#Kothamangalam | കോതമംഗലത്ത്‌ 
6.81 കോടിയുടെ പദ്ധതി ; വൈദ്യുതി വിതരണം മെച്ചപ്പെടും

#Kothamangalam | കോതമംഗലത്ത്‌ 
6.81 കോടിയുടെ പദ്ധതി ; വൈദ്യുതി വിതരണം മെച്ചപ്പെടും
Sep 20, 2024 05:25 AM | By Amaya M K

കോതമംഗലം : (piravomnews.in) കോതമംഗലം മണ്ഡലത്തിലെ വിവിധപ്രദേശങ്ങളിൽ വൈദ്യുതവിതരണം കാര്യക്ഷമമാക്കുന്നതിനായി 6.81 കോടി രൂപയുടെ 11 പദ്ധതികൾ നടപ്പാക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

വടാട്ടുപാറ- പലവൻപടിമുതൽ ആനക്കയംവരെ നാല് കിലോമീറ്റർ ഭൂഗർഭ കേബിൾ, ഇടമലയാർ ചെക്ക്പോസ്റ്റ് മുതൽ പലവൻപടിവരെ 2.5 കിലോമീറ്റർ ഭൂഗർഭ കേബിൾ, ഇടമലയാർ സബ് സ്റ്റേഷൻമുതൽ ചെക്ക്പോസ്റ്റ് വരെ 1.5 കിലോമീറ്റർ യുജി കേബിൾ എന്നിവ സ്ഥാപിക്കും.

ഇവ പൂർത്തിയാകുന്നതോടെ കുട്ടമ്പുഴ ഭാഗത്തേക്ക് ഇടമലയാർ സബ് സ്റ്റേഷനിൽനിന്ന്‌ ഒരു പുതിയ 11 കെവി ഫീഡർ ലഭിക്കും. ഇതുവഴി കോതമംഗലം സബ് സ്റ്റേഷനിൽനിന്നുള്ള കീരംപാറ 11 കെവി ഫീഡർ കീരംപാറ ഭാഗത്തേക്കുമാത്രമായി ഉപയോഗിക്കാൻ കഴിയും.

വിവിധപ്രദേശങ്ങളിലെ വോൾടേജ് മെച്ചപ്പെടുത്താനും വൈദ്യുതി മുടക്കം കുറയ്‌ക്കാനും സഹായകരമാകും. വടാട്ടുപാറ അരീക്ക സിറ്റി ജങ്‌ഷൻമുതൽ എടത്തിട്ടപ്പടിവരെ 2.5 കിലോമീറ്റർ എബിസി, കോട്ടപ്പടിയിൽ പേഴാട് മുതൽ കണ്ണക്കടവരെ 4.2 കിലോമീറ്റർ ഭൂഗർഭ കേബിൾ,

കോതമംഗലം വിമലഗിരിമുതൽ ഗ്യാസ് വരെ 2.2 കിലോമീറ്റർ യുജി കേബിൾ, കോതമംഗലം പോസ്റ്റ് ഓഫീസ് ജങ്‌ഷൻമുതൽ മലനാടുവരെ 300 മീറ്റർ ഭൂഗർഭ കേബിൾ, നേര്യമംഗലം ടൗൺമുതൽ ഫാം എ ബി വരെ 140 മീറ്റർ ഭൂഗർഭ കേബിൾ എന്നിവ സ്ഥാപിക്കും.

ദേശീയപാതയിലൂടെ വലിച്ചിരിക്കുന്ന ലൈൻ ഭൂഗർഭ കേബിളാക്കുന്നതോടെ വൈദ്യുതി വിതരണം മെച്ചപ്പെടും. ഊന്നുകൽ തേൻകോട് എ ബി മുതൽ തേങ്കോട് ട്രാൻസ്‌ഫോർമർവരെ ഒരു കിലോമീറ്റർ എബിസി, കരിമരുതുംചാൽ റീ കണ്ടക്ടറിങ് പ്രവൃത്തി, ഇരുമലപ്പടി കനാൽമുതൽ പാനിപ്രകാവ് ട്രാൻസ്‌ഫോർമർവരെ 800 മീറ്റർ എബിസി എന്നിവയും നടപ്പാക്കും. 

6.81 crore #project in #Kothamangalam; #Power #supply will #improve

Next TV

Related Stories
#familyhealthcenter | വാഴക്കുളം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ഇന്ന്

Sep 20, 2024 05:39 AM

#familyhealthcenter | വാഴക്കുളം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ഇന്ന്

കുട്ടികളുടെ കുത്തിവയ്പുമുറി, മുലയൂട്ടൽമുറി, ഒപി രജിസ്ട്രേഷൻ, കാത്തിരിപ്പുകേന്ദ്രം, ഭിന്നശേഷി സൗഹൃദ ശുചിമുറി, ഓഫീസ് നവീകരണം എന്നിവ ഇതിന്റെ ഭാഗമായി...

Read More >>
#FamilyTrustRoad | പടയാട്ടില്‍ ഫാമിലി ട്രസ്റ്റ് റോഡ് തുറന്നു

Sep 20, 2024 05:35 AM

#FamilyTrustRoad | പടയാട്ടില്‍ ഫാമിലി ട്രസ്റ്റ് റോഡ് തുറന്നു

ജോണി കുര്യാക്കോസ്, രാജൻ മാത്യു, പി ആർ സെബാസ്റ്റ്യൻ, അപ്പച്ചൻ പടയാട്ടിൽ, ജിസ് ജോർജ്‌, ബെന്നി കുര്യാക്കോസ്, ഡെന്നി പോൾ എന്നിവർ...

Read More >>
 #waterpipe | കുടിവെള്ളക്കുഴൽ പൊട്ടി രണ്ടാഴ്ച കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല

Sep 20, 2024 05:29 AM

#waterpipe | കുടിവെള്ളക്കുഴൽ പൊട്ടി രണ്ടാഴ്ച കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല

റോഡും പരിസരവും വെള്ളക്കെട്ടിലായത്‌ കാൽനടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ്‌....

Read More >>
#SocialHealthCenter | വേങ്ങൂർ സാമൂഹ്യാരോഗ്യകേന്ദ്രം 
ഇനി ബ്ലോക്കുതല കേന്ദ്രം

Sep 20, 2024 05:21 AM

#SocialHealthCenter | വേങ്ങൂർ സാമൂഹ്യാരോഗ്യകേന്ദ്രം 
ഇനി ബ്ലോക്കുതല കേന്ദ്രം

സായാഹ്ന ഒപിയും ഏർപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയതോടെ ഡോക്ടർമാർ ഉൾപ്പെടെ കൂടുതൽ ജീവനക്കാരുടെ സേവനം...

Read More >>
 #collided | ദേശീയപാതയിൽ 
വാഹനങ്ങൾ കൂട്ടിയിടിച്ചു

Sep 20, 2024 05:17 AM

#collided | ദേശീയപാതയിൽ 
വാഹനങ്ങൾ കൂട്ടിയിടിച്ചു

എറണാകുളം ഭാഗത്തുനിന്ന്‌ ഗുരുവായൂരിലേക്ക് പോയ കാർ പഞ്ചായത്തിന്റെ വാഹനത്തിൽ...

Read More >>
#moovattupuzha | കക്കടാശേരി - കാളിയാർ റോഡ് ആരംഭിക്കുന്ന കക്കടാശേരി പാലം പഴയ കോലത്തിൽ തന്നെ

Sep 19, 2024 08:00 PM

#moovattupuzha | കക്കടാശേരി - കാളിയാർ റോഡ് ആരംഭിക്കുന്ന കക്കടാശേരി പാലം പഴയ കോലത്തിൽ തന്നെ

റോഡിൽ അപകടങ്ങൾ ഒഴിവാകാനും കാൽനടയാത്രക്കാരുടെ ജീവനു ഭീഷണിയാകാതിരിക്കാനും പാലത്തിൽ നടപ്പാത കാലതാമസം കൂടാതെ ഒരുക്കണമെന്നാണ് നാട്ടുകാരുടെ...

Read More >>
Top Stories










News Roundup






Entertainment News