറ് ഡോക്ടർമാരും 50 ജീവനക്കാരും ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.

തൈറോയ്‌ഡ് ടെസ്റ്റ്, ട്രൂനാറ്റ് തുടങ്ങി ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ്, മാനസികാരോഗ്യ ക്ലിനിക്, ഫിസിയോതെറാപ്പി യൂണിറ്റ്, പ്രൈമറി ആൻഡ് സെക്കൻഡറി പാലിയേറ്റീവ് പരിചരണ വിഭാഗം, ദന്തരോഗവിഭാഗം, നേത്രചികിൽസ, ജീവിതശൈലീരോഗ നിയന്ത്രണ ക്ലിനിക്, ശ്വാസ് ക്ലിനിക് എന്നീ സേവനങ്ങൾ ഇവിടെ നൽകുന്നു.

സ്‌പിച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യുക്കേറ്റർ, സൈക്കോളജിസ്റ്റ്, ഡെവലപ്‌മെന്റൽ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവർ പങ്കെടുക്കുന്ന അനുയാത്ര ക്ലിനിക്കും ശ്രദ്ധേയമാണ്. സർക്കാരിന്റെ ആർദ്രം പദ്ധതിയിൽപ്പെടുത്തി 35 ലക്ഷം രൂപയുടെ നവീകരണപ്രവർത്തനങ്ങൾ ഇവിടെ നടത്തി.

കുട്ടികളുടെ കുത്തിവയ്പുമുറി, മുലയൂട്ടൽമുറി, ഒപി രജിസ്ട്രേഷൻ, കാത്തിരിപ്പുകേന്ദ്രം, ഭിന്നശേഷി സൗഹൃദ ശുചിമുറി, ഓഫീസ് നവീകരണം എന്നിവ ഇതിന്റെ ഭാഗമായി നിർമിച്ചു.

ബിപിസിഎല്ലിന്റെ സിഎസ്ആർ ഫണ്ടും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ഒപി ബ്ലോക്കിന്റെ രണ്ടാംനിലയുടെയും പൊതു ആരോഗ്യ യൂണിറ്റിന്റെയും നിർമാണം പൂർത്തീകരണഘട്ടത്തിലാണ്.

#Vazhakulam #block #familyhealthcenter #inaugurated #today

Next TV

Related Stories
#FamilyTrustRoad | പടയാട്ടില്‍ ഫാമിലി ട്രസ്റ്റ് റോഡ് തുറന്നു

Sep 20, 2024 05:35 AM

#FamilyTrustRoad | പടയാട്ടില്‍ ഫാമിലി ട്രസ്റ്റ് റോഡ് തുറന്നു

ജോണി കുര്യാക്കോസ്, രാജൻ മാത്യു, പി ആർ സെബാസ്റ്റ്യൻ, അപ്പച്ചൻ പടയാട്ടിൽ, ജിസ് ജോർജ്‌, ബെന്നി കുര്യാക്കോസ്, ഡെന്നി പോൾ എന്നിവർ...

Read More >>
 #waterpipe | കുടിവെള്ളക്കുഴൽ പൊട്ടി രണ്ടാഴ്ച കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല

Sep 20, 2024 05:29 AM

#waterpipe | കുടിവെള്ളക്കുഴൽ പൊട്ടി രണ്ടാഴ്ച കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല

റോഡും പരിസരവും വെള്ളക്കെട്ടിലായത്‌ കാൽനടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ്‌....

Read More >>
#Kothamangalam | കോതമംഗലത്ത്‌ 
6.81 കോടിയുടെ പദ്ധതി ; വൈദ്യുതി വിതരണം മെച്ചപ്പെടും

Sep 20, 2024 05:25 AM

#Kothamangalam | കോതമംഗലത്ത്‌ 
6.81 കോടിയുടെ പദ്ധതി ; വൈദ്യുതി വിതരണം മെച്ചപ്പെടും

വിവിധപ്രദേശങ്ങളിലെ വോൾടേജ് മെച്ചപ്പെടുത്താനും വൈദ്യുതി മുടക്കം കുറയ്‌ക്കാനും സഹായകരമാകും. വടാട്ടുപാറ അരീക്ക സിറ്റി ജങ്‌ഷൻമുതൽ...

Read More >>
#SocialHealthCenter | വേങ്ങൂർ സാമൂഹ്യാരോഗ്യകേന്ദ്രം 
ഇനി ബ്ലോക്കുതല കേന്ദ്രം

Sep 20, 2024 05:21 AM

#SocialHealthCenter | വേങ്ങൂർ സാമൂഹ്യാരോഗ്യകേന്ദ്രം 
ഇനി ബ്ലോക്കുതല കേന്ദ്രം

സായാഹ്ന ഒപിയും ഏർപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയതോടെ ഡോക്ടർമാർ ഉൾപ്പെടെ കൂടുതൽ ജീവനക്കാരുടെ സേവനം...

Read More >>
 #collided | ദേശീയപാതയിൽ 
വാഹനങ്ങൾ കൂട്ടിയിടിച്ചു

Sep 20, 2024 05:17 AM

#collided | ദേശീയപാതയിൽ 
വാഹനങ്ങൾ കൂട്ടിയിടിച്ചു

എറണാകുളം ഭാഗത്തുനിന്ന്‌ ഗുരുവായൂരിലേക്ക് പോയ കാർ പഞ്ചായത്തിന്റെ വാഹനത്തിൽ...

Read More >>
#moovattupuzha | കക്കടാശേരി - കാളിയാർ റോഡ് ആരംഭിക്കുന്ന കക്കടാശേരി പാലം പഴയ കോലത്തിൽ തന്നെ

Sep 19, 2024 08:00 PM

#moovattupuzha | കക്കടാശേരി - കാളിയാർ റോഡ് ആരംഭിക്കുന്ന കക്കടാശേരി പാലം പഴയ കോലത്തിൽ തന്നെ

റോഡിൽ അപകടങ്ങൾ ഒഴിവാകാനും കാൽനടയാത്രക്കാരുടെ ജീവനു ഭീഷണിയാകാതിരിക്കാനും പാലത്തിൽ നടപ്പാത കാലതാമസം കൂടാതെ ഒരുക്കണമെന്നാണ് നാട്ടുകാരുടെ...

Read More >>
Top Stories










Entertainment News